മുസ്ലിങ്ങൾ ലോകാവസാനം വരെ കണക്കൂട്ടരുത് എന്ന് ഇവർ ആഗ്രഹിക്കുന്നു. മദ്റസയിലും അറബി കോളേജിലും അത് പഠിപ്പിക്കുന്നില്ല. അത് കൊണ്ട് തന്നെ ഉമ്മത്തിനെ നയിക്കുന്ന പണ്ഡിതന്മാർക്ക് അതറിയുകയുമില്ല.
പക്ഷെ ഉമ്മത്തുകൾ ഉപജീവനത്തിനെങ്കിലും ഭൗതിക വിദ്യാഭ്യസം കരസ്തമാക്കിയാൽ അവിടെയും ഇവർ ഇടപ്പെട്ട് കൺഫ്യൂനുണ്ടാക്കും. ശാസ്ത്രം അംഗീകരിക്കില്ല’ നമ്മൾ എഴുതാനും കണക്ക് കൂട്ടാനും അറിയാത്തവരാണ് എന്ന് നബി പറഞ്ഞിട്ടുണ്ട്, ശാസ്ത്രം തെറ്റും തുടങ്ങിയ വിടുവായത്തങ്ങൾ പറഞ്ഞ് എക്കാലവും ഈ ഉമ്മത്തിനെ അജ്ഞതയിൽ തളച്ചിടാനുള്ള പൈശാചിക ചിന്തയുടെ ഭാഗമാണിതെല്ലാം,
അത് കൊണ്ട് തന്നെ ഈ അനുയായികൾ എത്ര വലിയ വിദ്യഭ്യാസം കരസ്ഥമാക്കിയിട്ടും കാര്യമില്ല. എഴുതുകയും കണക്ക് കൂട്ടുകയും ചെയ്യാതിരിക്കുന്നത് തിരുസുന്നതാണ് എന്ന് പഠിപ്പിക്കുന്ന നേതാക്കൾ ഉമ്മത്തിനെ ഭരിക്കുന്ന കാലത്തോളം ഇത് തുടരുക തന്നെ ചെയ്യും,