ചാന്ദ്രമാസാരംഭം: കാഴ്ചയല്ല, അമാവാസി (Conjunction) ആണ് മാനദണ്ഡം – ഒരു ശാസ്ത്രീയ വിശകലനം
അബ്ദുൽ റഹീം
ജനറൽ സെക്രറട്ടറി, ഹിജ്‌രി കമ്മിറ്റി ഓഫ് ഇന്ത്യ
നിങ്ങൾ സൂചിപ്പിച്ച കത്തിലെ വാദഗതികൾക്കുള്ള മറുപടി:
1. ‘ഗുമ്മ’ (Ghumma) എന്ന പദത്തിന്റെ ശാസ്ത്രീയ അർത്ഥം
- കത്തിലെ വാദം: ചന്ദ്രനെ കാണാൻ സാധിക്കാത്ത അവസ്ഥയിൽ മാസം പൂർത്തിയാക്കണം എന്ന പരമ്പരാഗത രീതി.
- മറുപടി: നബി ﷺ ഹദീസുകളിൽ പ്രയോഗിച്ച ‘ഗുമ്മ ‘ എന്ന പദം ശാസ്ത്രീയമായി ‘കൺജങ്ഷനെ’ (Conjunction) ആണ് സൂചിപ്പിക്കുന്നത്. അതായത്, സൂര്യപ്രകാശത്താൽ ചന്ദ്രൻ മറയ്ക്കപ്പെടുന്ന (അദൃശ്യമാകുന്ന) അവസ്ഥ. ഒരു മാസം അവസാനിച്ചു എന്ന് ഉറപ്പിക്കാനുള്ള കൃത്യമായ അടയാളമാണിത്. ‘കൺജങ്ഷൻ’ അടിസ്ഥാനമാക്കി മാസം നിശ്ചയിക്കുന്നതാണ് ഏറ്റവും കുറ്റമറ്റ രീതി.
2. ഹജ്ജത്തുൽ വിദാഅ്: തെറ്റായ കാലഗണന
- കത്തിലെ വാദം: ഹിജ്റ 10-ൽ അറഫാ ദിനം വെള്ളിയാഴ്ചയായിരുന്നുവെന്നും, കൺജങ്ഷന് രണ്ട് ദിവസത്തിന് ശേഷമാണ് മാസാരംഭം ഉണ്ടായതെന്നും അവകാശപ്പെടുന്നു.
- മറുപടി: ഇത് ഹദീസുകളെ തെറ്റായി വ്യാഖ്യാനിക്കുന്നതാണ്. നബി ﷺ തന്റെ പ്രസിദ്ധമായ അന്ത്യപ്രഭാഷണം നടത്തിയത് അറഫാ ദിനത്തിലല്ല, മറിച്ച് യൗമുന്നഹ്‌റിൽ (ബലിപെരുന്നാൾ ദിനം/ദുൽഹിജ്ജ 10) ആയിരുന്നു. ഈ വസ്തുത മറച്ചുവെച്ചുകൊണ്ട് അറഫാ ദിനം വെള്ളിയാഴ്ചയാക്കി മാറ്റുന്നത് മാസാരംഭത്തെപ്പറ്റിയുള്ള തെറ്റായ ധാരണകൾ ഉണ്ടാക്കാനാണ്.
3. ഖുർആനിക ദർശനം: കണക്കുകൂട്ടലിന്റെ കൃത്യത
- കത്തിലെ വാദം: ഖുർആൻ സൂക്തങ്ങൾ (2:189, 36:39) ചന്ദ്രന്റെ കാഴ്ചയ്ക്കാണ് പ്രാധാന്യം നൽകുന്നത്.
- മറുപടി: ഖുർആൻ പറയുന്നത് സൂര്യനും ചന്ദ്രനും കൃത്യമായ കണക്കിന് (Husban) അനുസരിച്ചാണ് ചലിക്കുന്നത് എന്നാണ്. വെറും കാഴ്ചയെ മാത്രം ആശ്രയിക്കുന്നത് മനുഷ്യസഹജമായ പിഴവുകൾക്കും (കാലാവസ്ഥ, കാഴ്ചശക്തി) ആശയക്കുഴപ്പങ്ങൾക്കും കാരണമാകും. എന്നാൽ ‘ന്യൂ മൂൺ’ അഥവാ കൺജങ്ഷൻ എന്നത് പ്രപഞ്ചനാഥൻ നിശ്ചയിച്ച കൃത്യമായ ഒരു സമയമാണ്. അത് പൂർണ്ണമായും കണക്കിന്റെ അടിസ്ഥാനത്തിലും കുറ്റമറ്റതുമാണ്.
4. ‘രണ്ട് ദിവസത്തെ വിടവ്’ എന്ന അശാസ്ത്രീയത
- കത്തിലെ വാദം: അമാവാസി കഴിഞ്ഞ് 24 മുതൽ 48 മണിക്കൂർ വരെ കഴിഞ്ഞ് ചന്ദ്രനെ കണ്ടാലേ മാസം തുടങ്ങൂ.
- മറുപടി: ഇത് യുക്തിരഹിതമാണ്. ഒരു മാസം അവസാനിക്കുന്നത് അമാവാസി ദിവസമാണ് . അതിനുശേഷം ചന്ദ്രന്റെ വെളിച്ചം വരാൻ കാത്തിരിക്കുന്നത് മനുഷ്യനിർമ്മിതമായ കാലതാമസമാണ്. ശാസ്ത്രീയ സത്യത്തെ അവഗണിക്കുന്നത് ഒരു പരിപൂർണ്ണ കലണ്ടർ എന്ന സങ്കൽപ്പത്തിന് വിരുദ്ധമാണ്.
5. ഏകീകൃത ആഗോള കലണ്ടർ (Universal Calendar)
- കത്തിലെ വാദം: പ്രാദേശികമായ ചന്ദ്രക്കാഴ്ചയെ അടിസ്ഥാനമാക്കുന്നു.
- മറുപടി: മക്കയിലെ കാഴ്ചയെ മാത്രം അടിസ്ഥാനമാക്കുന്നത് ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ വ്യത്യാസങ്ങൾ ഉണ്ടാക്കുന്നു. എന്നാൽ UTC (Universal Time) അടിസ്ഥാനമാക്കിയുള്ള അമാവാസി ( കൺജങ്ഷൻ ) സമയം ലോകത്തെവിടെയും ഒന്നാണ്. ഇത് ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്ക് ഒരേ ദിവസം തന്നെ മാസാരംഭവും ആരാധനാ കർമ്മങ്ങളും നിർവഹിക്കാൻ സാധിക്കുന്ന ഒരു ആഗോള കലണ്ടർ ഉറപ്പാക്കുന്നു.
മെയ് 16 2026 കഞ്ചൻഷൻ UTC 20:01
ഈ സമയം IDL ഏഷ്യൻ ഭാഗം മെയ് 17 രാവിലെ 8:01, ഇന്ത്യയിൽ മെയ് 17 രാത്രി 1:30 am.
നിങ്ങളുടെ കലണ്ടറിൽ ദുൽഹജ്ജ് മാസം 1
കഞ്ചൻഷൻ നടക്കുന്നതിന്ന് 8 മണിക്കൂർ മുൻപ് ഹിജ്രമാസം ദുൽഹജ്ജ് 1 പിറക്കുന്ന മാജിക്ക്. ചന്ദ്രന്റെ പരിക്രമണം പൂർത്തിയാക്കൻ 8 മണിക്കൂർ ബാക്കി നിൽക്കേ മാസപിറവി, ഇതേ തെറ്റ് സഫർ മാസത്തിൽ,,
മെയ് 16 2026 കഞ്ചൻഷൻ UTC 20:01
ഈ സമയം IDL ഏഷ്യൻ ഭാഗം മെയ് 17 രാവിലെ 8:01, ഇന്ത്യയിൽ മെയ് 17 രാത്രി 1:30 am.
നിങ്ങളുടെ കലണ്ടറിൽ ദുൽഹജ്ജ് മാസം 1
കഞ്ചൻഷൻ നടക്കുന്നതിന്ന് 8 മണിക്കൂർ മുൻപ് ഹിജ്രമാസം ദുൽഹജ്ജ് 1 പിറക്കുന്ന മാജിക്ക്. ചന്ദ്രന്റെ പരിക്രമണം പൂർത്തിയാക്കൻ 8 മണിക്കൂർ ബാക്കി നിൽക്കേ മാസപിറവി, ഇതേ തെറ്റ് സഫർ മാസത്തിൽ,,
കൻജംങ്ഷൻ സംഭവിക്കുന്ന ദിവസമാണ് മാസത്തിൻ്റെ അവസാന തീയതിയായി കണക്കാക്കേണ്ടത്. കാരണം നബി ( സ ) പഠിപ്പിച്ചത് ഫഇൻ ഗുമ്മ അലൈക്കും അഖ്മലുൽ ഇദ്ദത്ത എന്നാണ്. അഥവാ അമാവാസിയിൽ മാസം പൂർത്തിയാക്കുക എന്നാണ്. കൻജംഷൻ നടക്കുന്ന സമയം പരിഗണിച്ച് മാസമാരംഭിച്ചാൽ ഓരോ രാജ്യത്തും ഓരോ സമയത്തായിരിക്കും മാസം ആരംഭിക്കേണ്ടത്
അപ്പോൾ ചന്ദ്രൻ പരിക്രമണം പൂർത്തിയാകുന്നതിന്ന് മുമ്പ് IDL മുതൽ ഒമാൻ വരെയുള്ളവർ ദുൽഹജ്ജ് മാസം 1 8 മണിക്കൂർ മുൻപ് തുടങ്ങി എന്ന് സാരം ഒരു ദിവസത്തിന്റെ മൂന്നിൽ ഒന്ന്ഭാഗം മുന്നേ, ഇതാണ് മലയാളത്തിൽ പറയുന്നത് ജനിക്കുന്നതിന്ന് മുമ്പേ ജാതകം എഴുതുന്ന പരിപാടി എന്ന്.
ഈ പിഴവ് കൊണ്ടാണ് നിങ്ങൾ സൗദിക്ക് ഒരു ദിവസം മുൻപ് അറഫയും പെരുന്നാളും ആഘോശിക്കേണ്ടിവന്നതും ഫുൾമൂൺ 16 ദിവസമായതും. ഇതിലും ദയനീയമാണ് സഫർ മാസത്തിൽ
പിന്നെ മറ്റു കമെന്റിൽ കഞ്ചൻഷനാണ് എല്ലാമെന്ന് പറഞ്ഞവർ അബദ്ധം പറ്റിയപ്പോൾ അടവ് മാറ്റി കഞ്ചൻഷൻ നടക്കേണ്ട ആദിവസമായാൻ എന്ന് വാദം കേൽക്കാൻ നല്ല തമാശയുണ്ട്
തോണി മറഞ്ഞാൽ പുറം നല്ലത് എന്ന വദം.
മുൻ ഉത്തരങ്ങളിൽ കഞ്ചൻഷനാണ് എല്ലം തീരുമാനിക്കുന്നത് എന്ന് പറഞ്ഞവർ, ഇപ്പോൾ ക്ഞ്ചൻഷൻ നടക്കേണ്ട ആ ദിവ്സം മായാൽ ഉടനെ പുതിയമാസം മുങ്കാല പ്രാബല്യത്തീൽ തുടങ്ങാം എന്ന ഗതിയിലായി.. അബദ്ധം പറ്റിയാൽ അത് സമ്മതിക്കുക
താങ്കളുടെ വയസ്സ് കണക്കാക്കുന്നത് താങ്കള്‍ ജനിച്ച സമയം മുതലാണോ അല്ലെങ്കില്‍ താങ്കള്‍ ജനിച്ച ദിവസം മുതലാണോ?
ജനിക്കുന്നതിന്ന് മുൻപ് ജ്ന്മദിനമുണ്ടാകുമോ?
IDL ൽ ദിവസം തുടങ്ങുന്ന നിങ്ങൾക്ക് മെയ് 17 ദിവസം തുടങ്ങുന്ന സമയം അർദ്ധരാത്രിയു, നിങ്ങളുടെ കലണ്ടർ പ്രകാരം തിയ്യതിമാറുന്ന സുബഹി സമയത്തും കഞ്ചൻഷൻ നടന്നില്ല. അപ്പോൾ ദുൽഖായിദാ മാസം തുടരുകയാണ് വേണ്ടത്. കഞ്ചൻഷൻ നടക്കുന്നത് രാവിലെ 8 മണിക്ക് ശേഷമാണ്. ആ സമയം ഭൂമിയിൽ പലയിടത്തും മെയ് 16 റിൽ തുടരുന്നുണ്ട് പക്ഷേ നിങ്ങളുടെ ദിവസം IDL പടിഞ്ഞാറ് തുടങ്ങുന്നത് കൊണ്ട് കഞ്ചൻഷൻ നടക്കുന്ന സമയത്ത് IDL ൽ ഏതാണോ പ്രാദേശിക തിയ്യതി എന്നാണ് നോക്കേണ്ടത് അല്ലെങ്കിൽ 24 മണിക്കൂർ പിറകിലേക്ക് പോകും.
ഉദ: അമേരിക്കയിൽ വൈകിട്ട് നടക്കുന്ന ഒരു ഫുഡ്ബോൾ മാച്ച് ഇന്ത്യയിൽ നിന്നും തൽസമയം കാണാൻ അത് നടക്കുന്ന അമേരിക്കയിലെ തിയ്യതിയും ദിവസവും സമയവും മാണ് ഇന്ത്യയിൽ നിന്നും ഉപയോഗിക്കുന്നത് എങ്കിൽ ആ മാച്ച് 12 മണിക്കൂർ മുൻപ് കഴിഞ്ഞതായിട്ടാണ് തോന്നുക.
പകരം മാച്ച് നടക്കുന്ന നേരെത്തെ ഇന്ത്യൻ സമയവും തിയ്യതിയും ദിവസവുമാണ് നോക്കേണ്ടത് എന്നാൽ മാത്രമെ ഇന്ത്യയിൽ നിന്ന് മാച്ച് കാണാൻ പറ്റൂ.
അത് പോലെ UTC 20:01 ൽ നടക്കുന്ന കഞ്ചൻഷൻ IDL നിന്നും നോക്കുമ്പോൾ (എന്നിട്ട് IDLൽ പുതിയ മാസം പിറ്റേന്ന് തുടങ്ങാൻ ) അപ്പോൾ IDL പ്രദേശിക ദിവസം തിയ്യതിയാണ് നോക്കേണ്ടത്.
മുന്‍ ഉത്തരങ്ങളില്‍ കഞ്ചന്‍ഷന്‍ സമയമുതലാണ് മാസമാരംഭിക്കേണ്ടത് എന്ന് ഞങ്ങള്‍ പറഞ്ഞതായി തെളിവ് വല്ലതും തരാമോ?
ഒരു മാസം അവസാനിച്ചു എന്ന് ഉറപ്പിക്കാനുള്ള കൃത്യമായ അടയാളമാണിത്. ‘കൺജങ്ഷൻ’ അടിസ്ഥാനമാക്കി മാസം നിശ്ചയിക്കുന്നതാണ് ഏറ്റവും കുറ്റമറ്റ രീതി
ഇത് നിങ്ങളുടെ 1 നമ്പർ മറുപടിയിലുള്ളതാണ് ഒരു മാസം അവസാനിക്കണെമെങ്കിൽ കഞ്ചൻഷൻ നടക്കണം. മെയ് 17 ന് IDL ഗ്രിഗേറിയൻ ദിവസ്ം തുടങ്ങുന്ന അർദ്ധരാത്റ്റിയോ, മണിക്ഫാൻ കലണ്ടർ ദിവസം തുടങ്ങുന്ന സുബഹിസമയത്തോ ഭൂമിയിൽ എവിടെയും കഞ്ചൻഷൻ നടന്നിട്ടില്ല. കഞ്ചൻഷൻ നടന്നത് മെയ് 17 തുടങ്ങി 8 മണിക്കൂറിന്ന് ശേഷമാണ് അപ്പോൾ എങ്ങിനെ ദുൽഖായിദ അവസാനിക്കുന്നതിന്ന് 8 മണിക്കൂർ മുൻപ് ദുൽഹജ്ജ് 1 തുടങ്ങി? നിങ്ങളുടെ ദിവസം പിന്നോട്ടും ചലിക്കുമോ? അതല്ല റീസ്റ്റാർട്ട് ചെയ്യാൻ പറ്റുമോ?