മേഘം മൂലം മറയപ്പെട്ടാൽ?

കാലഗണനയുമായി ബന്ധപ്പെട്ട പ്രകൃതിയിലെ സംവിധാനങ്ങളും അതിലേക്ക് വിരൽ ചൂണ്ടുന്ന ആയാത്തുകളും പ്രവാചകന്റെ അദ്ധ്യാപനങ്ങളു മുണ്ടായിരിക്കെ ഒരു രാജ്യക്കാർക്കോ ഒരു ദേശക്കാർക്കോ ഒരുമിച്ച് സംശയമുണ്ടാവുക എന്നത് അസംഭവ്യമാണ്.

സംശയമായാൽ മുപ്പത് പൂർത്തിയാക്കുകയും അടുത്ത മാസത്തിന്റെ കലകൾ നോക്കി കഴിഞ്ഞ മാസത്തിന്റെ കലകൾ നിശ്ചയിക്കുക എന്നത് തികച്ചും അസംബന്ധമാണ്.
പ്രവാചകന്റെ ചര്യ പരിശോധിച്ചാൽ റമദാൻ കണ്ട് പിടിക്കാൻ വേണ്ടി ശഅബാനിലെ കലകൾ നിരീക്ഷിക്കുകയാണ് ചെയ്തിട്ടുള്ളത്.

റമദാനിൽ ലൈലത്തുൽ ഖദറിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട ഹദീസിലും ആ മാസത്തിൽ തന്നെ എത്ര ദിവസമുണ്ടാകുമെന്ന് മനസ്സിലാക്കാൻ സാധിക്കുന്നതാണ് എന്ന് തെളിയിക്കുന്നു.

ഇന്നത്തെ ഇസ്ലാമിക ലോകം ഈ വിഷയത്തിൽ സ്വീകരിച്ചിരിക്കുന്ന മാനദണ്ഡം നബി (സ) യുടെ “സൂമൂ ലിറുവിയ…… ” എന്ന ഹദീസിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഗുമ്മ എന്ന പദത്തിന് “മേഘം മൂലം മറയപ്പെട്ടാൽ ” എന്ന ഇല്ലാത്ത അർത്ഥം കൊടുത്ത് കൊണ്ടുള്ള ഒരു പ്രചരണത്തിലൂടെ മാത്രം സാധിചെടുത്തിട്ടുള്ളതാണ് അത് എന്ന് ഒരു ഗവേഷണബുദ്ധിയോടെ സമീപിച്ചാൽ മനസ്സിലാക്കാം.

ഒരു പദത്തിന് അത് പ്രയോഗിച്ചിരിക്കുന്ന സാഹചര്യവുമായി ഇണങ്ങുന്ന അർത്ഥം കൊടുക്കേണ്ടതിന് പകരം അതിന്റെ ആശയത്തെ അട്ടിമറിക്കുന്ന അർത്ഥം കൊടുത്തുകൊണ്ടാണ് ജനങ്ങളെ സത്യത്തിൽ നിന്ന് അകറ്റാനാണ് എക്കാവും ശ്രമം നടന്നു കൊണ്ടിരിക്കുന്നത്.

“മേഘം മൂലം ” എന്ന വിശദീകരണം ചേർക്കാതെ ഗുമ്മ എന്ന പദത്തിന്റെ നാനാർത്ഥത്തിലെ ഒരു അർത്ഥമായ “മറയപ്പെട്ടാൽ ” എന്ന അർത്ഥമാണ് കൊടുത്തിരുന്നെങ്കിൽ പോലും കാലക്രമേണ ജനങ്ങൾ സത്യം കണ്ടെതുമായിരുന്നു.
അത് കൊണ്ട് തന്നെ ഇത് വ്യാഖ്യാനത്തിൽ സംഭവിച്ച ഒരു പിഴവല്ല, മനപൂർവ്വം കടത്തി കൂട്ടിയ ഒരു തിരിമറിയാണെന്ന് മനസ്സിലാക്കാം.

വി എ അബദുൽ റഹീം,
ജനറൽ സെക്രട്ടറി
ഹിജിരി കമ്മിറ്റി ഓഫ് ഇന്ത്യ

Leave a Reply

Your email address will not be published. Required fields are marked *

© 2024 Universal Hijri Calendar | WordPress Theme: Annina Free by CrestaProject.