ഖുർആനിൽ നിന്ന് ഒരു അക്ഷരം പോലും തങ്ങളുടെ വാദം സമർത്ഥിക്കാൻ വേണ്ടി ഹിലാല്‍ കമ്മിറ്റിക്ക് വേണ്ടി സംവാദത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന റഫീക് സലഫിക്ക് അവതരിപ്പിക്കാൻ സാധിച്ചിട്ടില്ല.
“ലാ ത്തസൂമൂ ഹത്താ തറൗ ഹിലാലാ… ” ഇതാണല്ലോ ആകെ ഹിലാൽ കമ്മിറ്റിയുടെ പ്രമാണം എന്നാണല്ലോ ഇവിടെ റഫീക്ക് സലഫി പറഞ്ഞത്. ഇത് നിങ്ങൾ കൂട്ടായി എടുത്ത തീരുമാനമാണ് എന്നും പറഞ്ഞു. എന്നാൽ KNM ൻ്റെ സംസ്ഥാന വൈസ് പ്രസിഡന്റ് പറഞ്ഞത് സൂര്യാസ്ഥമനശേഷം ഹിലാൽ ചക്രവാളത്തിലുണ്ട് എന്ന ബോധ്യം മതി എന്നാണ്.
നിങ്ങൾ പ്രമാണമായി എടുത്തിട്ടുള്ള ഈ ഹദീസിനെ അടിസ്ഥാനമാക്കി എനിക്ക് ചോദിക്കാനുള്ളത്
- അമാവാസി ദിവസം മഗ്‌രിബിന് ഹിലാൽ നോക്കാൻ ഈ ഹദീ സിൽ എവിടെയാണുള്ളത്?
- ഞങ്ങൾ പറഞ്ഞ ഗോളശാസ്ത്രക്കണക്കനുസരിച്ച് സൂര്യാസ്ഥമനശേഷം ഹിലാലുണ്ട് എന്ന് മനസ്സിലാക്കുമ്പോൾ നിങ്ങൾ തന്നെ ഗോള ശസ്ത്രകണക്കനുസരിച്ചല്ലേ ചെയ്യുന്നത്?
- ഈ ഹദീസ് പ്രകാരം നോമ്പ് പിടിക്കുന്നവരുടെ പ്രദേശത്തിൻ്റെ ദൂരപരിധി എത്രയാണ്? ഇതെല്ലാം മേൽ പറയപ്പെട്ട ഹദീസിൽ എവിടെയാണ് പറഞ്ഞിട്ടുള്ളത്?
- പെരുന്നാൾ ദിവസം നോമ്പ് പിടിക്കൽ ഹറാം എന്ന് നബി വചനം! ഈ ഹറാംമും ഹലാലും വേർതിരിക്കുന്ന പ്രദേശങ്ങളുടെ മാനദണ്ഡമെന്താണ്?
- ലാ തസൂമു ഹത്താ തറൗ ഹിലാല … എന്ന് പറയുന്നിടത്ത് നിന്ന് കൂട്ടായി തീരുമാനമെടുക്കണമെന്ന് നിങ്ങൾക്കെവിടന്ന് കിട്ടി?
അബ്ദുൽ റഹീം
ജനറൽ സെക്രട്ടറി
ഹിജ്‌രി കമ്മിറ്റി ഓഫ് ഇന്ത്യ