ജ. അലി മണിക്ഫാൻ, ന്യൂമൂൺ വാദം കൂടി താങ്കൾ തിരുത്തുമോ?
<< ന്യൂമൂൺ എന്നത് ചന്ദ്ര മാസത്തിൻ്റെ പിറവിയാണ്, അത് അലി മണിക്ക് ഫാൻ തിരുത്താൻ സാധിക്കുന്ന ഒന്നല്ല. കാരണം അതിൻ്റെ സൃഷ്ടാവ് അല്ലാഹുവാണ്, മണിക്ക് ഫാന് വ്യക്തിപരമായി മനപൂർവമല്ലാത്ത, എന്നാൽ മതപരമായ കാഴ്ചപാടിൽ ഒരു തെറ്റ് സംഭവിച്ചു. അതിന് അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ഒരു പണ്ഡിതൻ്റെ ഭാഗത്ത് നിന്ന് ഇക്കാലത്ത് ഇങ്ങനെയൊരു ക്ഷമാപണം അപൂർവ്വമായിരിക്കും. എന്നാൽ ഈ അവസരം മുതലാക്കി അദ്ദേഹം കാണിച്ച് തന്ന സത്യത്തെ തമസ്കരിക്കാമെന്ന വ്യാമോഹമായി ചിലർ രംഗത്ത് വരുന്നുണ്ട്, അതിന് പ്രതിരോധിക്കാൻ ഈ സത്യം തിരിച്ചറിഞ്ഞവർ എക്കാലത്തും രംഗത്തുണ്ടാവും. >>
🔹🔹🔹🔹🔹🔹🔹
കോഴിക്കോട്ട് അക്ഷര രഥയാത്രയിൽ
പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദ
ത്തിൽ
താങ്കൾ ഖേദം പ്രകടിപ്പിച്ചതായി അറിഞ്ഞു. വളരെ നല്ല കാര്യം. തെറ്റ് സംഭവിച്ചാൽ തിരുത്തുന്നത് നല്ല സ്വഭാവമാണ്. കൂടെ മാസപ്പിറവിയുമായി ബന്ധപ്പെട്ട താങ്കളുടെ നൂതന വാദത്തെ സമൂഹം സ്വീകരിക്കാത്തതിൻ്റെ പരിഭവവും താങ്കൾ പറയുന്നത് കേട്ടു. സത്യത്തിൽ, എന്താണ് സമൂഹം താങ്കളുടെ അമാവാസി വാദത്തെ തള്ളാൻ കാരണം എന്ന് ഇനിയെങ്കിലും താങ്കൾ തിരിച്ചറിയണം. ഇപ്പാൾ ഖേദിച്ചുമടങ്ങിയതു പോലെ ഈ വാദത്തിൽ നിന്നും താങ്കൾ പ്രമാണങ്ങളിലേക്ക് മടങ്ങണം. അപ്പോൾ സമൂഹം താങ്കളെ ഉൾക്കൊള്ളും.
<< താങ്കൾ പറയുന്ന പ്രമാണം ഏതാണ്, ചന്ദ്രനെ ഒരു കാരണവശാലും കാണാൻ സാധ്യമല്ലാത്ത അമാവാസി ദിവസം ചന്ദ്രനെ കണ്ടു എന്ന് പച്ചകള്ളം പറഞ്ഞ് കൊണ്ട് അതിൻമേൽ ജനങ്ങളുടെ നോമ്പും പെരുന്നാളും ബാത്തിലാക്കുന്നതാണോ നിങ്ങളുടെ പ്രമാണം, >>
മാസ നിർണയത്തിന് ഇസ് ലാമിക വിരുദ്ധമായ മാനദണ്ഡങ്ങൾ നിശ്ചയിച്ചതാണ് മുസ്ലിം സമൂഹത്തിൽ നിന്നു തന്നെ താങ്കൾ ഒറ്റപ്പെടാൻ കാരണം. ഹിലാലിനെ കാണുക എന്നതാണ് മാസാരംഭത്തിലെ ഇസ്ലാമിക രീതി.അതേ സമയം
മാസനിര്‍ണ്ണയത്തിന് മൂന്ന് കാര്യങ്ങളാണ് താങ്കളുടെ നേത്യത്വത്തിലുള്ള ഹിജ്‌റ കമ്മിറ്റിക്കാർ മുന്നോട്ട് വച്ചത്.
<< ഹിജിരി കമ്മിറ്റിയെ മാറ്റി നിർത്തിയാൽ ഇക്കഴിഞ്ഞ അറഫയും ബലി പെരുന്നാളുമൊക്കെ സംഘടനാ പോരിനടിസ്ഥാനത്തിൽ വ്യത്യസ്ത ദിവസങ്ങളിലായിരുന്നല്ലോ, അതിനെല്ലാം നിങ്ങളുടെ പ്രമാണങ്ങളിൽ തെവിളുണ്ടോ? >>
1) ന്യൂമൂണ്‍
ചന്ദ്രന്റെ സഞ്ചാര ഘട്ടത്തിനിടയിൽ ഭൂമിയും സൂര്യനും ചന്ദ്രനും ഒരേ ദിശയിലെത്തുന്നതാണ് ന്യൂമൂണ്‍ അവസ്ഥ. ന്യു മൂൺ അവസ്ഥയിൽ ചന്ദ്ര ദർശനം സാധ്യമല്ല.
<< ഇതാണ് റസൂൽ പഠിപ്പിച്ച കലണ്ടറിൻ്റെ യഥാർത്തമായ മാനദണ്ഡം, നിങ്ങൾ ചന്ദ്ര ദർശനം സാദ്ധ്യമാവാത്ത ദിവസം ( ഗുമ്മ) മാസത്തെ പൂർത്തീകരിക്കുക എന്നാണ് നബി(സ) പഠിപ്പിച്ചത്, >>
2) അന്തര്‍ദേശീയ ദിനരേഖ
സൂര്യന്റെ സ്ഥാനത്തെ അടിസ്ഥാനപ്പെടുത്തി ദിവസം നിര്‍ണ്ണയിക്കുന്നതിന് മനുഷ്യര്‍ നിര്‍മ്മിച്ച സാങ്കല്‍പിക രേഖയാണിത്!!
<< ദിവസം നിർണ്ണയിക്കുന്ന സൂര്യനെ അടിസ്ഥാനപ്പെടുത്തിയല്ലാതെ മറ്റ് വല്ല മാർഗവും നിങ്ങളുടെ പ്രമാണങ്ങളിലുണ്ടെങ്കിൽ കൊണ്ട് വരിക ‘
സുറ: 10:5ൽ പറയുന്നതാണ് ചന്ദ്ര മാസകലണ്ടറിൻ്റെ ആധാരം, മുസ്ലിങ്ങളടെ പ്രധാനപ്പെട്ട നമസ്കാരമായ ജുമുഅ ആരംഭിക്കുന്നത് മേൽപറയപ്പെട്ട സാങ്കൽപിക രേഖയിൽ നിന്നാണ് എന്ന കാര്യം താങ്കൾക്ക് അറിയില്ലായിരിക്കാം.
മണിക്ക് ഫാൻ ജനിക്കുന്നതിന് മുമ്പും ഇവിടെയായിരുന്നു ജുമുഅ ആരംഭിച്ചിരുന്നത് >>
3) രാജ്യാന്തര സമയം
മാസാരംഭത്തിന് ഇസ്ലാം വച്ച് മാനദണ്ഡങ്ങൾക്ക് എതിരാണിവ. തീർത്തും പ്രമാണ വിരുദ്ധവും ശാസ്ത്ര വിരുദ്ധവുമാണീ വിഷയത്തിൽ താങ്കളുടെ വാദം.
ഭൂമിയുടെ ഘടന ഗോളാകൃതിയാണെന്നും സൂര്യ-ചന്ദ്രന്മാരുടെ ഉദയാസ്തമനങ്ങള്‍, ഗതികള്‍ എന്നിവ ഓരോ പ്രദേശത്തും വ്യത്യസ്തമാണെന്നും മനസ്സിലാക്കിയാല്‍തന്നെ ഈ വാദത്തിൻ്റെ നിരര്‍ത്ഥകത ബോധ്യപ്പെടും.
ഒരേ സമയത്തു തന്നെ ഭൂമിയില്‍ രണ്ട് തിയ്യതികൾ നിലനില്‍ക്കുന്നുവെന്നിരിക്കെ (ഉദാ: 6-10-21ന് നമുക്ക് 12 മണിയാകുമ്പോള്‍ അമേരിക്കയില്‍ 5-10-21 ന് 12 മണി ആയിരിക്കും.) ലോകത്തുള്ള എല്ലാവര്‍ക്കും ഒരേ തിയ്യതി എന്ന വാദവും ഒരിക്കലും ശരിയാകില്ല എന്ന് വ്യക്തമാണല്ലോ.
<< ഒരു സംശവുമില്ല, ലോകത്ത് എപ്പോഴും രണ്ട് തീയതികൾ നിലനിൽക്കുന്നുണ്ടാവും, ആ തീയതികൾ രണ്ട് വ്യത്യസ്ത ദിവസ ങ്ങളെയാണ് സൂചിപ്പിക്കുന്നത് എന്ന കാര്യവും താങ്കളുടെ അറിവിലേക്കായി പറയുന്നു, എന്ന് വെച്ചാൽ റമദാൻ ഒന്ന് വെള്ളിയാഴ്ചയാണെങ്കിൽ ലോകം മുഴുവൻ ആ വെള്ളിയാഴ്ച റമദാൻ ഒന്ന് തന്നെയായിരിക്കും, അതേസമയം തന്നെ റമദാൻ രണ്ട് ഭൂമിയിലുണ്ടെങ്കിൽ അത് ശനിയാഴ്ചയിലുമായിരിക്കും >>
“നിങ്ങൾ ഹിലാലിനെ കണ്ടാൽ നോമ്പനുഷ്ഠിക്കുക “എന്ന ഹദീസിൽ നിന്ന് കാഴ്ചയാണ് വേണ്ടത് എന്ന് വ്യക്തമാണ്. പിന്നെ എങ്ങനെയാണ് കാണാൻ കഴിയാത്ത ന്യൂ മൂണിനെ അടിസ്ഥാനമാക്കുക?
സ്വഹാബികൾ മാസം നോക്കിയിരുന്നു എന്നും ഹദീസിൽ വ്യക്തമാണ്.
ശാസ്ത്രം എത്ര പുരോഗമിച്ചാലും ഈ മാതൃകയാണ് നാം സ്വീകരിക്കേണ്ടത്. നമ്മൾ “ഉമ്മത്തുൻ ഉമ്മിയ” ആണ് എന്നത് ന്യൂമൂൺ വാദം സ്വീകരിക്കാനുള്ള കൽപനയല്ല. അങ്ങനെ ആരും പറഞ്ഞിട്ടും ഇല്ല.
മാത്രവുമല്ല,ന്യൂമൂണ്‍ അടിസ്ഥാനമാക്കിയുള്ള മാസദൈര്‍ഘ്യം 29 ദിവസവും 12 മണിക്കൂറും 42 മിനിറ്റുമാണ്. ഇതുപ്രകാരം മാസം കണക്കാക്കിയാൻ മാസം മുപ്പതുമുണ്ടാകും എന്ന നബി വചനത്തിന് പിന്നെ എന്ത് പ്രസക്തി?!
ചുരുക്കത്തിൽ, താങ്കളുടെ വാദത്തിൻ്റെ അപകടങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം
<< ഉമ്മിയാണെങ്കിലും കണക്കൊക്കെ കൃത്യമായി അറിയാമല്ലോ !
ന്യൂ മൂണിനെ അടിസ്ഥാനമാക്കി മാസം നിർണയിച്ചാൽ 30 വരില്ലത്രെ, ഇതൊരു ബല്ലാത്ത കണ്ട് പിടിത്തമായി പോയി. സമ്മതിച്ചു !
ഉമ്മിയ് തന്നെ .
പക്ഷെ 29 ദിവസം 12മണിക്കൂർ 42 മിനിറ്റ് എന്നുള്ളത്* ആവറേജാണ് എന്ന കാര്യം ആദ്യം മനസ്സിലാക്കുക, ഓരോ മാസത്തിലും ഇതിന് ഏറ്റകുറച്ചിലുകളുണ്ടാവും , ഈ ഏറ്റകുറച്ചിലുകളെ ദിവസത്തിലേക്ക് കൂട്ടുകയോ കുറക്കുകയോ ചെയ്യുന്നത് കൊണ്ടാണ് മാസത്തിന് 29 അല്ലെങ്കിൽ 30 ദിവസങ്ങൾ ഉണ്ടാവുന്നത്,
നമ്മൾ ഉമ്മിയാണ് എന്ന് നബി പറഞ്ഞു എന്ന് കരുതി അതൊരു സുന്നത്താക്കി എക്കാലവും കൊണ്ട് നടക്കരുത്. >>
🔹 ഖുർആനിനെതിര്
<< അതെ! നിങ്ങൾ ഇപ്പോൾ ചെയത് കൊണ്ടിരിക്കുന്നത് 100 ശതമാനവും ഖുർആനിനെതിരാണ്, 10:5, 55:5, 2:189, 36:39, 9:36, തുടങ്ങിയ ഖുർആൻ വചനങ്ങളൊന്നും തന്നെ നിങ്ങളുടെ നിലാവ് കാണലുമായി ഒരു ബന്ധവുമില്ല. >> ‘
🔹 സുന്നത്തിനെതിര്
<< അതെ !, നിങ്ങൾ ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്നതിന്ന് നബിയുടെ സുന്നത്തു മായിട്ട് യാതൊരു ബന്ധവുമില്ല. ചന്ദ്രൻ മറയപ്പെട്ടാൽ മാസം പൂർത്തിയാക്കാനാണ് നബി പഠിപ്പിച്ചത്. അല്ലാതെ മേഘം കൊണ്ട് ചന്ദ്രൻ മറഞ്ഞാൽ അല്ലാഹു നിശ്ചയിച്ച മവാഖീത്ത് മാറും എന്നത് സത്യനിഷേധമാണ് >>
🔹 ഇജ്മാഇന് എതിര്
<< ഇജ്മാഅ കൊണ്ടുദ്ദേശിക്കുന്നത് എന്താണ്? പെരുന്നാള് ഒന്നാക്കാൻ വേണ്ടിയുണ്ടാക്കിയ ഐക്യവേദിയാണോ ? അതും ഇപ്പോൾ പാലിക്കപ്പെടുന്നില്ലല്ലോ, ഒരു കൂട്ടർക്ക് മാസം മുപ്പതാണെങ്കിൽ മറ്റൊരു കൂട്ടർക്ക് മാസം 29, എന്നാലും അരെയൊക്കെയോ പേടിച്ചിട്ടാവും ഇരുകൂട്ടർക്കും ഒന്നാം തീയതി ഒരു ദിവസം തന്നെ, പ്രമാണത്തിൽ തെളിവില്ലെങ്കിലും ആധുനിക ഇജ്മാഇന് പ്രസക്തിയുണ്ട്. പക്ഷെ കൊല്ലത്തിൽ രണ്ട് പ്രാവശ്യം മാത്രമേ അതുള്ളൂ, നല്ല കാര്യം, പക്ഷെ ബാക്കിയുള്ള ദിവസങ്ങളിലെല്ലാം ഈ സംഘടനകൾ ഇഷ്ടാനുസരണം പ്രമാണം കൊണ്ട് തെരുവുയുദ്ധമാണ് >>
🔹 സ്വഹാബികളുടെ പ്രവർത്തനത്തിന് എതിര്
<< മാസപ്പിറവിയുടെ കാര്യത്തിൽ സംശമായാൽ ഒരു ദിവസം മുമ്പേ തന്നെ നോമ്പിൽ പ്രവേശിക്കുകയാണ് ഇബ്നു ഉമർ(റ) ചെയ്തിരുന്നത്, എന്നാൽ ഇതിന് വിരുദ്ധമായിട്ടാണ് ഇന്ന് നിങ്ങൾ ചെയ്ത് കൊണ്ടിരിക്കുന്നത് , >>
🔹 മാസം മുപ്പതും ഉണ്ട് എന്ന അടിസ്ഥാനത്തിനെതിര്.
<< ഇതെന്ത് കഥ? ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ഹിജിരി കമ്മിറ്റിയുടെ മേൽ കള്ളമാരോപിച്ച് പ്രതികൂട്ടിൽ കയറ്റാൻ ശ്രമിക്കുകയുമാണ് നിങ്ങൾ ചെയ്യുന്നത ്.
ഞങ്ങൾ എല്ലാ വർഷവും കലണ്ടർ പ്രസിദ്ധികരിക്കുന്നുണ്ട് . അതിൽ നബി(സ) പറഞ്ഞത് പോലെ തന്നെ 29 ൻ്റെയും 30 തി ൻ്റെയും മാസങ്ങൾ ഉണ്ട്.
ഏതൊരു മാസവും പൂർത്തിയാകുന്നത് ചന്ദ്രൻ മറയുന്നതോടെയാണ്. ചന്ദ്രൻ മറയുന്ന ദിവസം അതിൽ അടയാളപ്പെടുത്തിയിട്ടുമുണ്ട്. അതാണ് നബിയുടെ അദ്ധ്യാപനം, 29 ന് മറഞ്ഞാൽ 29ന് മാസം പൂർത്തിയാകും, 30ന് മറഞ്ഞാൽ 30ന് മാസം പൂർത്തിയാകും >>
അതിനാൽ ഈ വാദം സ്ഥാപിക്കാൻ താങ്കൾക്ക് കുർആൻ ദുർവ്യാഖ്യാനിക്കണ്ടി വന്നു, നിരവധി ഹദീസുകളെ തളളണ്ടിവന്നു, ഇമാമുകളെ കൈയൊഴിയേണ്ടിവന്നു
<< വെറുതെ വായിത്താരി അടിച്ച് വിട്ടാൽ പോരാ…. ഞങ്ങൾ ഖുർആനെ ദുർവ്യാഖ്യാനം ചെയ്തു എന്നതിന് ഒരു തെളിവെങ്കിലും കൊണ്ടുവരണം, അത് പോലെ നിങ്ങൾ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നതിന് തെളിവായി ഖുർആനിൽ നിന്നോ നബിയുടെ ചര്യയിൽ നിന്നോ ഒരു തെളിവെങ്കിലും ഇത് വരെ നിങ്ങൾക്ക് കൊണ്ടുവരാൻ സാധിച്ചിട്ടില്ല, ഇനിയും സാധിക്കുമെങ്കിൽ കൊണ്ടുവരൂ >>
അവസാനം ഐക്യമുണ്ടാക്കാൻ എന്ന് പറഞ്ഞ് വന്ന താങ്കൾ ഐക്യത്തിന് എതിര് നിൽക്കുന്ന അവസ്ഥ വന്നു!
ഇക്കാരണത്താലാണ് മുസ്ലിം സമൂഹം താങ്കളുടെ വാദത്തെ തള്ളിയത്.
പ്രമാണത്തിൻ്റെ കൂടെയാണ് സമൂഹം നിൽക്കുക .എത്ര മികവുറ്റ രാണെങ്കിലും പ്രമാണം വിട്ടാൽ സമൂഹം അവരെ കൈവിടും.
ആയതിനാൻ ,
വിവാദ പ്രവർത്തനത്തിൽ താങ്കൾ ഖേദം പ്രകടിപ്പിച്ചതു പോലെ ഈ അപകടരമായ വാദവും താങ്കൾ തിരുത്തും എന്ന് പ്രതീക്ഷിക്കുന്നു.
<< ഐക്യമുണ്ടാക്കാൻ വന്നതല്ല ഹിജിരി കമ്മിറ്റി, പെരുന്നാളിൻ്റെ പേരിൽ മതപണ്ഡിതന്മാരുടെയും മുതലാളിമാരുടെയും നേതൃത്വത്തിൽ ഐക്യവേദി ഇവിടെ ഉണ്ടാക്കിയിട്ടുണ്ടല്ലോ. ഐക്യത്തോടെ തെറ്റ് ചെയ്താൽ അത് ശരിയായി മാറുകയില്ല. പ്രമാണങ്ങളുടെ പേര് പറഞ്ഞ് വിവിധ മുസ്ലിം സംഘടനകൾ വ്യത്യസ്ത ദിവസങ്ങളിൽ നോമ്പും പെരുന്നാളും കൊണ്ടാടിയപ്പോൾ അതിനെ തടയിടാൻ ഇവിടത്തെ മുതലാളിമാർ രംഗത്തിറങ്ങേണ്ടി വന്നു. ഈ സമയം താങ്കളുടെ പ്രമാണങ്ങൾ എവിടെ പോയി? ഒരു ദിവസത്തിന് ഒരു തീയതി എന്നത് പ്രകൃതി നിയമമാണ്, ആകാശഭൂമികളെ സൃഷടിച്ച ദിവസം (ദിവസങ്ങളിൽ അല്ല) മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു എന്നാണ് എഴുതപ്പെട്ടിട്ടുള്ളത് >>
വി എ അബ്ദുൽ റഹീം,
സെക്രട്ടറി,
ഹിജിരി കമ്മിറ്റി ഓഫ് ഇന്ത്യ.