ഹിജ്രി കലണ്ടറിന്റെ മാനദണ്ഡങ്ങൾ

1) ഹിജ്രി കലണ്ടർ, ഇസ്ലാമിക്ക് കലണ്ടർ, ചന്ദ്ര മാസകലണ്ടർ, ലൂണാർ കലണ്ടർ എന്നീ പേരുകളിലറിയപ്പെടുന്ന കലണ്ടറിന്റെ യഥാർത്ഥ തുടക്കം അല്ലാഹു ആകാശഭൂമികളെ സൃഷ്ടിച്ചത് മുതൽ തന്നെയാണ്, ഇതിന്ന് ആധാരം ഖുർആൻ 9:36, 37, വചനങ്ങളാണ്. ഈ കലണ്ടറിൽ 12 മാസങ്ങളാണ് എന്നും ഇതിന്റെ തുടക്കം പ്രപഞ്ചാരഭം മുതൽക്കാണ് എന്നും ഈ വചനങ്ങൾ കൊണ്ട് സ്ഥിരപ്പെട്ട് കഴിഞ്ഞു.

2) നിലവിൽ ഈ 12 മാസങ്ങൾ അറബി ഭാഷയിൽ അറിയപ്പെടുന്ന 1.മുഹറം, 2.സഫർ, 3.റബീ ഉൽ അവ്വൽ, 4. റബീഉൽ ആഖർ, 5.ജമാദുൽ അവ്വൽ, 6.ജമാദുൽ ആഖർ, 7.റജബ്, 8.ശഅബാൻ, 9. റമദാൻ, 10.ശവ്വാൽ, 11. ദുൽഖഅദ് , 12.ദുൽഹജ്ജ് എന്നീ പേരുകളിൽ അറിയപ്പെടുന്നു.

അതിൽ നാല് മാസങ്ങളിൽ യുദ്ധം വിലക്കപ്പെട്ട മാസങ്ങളാണ് എന്നത് കൊണ്ട് തന്നെ ഈ മാസങ്ങൾ ലോകത്താകമാനം ഒരു പോലെ ബാധകമാണ് എന്നതാണ് ഖുർആന്റെ നിബന്ധന,

ഇതിൽ മൂന്ന് മാസങ്ങളും ഹജ്ജിന്റെ മാസങ്ങളാണ് എന്നത് തന്നെ ഈ മാസങ്ങൾ കൃത്യമായി തിരിച്ചറിയേണ്ടത് മനുഷ്യർക്ക് നിർബന്ധമാണ്,

3) മാസങ്ങളെ കൃത്യമായി വേർതിരിച്ചറിയാൻ അതിലെ തിയ്യതികൾ അറിഞ്ഞിരിക്കേണ്ടതും നിർബന്ധമാണ്. അതിലേക്ക് കൃത്യമായി വിരൽ ചൂണ്ടുന്നതാണ് ഖുർആൻ വചനം 2: 189.
ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ മനുഷ്യർക്ക് തിയ്യതികളാണെന്ന് മാത്രമല്ല ഹജ്ജിനുമുള്ളതാകുന്നു എന്ന് കൂടി പറയുന്നത് കൊണ്ട് മാസം തിരിച്ചറിയൽ പ്രക്രിയക്ക് അഹില്ലത്തിന് പ്രധാന പങ്കുണ്ട് എന്ന് മനസ്സിലാക്കാം.

4) ഈ കലണ്ടർ എങ്ങനെയാണ് പ്രപഞ്ചത്തിൽ സംവിധാനിച്ചിരിക്കുന്നത് എന്നും എങ്ങനെ പ്രവർത്തിക്കുന്നു എന്നും ഖുർആൻ 10:5 എന്ന വചനത്തിൽ നിന്ന് മനസ്സിലാക്കാം,

സൂര്യനെ പ്രകാശത്തിന്റെ സ്രോതസ്സാക്കുകയും ചന്ദ്രനെ പ്രകാശം പ്രതിഫലിപ്പിക്കുന്ന താക്കുകയും ചെയ്തതു കൊണ്ടാണ് ചന്ദ്രന്റെ മൻസിലുകളും അതിന്റെ വൃദ്ധിക്ഷയങ്ങളും നമുക്ക് കാണാൻ സാധിക്കുന്നത്,
സൂര്യപ്രകാശം ചന്ദ്രനിൽ പതിച്ച് പ്രതിഫലിക്കുന്നത്കൊണ്ടാണ് ചന്ദ്രനെ നാം കാണുന്നത് എന്ന് സാരം. അത് മൂലം വർഷങ്ങളുടെ എണ്ണവും കണക്കും നമുക്ക് ലഭിക്കുന്നുവെന്ന് ഈ വചനത്തിലൂടെ ഖുർആൻ സൂചിപ്പിക്കുന്നു.

മൻസിൽ എന്നാൽ ഓരോ ദിവസത്തിലെയും ചന്ദ്രന്റെ ഭ്രമണപഥവും അഹില്ലത്ത് എന്നാൽ ഓരോ ദിവസവും നാം കാണുന്ന ചന്ദ്രന്റെ രൂപവുമാണ്,

6) അല്ലാഹു നിർണ്ണയിച്ച മൻസിലുകളിലൂടെ ചന്ദ്രൻ അതിന്റെ തിയ്യതികൾ ( അഹില്ല) ഭൂമി യിലുള്ളവർക്ക് ഗോചരമാക്കി കൊണ്ട് ഒരു പ്രാവശ്യം പ്രദക്ഷിണം ചെയ്യുന്നതാണ് ഒരു മാസം .

5) സൂര്യനെ ആധാരമാക്കിയാണ് ചന്ദ്രൻ ഭൂമിയെ ചുറ്റുന്നത്. ഭൂമിയിലുള്ളവർക്ക് അവരുടെ തിയ്യതി കാണിച്ച് കൊടുക്കാൻ ചന്ദ്രനെ സഹായിക്കുന്നതും സൂര്യൻ തന്നെയാണ്.

7) ഹിജ്റ കലണ്ടറിൽ ഒന്നാമത്തെ ദിവസത്തെ കോളത്തിൽ ഒന്നാമത്തെകലയുടെ രൂപം കൊടുത്തിരിക്കുന്നു. ഇതിന് കാരണം ഒന്നാമത്തെ ദിവസം ഭൂമിയിലെവിടെയെങ്കിലും ഒന്നാമത്തെ കല പ്രത്യക്ഷപ്പെടുന്നു എന്നുള്ളത് കൊണ്ടാണ്.

8) തുടർന്നുള്ള ഓരോ കോളങ്ങളിലും അതാത് ദിവസത്തിന്റെ തിയ്യതികൾ കാണിക്കുന്ന ചന്ദ്രകലകൾ കൊടുത്തിരിക്കുന്നത് കാണാം. ഇതെല്ലാം പരസ്പരം വ്യത്യസ്തമായിരിക്കുന്നു എന്നത് കൊണ്ടാണ് ഓരോ കലയും വ്യത്യസ്ത തിയ്യതികളെ പ്രതിനിധീകരിക്കുന്നത്.

9) ചന്ദ്രമാസത്തിന്റെ ഒന്നു മുതൽ മാസമദ്ധ്യം വരെയുള്ളത് വളരുന്ന കലകളും മദ്ധ്യം മുതൽ മാസാവസാനം വരെയുള്ളത് (ഉർജൂനുൽ ഖദീം) ക്ഷയിക്കുന്നതുമായിരിക്കും.
പ്രഥമദൃഷ്ട്യാ കലണ്ടറിൽ കാണുന്ന ഇരുപകുതിയിലേയും കലകൾ തമ്മിൽ സാമ്യം തോന്നുമെങ്കിലും സുക്ഷിച്ച് നോക്കിയാൽ അവ വ്യത്യസ്തമാണ് എന്ന് കാണാം, അതിന് കാരണം ആദ്യ പകുതിയിൽ പ്രകാശിതമാകുന്നത് ചന്ദ്രൻറ് പടിഞ്ഞാറ് ഭാഗത്താണ്. എന്നാൽ രണ്ടാം പകുതിയിൽ ചന്ദൻ പ്രകാശം പ്രതിഫലിപ്പിക്കുന്നത് അതിന്റെ കിഴക്ക് ഭാഗത്താണ്.

10 ) ചന്ദ്രമാസം അവസാനിക്കുന്നത് ചന്ദ്രൻ മറയുന്നതോടെയാണ്. അക്ഷരാർത്ഥത്തിൽ തന്നെ ഭുമി യിലുള്ളവർക്ക് ഒരു നിലക്കും ചന്ദ്രനെ കാണാൻ പറ്റാത്ത അവസ്ഥയാണിത്. ഈ ദിവസത്തിൽ മാസത്തെ പൂർത്തീകരിക്കാനാണ് നബി(സ) കൽപിച്ചത്.
അല്ലാഹു ചന്ദന്റെ വൃദ്ധിക്ഷയങ്ങളെ മനുഷ്യർക്ക് തിയ്യതികളായി സംവിധാനിക്കുകയും അതിനെ നിരീക്ഷിച്ച് കൊണ്ട് നിങ്ങൾ നോമ്പിൽ പ്രവേശിക്കുകയും അതിനെ നിരീക്ഷിച്ച് കൊണ്ട് തന്നെ നോമ്പവസാനിപിക്കുകയും ചെയ്യണമെന്നും ആ വൃദ്ധിക്ഷയങ്ങൾ നിങ്ങൾക്ക് മറയപ്പെടുന്നതോടെ നിങ്ങൾ മാസത്തെ പൂർത്തികരിക്കുകയും ചെയ്യണമെന്നാണ് നബിയുടെ കൽപന.
ഗോള ശാസ്ത്രത്തിൽ ഈ ഒരു പ്രതിഭാസത്തെ അമാവാസി, ന്യൂമൂൺ, എന്നെല്ലാം പറയപ്പെടും. നബി(സ) സാധാരണ ജനങ്ങൾക്ക് വേണ്ടി ഇതിനുപയോഗിച്ച പദം ” ഗുമ്മ = മറയുക” എന്ന താണു്.
“………ഫഇൻ ഗുമ്മ അലൈക്കും ഫ അക്മലുൽ ഇദ്ദത്ത” ഇതാണ് നബി വചനത്തിന്റെ അവസാന ഭാഗം.

മേൽ പറയപ്പെട്ട കാര്യങ്ങൾ അംഗീകരിച്ച് കൊണ്ട് മാത്രമെ പ്രപഞ്ചത്തിൽ സംവിധാനിക്കപ്പെട്ടിരിക്കുന്ന ചന്ദ്രമാസ കലണ്ടറിനെ മനസ്സിലാക്കാൻ സാധിക്കയുള്ളൂ.

തഥടിസ്ഥാനത്തിലാണ് ഹിജിരി കമ്മിറ്റി ഓഫ് ഇന്ത്യ എല്ലാ വർഷവും കലണ്ടർ പ്രസിദ്ധീകരിക്കുന്നത്.

എന്ന് വിശ്വസ്തതയോടെ

വസ്സലാം
വി. എ. അബ്ദുൽ റഹീം
ജനറൽ സെക്രട്ടറി
ഹിജിരി കമ്മിറ്റി ഓഫ് ഇന്ത്യ,
HIJIRI COMMITTEE OF INDIA
ARA – 18,
AZADI LANE,
AIMS PO,
Edappally North, KOCHI- 682041,
KERALA.

Leave a Reply

Your email address will not be published. Required fields are marked *

© 2024 Universal Hijri Calendar | WordPress Theme: Annina Free by CrestaProject.