ഗുമ്മ” മേഘമല്ല…. കറുത്തവാവിൻ്റെ അറബി പദമാണ് “ഗുമ്മ”

‘”ഗുമ്മ” എന്നത് അമാവാസിയാണ്, അഥവാ കറുത്തവാവിന്റെ അറബി പദമാണ് ഗുമ്മ എന്നതു്.
അറബിക് ഡിഷ്ണറികളിൽ ഈ പദത്തിന് കാല നിരീക്ഷണത്തിന് വളരെ ബന്ധമുള്ള അർത്ഥങ്ങൾ കൂടി കൊടുത്തിട്ടുണ്ട്. അമാവാസി, കറുത്തവാവ്, ചന്ദ്ര മാസത്തിലെ മാസാന്ത്യരാവ്, സുര്യ പ്രകാശത്തിൻ്റെ ആധിക്യത്താൽ സൂര്യന് തൊട്ടടുത്തുള്ള ഗ്രഹങ്ങളും നക്ഷത്രങ്ങളും മറഞ്ഞ് പോകുന്ന പ്രതിഭാസത്തിനും ഗുമ്മ എന്ന് തന്നെയാണ് ഡിഷ്ണറിയിൽ കൊടുത്തിരിക്കുന്നത്,

അത് കൊണ്ടാണ് നബി (സ) പറഞ്ഞത് “…….ഫ ഇൻ ഗുമ്മ അലൈക്കും അക്മലുൽ ഇദ്ദത്ത”
നിങ്ങളുടെ മേൽ ചന്ദ്രൻ മറയപ്പെട്ടാൽ നിങ്ങൾ എണ്ണം പൂർത്തീയാക്കുക, എന്ന്.
ഇത് മാസനിർണയത്തിൻ്റെ പ്രധാന അടയാളമാണ്,


ഗുമ്മിൽ മാസമവസാനിക്കും എന്ന അടിസ്ഥാന നിയമം ഉപയോഗിച്ചാണ് 4000 വർഷത്തെ കലണ്ടർ മനുഷ്യർ ഗണിച്ചത്, ഒരോ സമൂഹത്തിനും അവരവരുടേതായ ആവശ്യങ്ങൾ മുൻനിർത്തിയാണ് പുരോഗമനങ്ങൾ സംഭവിക്കുന്നത്,

അറബ് സമൂഹത്തിന് ഇന്നത്തെ പോലെ തന്നെ പ്രിഫിക്സഡ് ആയിട്ടുള്ള കലണ്ടർ ആയിരുന്നു എന്ന ചരിത്രം നാം കണ്ടു.
ചന്ദന്റെ വൃദ്ധിക്ഷയങ്ങളെ കുറിച്ച് അവർ നബിയോട് ചോദിക്കുന്നതിൽ നിന്ന് തന്നെ അവരുടെ കലണ്ടറുമായി ചന്ദ്രകലകൾക്ക് യാതൊരു ബന്ധമില്ലായിരുന്നു എന്ന് മനസ്സിലാക്കാം’

അതേ സമയം പ്രവാചകൻ ആ രീതി തെറ്റാണെന്നും ‘തിയതികൾ ചന്ദ്രകലകളെ ആധാരമാക്കിയാണെന്നും അത് ഗുമ്മിൽ പൂർത്തിയാവുന്നു എന്നും പഠിപ്പിക്കുന്നു.
മനുഷ്യനോപ്പം അവന്റെ കൈകളിൽ ഗണനയന്ത്രവും കൊടുത്തുകൊണ്ടാണ് സൃഷ്ടാവ് അവനെ ഭുമിയിലേക്കയച്ചത്, അതാണവന്റെ പത്ത് വിരലുകൾ, അതിലപ്പുറമുള്ള ഒരു കണക്കും മനുഷ്യനായിട്ട് കണ്ട് പിടിച്ചിട്ടില്ല. കണക്കറിയത്തവന്റെയും കണക്കറിയുന്നവന്റെയും കണക്കാരംഭിക്കുന്നത് അവനറിയാതെ തന്നെ അവന്റെ വിരലുകളിൽ നിന്നാണ്.

ഇത്രയും കൃത്യമായ സംവിധാനങ്ങൾ മനുഷ്യരിലും പ്രപഞ്ചത്തിലും സംവിധാനിച്ചിട്ടും മനുഷ്യൻ സംശയത്തിൽ തന്നെയാണ്,

മേഘം മൂടുന്നത് മഴ പെയ്യാനാണെന്നും
ചന്ദൻ മറയുന്നത് മാസം തീരാനാണെന്നുമുള്ള സാമാന്യ ബോധം പ്രാകൃത മനുഷ്യർക്കും ദൈവം കൊടുത്തിരുന്നു.

വി എ അബുൽ റഹീം
സെക്രട്ടറി
ഹിജിരി കമ്മിറ്റി ഓഫ് ഇന്ത്യ

© 2024 Universal Hijri Calendar | WordPress Theme: Annina Free by CrestaProject.