അഅബ്ദുൽ റഹീം
ഹിജിരി കമ്മിറ്റി ഓഫ് ഇന്ത്യ
സൂര്യമാസ കലണ്ടർ ചന്ദ്രമാസ കലണ്ടർ എന്ന വേർതിരിവിൽ നാം മനസ്സിലാക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ, സൂര്യമാസ കലണ്ടറിൽ സൂര്യനും ഭൂമിയും മാത്രമേ ഉള്ളൂ അതേസമയം ചന്ദ്രമാസ കലണ്ടറിൽ സൂര്യൻ പ്രധാന കഥാപാത്രമാണ് അതേപോലെ ചന്ദ്രനും പ്രധാന കഥാപാത്രമാണ് അതേപോലെ ഭൂമിയും പ്രധാന കഥാപാത്രമാണ് . കാരണം സൂര്യപ്രകാശം ചന്ദ്രൻ പതിക്കുന്നത് മാസത്തിന്റെയും തീയതിയും അടയാളമായിട്ടും അതേസമയം സൂര്യപ്രകാശം ഭൂമിയിൽ പതിക്കുന്നത് ദിവസങ്ങളുടെയും സമയത്തിന്റെയും അടയാളവുമായിട്ടാണ്. ഖുർആൻ അനുസരിച്ച് കൊല്ലങ്ങളുടെ എണ്ണവും കണക്കും അറിയുവാൻ എന്നതുമായി ബന്ധപ്പെട്ട് വചനങ്ങളിൽ ഒന്ന് സൂറത്ത് യൂനുസിലെ അഞ്ചാമത്തെ വചനം, സൂര്യനെ വിളക്കാക്കുകയും ചന്ദ്രനെ പ്രകാശമാക്കുകയും അതിന് മനസ്സിലുകൾ നിശ്ചയിക്കുകയും ചെയ്തത് കൊല്ലങ്ങളുടെ എണ്ണം കണക്കും അറിയുവാൻ വേണ്ടി എന്ന് പറയുന്നുണ്ട്. ഇതനുസരിച്ച് ഒരു സാധാരണ മനുഷ്യൻ നിരീക്ഷിക്കുകയാണെങ്കിൽ തിയതിയും മാസവും വർഷവും ഇതിൽ നിന്ന് മനസ്സിലാക്കാം. എന്നാൽ സുറ ഇസ്റാ ലെ 12 മത്തെ വചനം രാപകലുകൾ മാറി മാറി വരുന്നതിനെ കുറിച്ചാണ് സംസാ രിച്ചിട്ടുള്ളത്. ഇത് നാം നിരീക്ഷിക്കുമ്പോൾ ദിവസം, സമയം എന്നീ ദൃഷ്ടാന്തങ്ങൾ കൂടി നമുക്ക് മനസ്സിലാക്കാം. ഈ രണ്ട് ആയത്ത് കളിൽ നിന്ന് സമയം, ദിവസം, തീയതി, മാസം വർഷം എന്നിവ നാം സാധാരണക്കാർക്ക് മനസ്സിലാകുന്നു, എന്നാൽ സൂര്യമാസ കലണ്ടർ എന്ന് പറയപ്പെടുന്ന കലണ്ടർ പ്രകൃതിയിൽ നിരീക്ഷിച്ചാൽ സാധാ ക്കാർക്ക് ദിവസം, സമയം ഒഴിച്ച് മറ്റൊന്നും മനസ്സിലാക്കാൻ സാധിക്കുകയില്ല. മുൻകൂട്ടി തയാറാക്കിയ ഒരു കലണ്ടറിൻ്റെ സഹാമില്ലാതെ സൂര്യമാസകലണ്ടർ നമുക്ക് മനസ്സിലാവുകയില്ല. എന്നാൽ ചന്ദ്രമാസ കലണ്ടർ പ്രകൃതിയിൽ നിരിക്ഷിച്ചാൽ തന്നെ സമയം ദിവസം തിയതി മാസം വർഷം എന്നിവ സാധാരണക്കാർക്ക് പോലും മനസ്സിലാക്കാം.
വസ്സലാം
hijricalendar.in