ഞങ്ങളുടെ മാനത്ത് മാസം പിറക്കണം

പണ്ട് കേരളത്തിൽ മാസപ്പിറകണ്ടാൽ നോമ്പും പെരുന്നാളും ബാധകമായിരുന്നതു് മാസം കണ്ട പ്രദേശത്തിന്റെ 80 കിലോമീറ്റർ ചുറ്റളവിലായിരുന്നു. അതിനു മർഹല എന്നാണ് ഫിഖിഹിൽ പറയുക. വാർത്ത വിനിമയ സൗകര്യമില്ലാത്ത ആ കാലത്ത് അങ്ങിനെ കഴിയുമായിരുന്നുള്ളു.
ശാസ്ത്ര സാങ്കേതിക വിദ്യയുടെ വികാസമനുസരിച്ച് ലാൻറ് ഫോൺ രംഗത്തുവന്നു വ്യാപകമായതോടെ കോഴിക്കോട് വെള്ളയിൽ മാസപ്പിറവി കണ്ട വിവരം ഫോണിലൂടെ അറിയിപ്പുകളായി എത്തിക്കൊണ്ടിരുന്നു. മഹല്ലു കമ്മറ്റികൾ അതനുസരിച്ചു നോമ്പും പെരുന്നാളും തീരുമാനിച്ചു നടപ്പിലാക്കുകയും ചെയ്തു കൊണ്ടിരുന്നു. സാങ്കേതിക വിദ്യയും ശാസ്ത്രവും വാർത്ത വിനിമയ സംവിധാനങ്ങളും വളരെ വളരെയധികം വികസിച്ചു. ലോകത്ത് എവിടെ മാസം കണ്ടാലും നിമിഷങ്ങൾക്കുള്ളിൽ ലോകത്തിലെല്ലായിടത്തും വിവരമറിയാനുള്ള ഇന്റർനെറ്റ് സംവിധാനമുള്ളപ്പോൾ സൗദിയിലെ അറഫയും ഹജ്ജുമെല്ലാം ലൈവായി കണ്ടു കൊണ്ടുരിക്കെ അതിൽ നിന്നും ഭിന്നമായി ഞങ്ങളുടെ മുറ്റത്തെ മാനത്ത് മാസം കണ്ടാലെ ഞങ്ങൾ അംഗീകരിക്കൂ എന്ന വാശി വിവരക്കേടല്ലാതെ എന്താണ്.

ഒരു തിയതിക്ക് ഒന്നിലേറെ ദിവസങ്ങളോ?

ബോധമുള്ളവർ ചിന്തിക്കണം.
വാർത്ത വിനിമയ സൗകര്യമില്ലാത്ത കാലത്ത് കേരളത്തിൽ വിവിധ ദിവസങ്ങളിലായിരുന്നു നോമ്പും പെരുന്നാളും ആചരിച്ചിരുന്നത്. *ലാന്റ് ഫോൺ സൗകര്യം കേരളത്തെ ഒരുമിപ്പിച്ചു ഇന്റർനെറ്റ് ലോകത്തെ ഒരുമിപ്പിച്ചിട്ടും ഖാദിമാർ പിന്തിരിഞ്ഞു നിൽക്കുന്നത് വിരോധാഭാസമാണ്, ലജ്ജാവഹമാണ്.
മാസം കാണൽ എന്ന തിയറി മതി, കണക്ക് വേണ്ട എന്നാണെങ്കിൽ സൗദിയിൽ മാസം കണ്ട വിവരം ലോകത്തെല്ലാം അറിഞ്ഞിട്ടും അതംഗീകരിക്കാതിരിക്കാനുള്ള ന്യായം മർഹലയാണെങ്കിൽ, കേരളത്തിൽ മർഹല ബാധകമാകാത്തതെന്ത് കൊണ്ട്. ഒരു മർഹലയുടെ ചുറ്റളവ് 80 കിലോമീറ്ററാണല്ലോ.എറ ണാംകുളത്ത് മാസം കണ്ടാൽ കോഴിക്കോടിനും, കൊല്ലത്ത് കണ്ടാൽ തിരുവനന്തപുരത്തിനും ബാധകമല്ലല്ലോ? ഖാദിമാർ വിശദീകരിക്കുമോ?

2/8/19

Leave a Reply

Your email address will not be published. Required fields are marked *

© 2024 Universal Hijri Calendar | WordPress Theme: Annina Free by CrestaProject.