മാസപിറവി സംഭവിക്കുന്നത് മഗ്രിബിനോ സുബഹിക്കോ? പിറവിയും ഉദയവും ഒന്ന് തന്നെയാണോ?

താങ്കളുടെ ചോദ്യം പിറവിയും ഉദയവും ഒന്ന് തന്നെയാണോ അതല്ല രണ്ടാണോ എന്നതാണ്. തീർച്ചയായും രണ്ടു തന്നെ യാണ്. പക്ഷെ നാം കരുതുന്നത് പോലെ  മാസപിറവി സംഭവിക്കുന്നത് മഗ്രിബിനോ സുബഹിക്കോ അല്ല. അത് സംഭവിക്കുന്ന നാട്ടിൽ നട്ടുച്ചയായി രിക്കും. അപ്പോൾ സ്വാഭാവികമായും ആ ചന്ദ്രൻ  മറ്റൊരു രാജ്യത്ത് ഉദയവും വേറൊരു രാജ്യത്ത് അസ്തമയവും ആയിട്ടായിരിക്കും അനുഭവപ്പെടുക. എന്നാൽ ആദിവസം സൂര്യനും ചന്ദ്രനും ഏകദേശം ഒരുമിച്ച് ഉദിക്കുകയും ഒരുമിച്ച് അസ്തമിക്കയും ചെയ്യുന്നു. ഇവിടെ ജനങ്ങൾ ഇതുവരെ ധരിച്ചു വച്ചിരിക്കുന്ന ഭീമാബദ്ധം  ചന്ദ്രൻ പടിഞ്ഞാറു നിന്ന് ഉദിക്കുന്നു എന്നതാണ്. യഥാർത്ഥത്തിൽ ഇത് 12 മണിക്കൂർ മുന്പ് സൂര്യനോടൊപ്പം തന്നെ കിഴക്ക് ഉദിച്ചതാണ്‌. പക്ഷെ സൂര്യന്റെ പ്രകാശ വലയത്തിൽ നില്ക്കുന്നത് കൊണ്ട് നമ്മുക്കതിനെ കാണാൻ കഴിയുന്നില്ല. എന്നാൽ സൂര്യ ഗ്രഹണ സമയത്ത് മാസം മറയുന്നതിന്റെ പ്രതിഭാസം നമുക്ക് നേരിൽ കാണുകയും ചെയ്യാം. അസ്തമിക്കുന്ന സമയത്ത് ആദ്യം സൂര്യൻ അസ്തമിക്കുമ്പോൾ സൂര്യന്റെ പ്രകാശവലയം ചക്രവാളത്തിൽ മങ്ങുന്നു. ആസമയം ചന്ദ്രൻ തെളിഞ്ഞുവരുന്നു. ഏകദേശം 48 മിനിട്ടിന്റെ അസ്തമയ വ്യത്യാസമുണ്ടെങ്കിൽ നമ്മുക്കതിനെ ദർശിക്കാനാകും. ഇത് ഒന്നാം തിയതി വൈകുന്നേരത്തെ കാര്യമാണ് പറഞ്ഞത്. ഇതിന്റെ തലേ ദിവസമാണ് പിറവി സംഭവിക്കുന്ന ദിവസം. അന്ന് സൂര്യനും ചന്ദ്രനും ഒരുമിച്ച് സഞ്ചരിക്കുന്നത് കൊണ്ടാണ് ആദിവസം ലോകത്തെവിടെയും കാണില്ല എന്ന് പറയുന്നത്. , ഇത് മനുഷ്യൻ നിരന്തരമായിട്ടുള്ള നിരീക്ഷണത്തിലൂടെ മനസ്സിലാക്കിയ കാര്യങ്ങളാണ്. ചന്ദ്രൻ മറയുമ്പോൾ  മാസം പൂർത്തിയാക്കണം എന്നാണ് നബി (സ)യുടെ കൽപന. ഇതിനെ കുറിച്ച് മരിച്ചു പോയ മഹാന്മാർ എഴുതിയ പ്രമാണം ഉണ്ടായാലും ഇല്ലെങ്കിലും ഇന്ന് മുതൽ നമുക്ക്  നേർക്കുനേർ നോക്കി മനസ്സിലാക്കാവുന്ന തേയുള്ളൂ.

.

അബ്ദുൽ  റഹീം 

ഹിജിരി  കമ്മിറ്റീ ഓഫ് ഇന്ത്യ.

© 2024 Universal Hijri Calendar | WordPress Theme: Annina Free by CrestaProject.