ഇൻ്റർനാഷണൽ ഡേറ്റ് ലൈനിലെ ദിവസ വ്യത്യാസവും ഇസ്ലാമിക് കലണ്ടറിലെ മാസപിറവിയും (Conjunction )

ചോദ്യം:
ഇന്നലെ രാത്രി (വെള്ളിയാഴ്ച ) 9.21ന്, ന്യൂ സീലാൻഡ് ടൈം സെർച്ച്‌ ചെയ്തപ്പോൾ അവിടെ ശനിയാഴ്ച പുലർച്ചെ 4 മണി കഴിഞ്ഞിട്ടുള്ള സമയമായിരുന്നു.

അപ്പോൾ, അവിടെ ഉള്ള എന്റെ സുഹൃത്തിനെ മേല്പറഞ്ഞ സമയത്ത് നടന്ന ഒരു മരണവാർത്ത അറിയിക്കുകയാണെങ്കിൽ അയാൾ മനസ്സിലാക്കുന്നത്, മരണം നടന്നത് ശനിയാഴ്ച 4 മണി കഴിഞ്ഞുള്ള സമയത്താണ് എന്നാണല്ലോ. അപ്പോൾ ഒരു സംഭവം രണ്ട് സ്ഥലത്ത് രണ്ടു തിയ്യതികളിൽ ആണല്ലോ നടക്കുന്നത് എന്ന സംശയം തോന്നി. എന്റെ ഈ തോന്നൽ ശരിയാണോ? ആണെങ്കിൽ ഹിജ്‌രി കലണ്ടർ വിരോധികൾക്ക് അതൊരു പിടിവള്ളി ആകില്ലേ?

സംശയം എനിക്ക് സ്വയം പരിഹരിക്കാൻ കഴിയാത്തത് കൊണ്ട് താങ്കളോട് ചോദിക്കാം എന്ന് വെച്ചു.

മറുപടി:
അസ്സലാമു അലൈക്കും
സ്വഭാവികമായും വളരെ ശരിയായ ചോദ്യമാണ് ഇതെന്ന് തോന്നും. എന്നാൽ നാം വിസ്മരിക്കുന്ന ഒരു കാര്യം ഏതൊരു സംഭവും അതിന്റെ തീയതി രേഖപ്പെടുത്തുമ്പോൾ അത് സംഭവിച സ്ഥലവും രേഖപ്പെടുത്തും. ഉദാഹരണമായി നമ്മുടെ Birth Certificatil തിയതി മാത്രമല്ല, സ്ഥലവും രേഖപ്പെടുത്തിയിട്ടുണ്ടാവും.
ഹിജിരി കമ്മിറ്റിയെ എതിർക്കുന്നവർ സ്ഥിരമായി പൊക്കി കൊണ്ടുവരാറുള്ള ഒരു ആരോപണമണിത്. പല പ്രാവശ്യവും ഇതിന് വളരെ വിശദമായി മറുപടി കൊടുത്തിട്ടുണ്ട്,

ഹിജിരി കമ്മിറ്റി പ്രസി സിദ്ധീകരിക്കുന്ന കലണ്ടറുകളിൽ എല്ലാ മാസത്തെയും ന്യൂമൂൺ സമയം രേഖപ്പെടുത്തിയിട്ടുണ്ടാകും. ഈ സമയത്തെ മറു രാജ്യങ്ങളിലെ സമയങ്ങളും ദിവസങ്ങുമായി താരതമ്യം ചെയ്തുകൊണ്ടാണ് തർക്കമുന്നയിക്കുന്നത്. എന്നാൽ അടിസ്ഥാനപരമാ മനസ്സിലാക്കേണ്ട കാര്യം മാസപിറവി (Moon Brith) എന്നത് ഒരു പ്രാപഞ്ചിക പ്രതിഭാസമാണ് ( Universal Event) അത് കൊണ്ട് തന്നെ അത് രേഖപ്പെടുത്തുന്നത് .യൂണിവേഴസൽ ടൈമിലും ദിവസത്തിലുമാണ് (UTC) ഇത് ലോകത്ത് ഒരു ദിവസം (Universal day) മത്രമേ ഉണ്ടാവുകയുള്ളൂ ‘ ഒരു ഭൂപടത്തിന്റെ കിഴക്ക് നിന്ന് സൂര്യൻ പ്രയാണമാരംഭിച്ച് പടിഞ്ഞാറ് എത്തുന്നതിനെയാണ് Universal day എന്ന് പറയുന്നത്. ഈയൊരു പ്രയാണത്തിൽ ചന്ദ്രനും സൂര്യനും തമ്മിൽ എവിടെവച്ചും സന്ധിക്കാം ഇതിനെയാണ് Conjunction എന്ന് പറയുന്നത്. ഇത് സംഭവിക്കുന്ന ദിവസത്തിന്റെ അടുത്ത ദിവസം മായിരിക്കും അടുത്ത മാസത്തിന്റെ ഒന്നാം തീയതി. ഉദാഹരണം കൻജംഷൻ സംഭവിക്കുന്നത് വെളളിയാഴ്ചയാണെങ്കിൽ ശനിയാഴ്ചയായിരിക്കും ഒന്നാം തിയതി. പ്രത്യേകം ശ്രദ്ധിക്കേണ്ടത് അത് സംഭവിക്കുന്ന സമയമല്ല ദിവസമാണ് പ്രധാനം, Date of Birth പ്രധാനം, Time of Birth അല്ല. 

വി എ അബുൽ റഹീം
സെക്രട്ടറി, ഹിജിരി കമ്മിറ്റി ഓഫ് ഇന്ത്യ

ചോദ്യകർത്താവിൻ്റെ അനുഭവത്തിൽ നിന്ന്,,,

ചെറുപ്പം മുതലേ, ഒരു നാട്ടിൽ തന്നെ പലനാളുകളിലായി വരുന്ന നോമ്പും പെരുന്നാളും മനസ്സിൽ ഒരു തരം വേദനയുണ്ടാക്കിയിരുന്നു, വളർന്നപ്പോൾ, ആരും പറഞ്ഞു തരാതെ തന്നെ, ഇത് ശരിയല്ലെന്നും ഇതിനു കാരണക്കാർ സുന്നീ പൗരോഹിത്യമാണെന്നും ഞാൻ ചിന്തിച്ചു തുടങ്ങി.

കാലമേറെ കഴിഞ്ഞു മണിക്ഫാൻ എന്നൊരാളുടെ വരവും അദ്ദേഹത്തിന്റെ വാദങ്ങളും വന്ന ഉടനെ തന്നെ ഞാൻ അതിന്റെ പിന്നാലെ കൂടി. കാരണം എന്റെ മനസ്സിന്റെ അലോസരം ഇറക്കി വെക്കാൻ എനിക്ക് കിട്ടിയ ഒരത്താണി ആയിരുന്നു അത്‌. പിന്നീടാണ് മനസ്സിലായത് ദീൻ പൊളിപ്പൻ പരിപാടിയിൽ സുന്നീ പുരോഹിതൻമാർ മാത്രമല്ല എല്ലാ വിഭാഗത്തിൽ പെട്ട പുരോഹിതന്മാരും സഖ്യത്തിലാണെന്ന്.

ലോകത്തിലെല്ലായിടത്തും ഒരു ദിവസത്തിന് ഒരു നിശ്ചിത തിയ്യതിയാണ് എന്ന് ഞാൻ മനസ്സിലാക്കിയത് കൊണ്ട്, എനിക്കിതിന്റെ ശാസ്ത്രീയ വശം പഠിക്കാൻ താല്പര്യമില്ലായിന്നു. അങ്ങനെ എന്റെ ചുറ്റിലുമുള്ള ഏക കലണ്ടർ വിരോധികളെ ഞാൻ എന്റെ ഈ ഒറ്റമൂലിക കൊണ്ടു (ലോകത്തെല്ലായിടത്തും ഒരു ദിവസത്തിന് ഒരു തിയ്യതി എന്ന ഒറ്റ മൂലി) നേരിട്ടു.

ഇന്നലെ, ഞാൻ പുതുതായി join ചെയ്ത ഗ്രുപ്പിൽ ഒരു ആളുമായി ഏറ്റുമുട്ടേണ്ടതായി വന്നപ്പോൾ ഞാൻ ഈ വജ്രായുധം പ്രയോഗിച്ചു. ഗത്യന്തരമില്ലാതെ അയാൾ കൊഞ്ഞനം കുത്താൻ തുടങ്ങി.

പെട്ടെന്നാണ് എന്റെ ന്യൂ സിലാൻഡ് സുഹൃത് (സാങ്കല്പിക കഥാ പാത്രമല്ല) ബന്ധ പെടേണ്ട കാര്യം ഓർത്തത്. അപ്പോൾ ഇവിടെ 9.21pm.

ഞാൻ സാധാരണ പോലെ അവിടത്തെ സമയം സെർച്ച്‌ ചെയ്തു. അപ്പോൾ അവിടെ Saturday പുലർച 4+ എന്ന് മനസ്സിലായി. ഇത് പതിവിനു വിപരീതമായി എന്റെ മനസ്സിൽ وسواس ഉണ്ടാക്കി. അപ്പോൾ ഞാൻ സംശയിച്ചത് എന്റെ ഒറ്റ മൂലി പ്രയോഗം ഹിജ്‌രി കലണ്ടർ കാർ സമ്മതിക്കുമോ എന്നാണ്. ഉടനെ തന്നെ എന്നോടൊപ്പം ഹിജ്‌രി കലണ്ടർ അനുധാവനം ചെയ്യുന്ന എന്റെ കുടുംബാംഗമായ മുഹസിനുമായി ഞാൻ ബന്ധപ്പെട്ടു. അദ്ദേഹം ആണ് താങ്കളുടെ നമ്പർ തന്നത്.

ഞാൻ ഉന്നയിച്ച സംശയം, ‘ഏക കലണ്ടർ വിരുദ്ധർ’ ഒരു എതിർ ന്യായമായി അവതരിപ്പിക്കാറുണ്ട് എന്ന് ഞാൻ അറിഞ്ഞിരുന്നില്ല.

എന്റെ സംശയം തീർത്തു തന്നതിന് നന്ദി. നേരിൽ കാണാം إنشاء الله

© 2024 Universal Hijri Calendar | WordPress Theme: Annina Free by CrestaProject.