രാത്രിയാണോ  ചന്ദ്രനെ നോക്കേണ്ടത് ??

രാത്രിയാണോ  ചന്ദ്രനെ നോക്കേണ്ടത് എന്നല്ലേ. തീർച്ചയായും രാത്രിതന്നെ. കാരണം പകൽ സമയം  സൂര്യന്റെ പ്രകാശം ഉള്ളത് കൊണ്ട് ചന്ദ്രനെ ദർശിക്കുക ബുദ്ധിമുട്ടാണ് . എന്നാൽ സൂര്യനിൽ നിന്ന് അകലുംതോറും ചന്ദ്രനെ പകൽ സമയവും കാണാൻ സാധിക്കും. ഇത് ഏകദേശം 8 മുതൽ 21 വരെയുള്ള ദിവസങ്ങളിൽ കാണാൻ സാധിക്കും. പക്ഷെ  അവസാനത്തെ ചന്ദ്രക്കലകളെയാണ് അടുത്ത മാസം അറിയാൻ വേണ്ടി നിരീക്ഷിക്കേണ്ടത്.  ആദ്യത്തെ ഏഴു കലകളും അവസാനത്തെ ഏഴു കലകളെയുമാണ് ഹിലാൽ എന്ന് വിളിക്കുന്നത്. നാം എഴുതുമ്പോൾ ഉപയോഗിക്കുന്ന ബ്രാക്കറ്റ് കളെയും ഹിലാൽ എന്നുതന്നെയാണ് അറബിയിൽ പറയുക. ഇമാം ഷാഫി അദ്ദേഹത്തിൻറെ ഗ്രന്ഥത്തിൽ പറയുന്നത് രണ്ടു ഹിലാലുകൾകിടയിലാണ് മാസം എന്നത്രെ. ഇതിനർത്ഥം ആദ്യത്തെ ഹിലാൽ കണ്ടതിനു ശേഷം മാസം തുടങ്ങുക എന്നല്ല. ഹിജ്റ കമ്മറ്റീ പ്രസിദ്ധീകരിക്കുന്ന കലണ്ടറിൽ ഒന്നാം തീയതി യുടെ സ്ഥാനത്ത് ആദ്യത്തെ ഹിലാൽ കൊടുത്തിട്ടുണ്ട്. അവസാന ദിവസത്തിനു മുൻപായി ഉര്ജൂനുൽ ഖദീം കൊടുത്തിട്ടുണ്ട്. ഈ രണ്ടു ഹിലാലുകളെ പറ്റിയാണ് ഷാഫി പറയുന്നത്. പക്ഷേ കാണുന്ന ഹിലാലുകളെ മാത്രമാണു ഇമാം ഷാഫി ഉദ്ദേശിച്ചതെങ്കില്‍ മാസം 28 അല്ലെങ്കില്‍ 29 ദിവസങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. ന്യൂ മൂണ്‍ എന്ന അല്ലെങ്കില്‍ കറുത്ത വാവ് എന്ന, അതുമല്ലെങ്കില്‍ നബി പറഞ്ഞത് പോലെ മറയപ്പെടുന്ന ദിവസത്തെ മാസത്തില്‍ നിന്നു ഒഴിവാക്കേണ്ടിവരും.    ഹിലാൽ മറയ പ്പെടുമ്പോൾ മാസം പൂർത്തിയാക്കാനാണ്  നബി(സ) പഠിപ്പിച്ചത്.

മാസം 29 ദിവസമോ  അല്ലെങ്കിൽ 30 ദിവസമോ  ഉണ്ടാകും. അത് നിങ്ങൾ നിരീക്ഷിച്ചു കണ്ടുപിടിക്കാനാണ് പറയുന്നത്. അല്ലാതെ 29 നു കണ്ടില്ലെങ്കിൽ 30 പൂർത്തിയാക്കാനല്ല . ഞാൻ നേരത്തെ പറഞ്ഞത് പോലെ ഇത് മനസ്സിലാവണമെങ്കിൽ മാനത്തേക്ക് നോക്കുകതന്നെവേണം. അല്ലാതെ പ്രമാണങ്ങളിൽ കിടന്നു തലകുത്തി മറിഞ്ഞിട്ടു ഒരു കാര്യവുമില്ല. ഏറ്റവും ചുരുങ്ങിയത് കേരളത്തിൽ പ്രസിദ്ധീകരിക്കപ്പെടുന്ന പത്രങ്ങളുടെ കലണ്ടറുകളിൽ അമാവാസി ഒരു കറുത്ത പൊട്ടുപോലെ ചില കോളങ്ങളിൽ കാണാം. ഇതിന്റെ തൊട്ടടുത്ത കോളം മുതൽ അടുത്ത കറുത്ത പൊട്ടു കാണുന്നത് വരെ യുള്ള കോളങ്ങൾ എണ്ണുക. ഇത് 29 ലോ അല്ലെങ്കിൽ 30 ലോ അവസാനിക്കും. ഇത് തന്നെയാണ് മാസം എന്ന് പറയുന്നത്.       

നിന്നോടവര്‍ ചന്ദ്രക്കലകളെപ്പറ്റി ചോദിക്കുന്നു. പറയുക: മനുഷ്യരുടെ ആവശ്യങ്ങള്‍ക്കും ഹജ്ജ് തീര്‍ത്ഥാടനത്തിനും കാല നിര്‍ണയത്തിനുള്ള ഉപാധികളാകുന്നു അവ. നിങ്ങള്‍ വീടുകളിലേക്ക് പിന്‍വശങ്ങളിലൂടെ ചെല്ലുന്നതിലല്ല പുണ്യം കുടികൊള്ളുന്നത്‌. പ്രത്യുത, ദോഷബാധയെ കാത്തുസൂക്ഷിച്ചവനത്രെ പുണ്യവാന്‍. നിങ്ങള്‍ വീടുകളില്‍ അവയുടെ വാതിലുകളിലൂടെ പ്രവേശിക്കുക. മോക്ഷം കൈവരിക്കുവാന്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. (2:189)

യഥാര്‍ത്ഥത്തില്‍  നബി(സ) എന്താണ് പഠിപ്പി ക്കുന്നത്. മാസം 29 അല്ലെങ്കില്‍ 30 ദിവസം ഉണ്ടാകും. അല്ലാതെ 29 നു മറഞ്ഞാല്‍ 30 ആക്കുവാനല്ല. അത് നിരീക്ഷണത്തിലൂടെ മനസ്സിലാക്കുവാനാണ് .

ഹദീസുകളിലെ  വാക്കുകള്‍ അതേപടി പ്രവര്‍ത്തികമാക്കാന്‍ സാധിക്കുകയില്ല. കാരണം ഓരോ ഹ്ദീസുകളിലും വ്യത്യസ്ഥ ആശയങ്ങള്‍ കാണാം. ഒരു ഹദീസില്‍ നബി പറയുന്നതു മാസം 29ഉം ഉണ്ടാകും 30 ഉം ഉണ്ടാകും, വേറൊരു ഹദീസില്‍ പറയുന്നു മാസം 29 ആണ്. മറയപ്പെട്ടാല്‍ 30 പൂര്‍ത്തിയാക്കുക എന്നു. അപ്പോള്‍ ഇത് നമ്മുക്ക് മനസ്സിലാകണമെങ്കില്‍ നാം പ്രപഞ്ചത്തിലേക്ക് നോക്കുക തന്നെ വേണം. അല്ലാതെ പ്രമാണത്തിലേക്ക് മാത്രം  നോക്കിയിട്ട് കാര്യമില്ല.

പ്രമാണം അനുസരിച്ചു മാത്രം കാര്യങ്ങള്‍ ചെയുന്നു എന്നു അവകാശപ്പെടൂന്ന രണ്ടു കൂട്ടരുടെ റമദാന്‍ എങ്ങിനെ യാണ് അവര്‍ തുടങ്ങിയത്  എന്നു കണ്ടില്ലേ. ഒരു കൂട്ടര്‍(മുജാഹിദ്) പറഞ്ഞത് ഞങ്ങള്‍ക്കു 30 പൂര്‍ത്തിയാത് കൊണ്ട് വ്യാഴാഴ്ച ഞങ്ങള്‍ റമദാന്‍ ഒന്നു തുടങ്ങി എന്നാണ്. എന്നാല്‍ അടുത്ത കൂട്ടര്‍ (സുന്നി))പറഞ്ഞതോ, ഞങ്ങള്‍ക്ക് 29 ആയിട്ടുള്ളൂ പക്ഷേ കാര്‍മേഘത്തിന്‍റെ ഇടയിലൂടെ അസ്തമിക്കുന്ന സൂര്യനെപ്പോലും കാണാതായിട്ടും കാപ്പാട് ഞങ്ങള്‍ ചന്ദ്രനെ കണ്ടു. അത് കൊണ്ട് ഞങ്ങള്‍കും വ്യാഴാഴ്ച റമദാന്‍ ഒന്ന്. അഭ്യസ്തവിദ്യരായ മുസ്ലിം ഉമ്മത്തിന് ഒരു പ്രശ്നവുമില്ല. എല്ലാവരുടെയും കണ്ണില്‍ കരട് ഹിജ്രകമ്മിറ്റീ മാത്രം. ഖുര്‍ ആന്‍റെയും നബിചര്യയുടെയും അടിസ്ഥാനത്തില്‍ പ്രപഞ്ച സത്യങ്ങളെ നിരീക്ഷിച്ചു ലോകത്ത് ഒരു ദിവസത്തിന് ഒരു തീയതി എന്ന ലളിത സത്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ വേണ്ടി മാത്രം രൂപം കൊണ്ട ഒരു  ചെറിയ സംഘമാണ് ഹിജ്റ കമ്മിറ്റീ. എന്നിട്ടും അവര്‍ ആഗോളാടിസ്ഥാനത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്നത് മറ്റൊന്നും കൊണ്ടല്ല. പ്രപഞ്ചനാഥന്‍റെ സത്യപ്രചാരകരായതുകൊണ്ട് മാത്രമാണു.

അബ്ദുൽ  റഹീം 

ഹിജിരി  കമ്മിറ്റീ ഓഫ് ഇന്ത്യ.

© 2024 Universal Hijri Calendar | WordPress Theme: Annina Free by CrestaProject.