നിങ്ങള്‍ പറയുന്നത് ദിനാരംഭം IDLല്‍ ആണെന്ന് .
<< ശരിയാണ്, ഇത് പ്രാദേശികമാണ്. പ്രകൃതിദത്തമായി ഇവിടെ തന്നെയാണ് ദിവസം ആരംഭിച്ചിരുന്നത് എന്നത് കൊണ്ടാണ് ഈ സ്ഥലം തന്നെ തെരെഞ്ഞെടുക്കപ്പെട്ടത്. എന്നാൽ പ്രാപഞ്ചികമായ ദിനാരംഭത്തിൽ IDL ന്റെ വളവുകൾ പരിഗണിക്കുന്നില്ല. അതിന് കാരണം പ്രാദേശികമായി പലപ്പോഴും പല ദീപുകളും പടിഞ്ഞാറിൽ നിന്ന് ദിവസം മാറ്റി കിഴക്കിന്റെ ദിവസം സ്വീകരിച്ചിട്ടുണ്ട്. കൂടാതെ മറ്റൊരു കാരണം കൂടിയുണ്ട്. അത് പിന്നീട് പറയാം>>
ദിനാരംഭം ഫജ്റ് മുതലാണെന്ന്.
<<അതെ, പ്രഭാതം എന്നത് പ്രകൃതിദത്തമായ ഒരനുഭവമാണ്. എന്നാൽ ഭുമിയുടെ കിടപ്പനുസരിച്ച് ദ്രുവങ്ങളിലേക്ക് പോകുന്തോറും ഈ അനുഭവത്തിന് സാരമായ വ്യതിയാനം സംഭവിക്കുന്നു. ആറ് മാസം പകലും ആറു മാസം രാത്രിയും വരെ ഇവിടെയുള്ളവർക് അനുഭവപ്പെടുന്നു. എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാൻ മനുഷ്യന് ഇന്ന് സാധിക്കുന്നു. അതിന്റെ അടിസ്ഥാനത്തിൽ സമയത്തിന്റെ ക്രമം രേഖപ്പെടുത്താൻ സൂര്യപ്രകാശത്തിന്റെ വികിരണം മാത്രമല്ല സൂര്യന്റെ സ്ഥാനവും കണക്കിലെടുക്കണമെന്ന് മനുഷ്യൻ കണ്ടെത്തി. >>
മാസം മാറുന്നത് ദിവസം മാറുന്നേടത്ത് നിന്നാണെന്ന്.
<< തീർച്ചയായും അങ്ങിനെയാണ്. പക്ഷെ മാസമാറ്റത്തിന്റെ അടയാളം ഒരു ദിവസത്തിന്റെ ഏത് ഭാഗത്ത് വെച്ചും സംഭവിക്കാം. >>
ദിവസം മാറുന്ന സമയത്താണ് മാസം മാറുന്നത്.
അമാവാസി ദിവസം മാസത്തിന്‍െറ അവസാന ദിവസം.
<< ഇങ്ങനെ പറയുന്നതിൽ തെറ്റില്ല. ദിവസത്തിന്റെ ‘ അക്കമാണ് തീയതി എന്നുള്ളത് കൊണ്ട് ഇവ രണ്ടും ഒരു പോലെ കണക്കാക്കി പോരേണ്ടതാണ്. എന്നാൽ കൻ ജംഷൻ നടക്കുന്ന സമയത്തല്ല മാസമാറ്റം പരിഗണിക്കുന്നത്. കൻ ജംഷൻ നടക്കുന്ന ദിവസത്തെയാണ് മാസത്തിന്റെ അവസാനമായി കണക്കാക്കേണ്ടത് >>
അമാവാസിയുടെ അടുത്ത ദിവസം ഒന്നാം തിയ്യതി ആണെന്ന്.
<<ശരിയാണ് >>
ഞാന്‍ മനസ്സിലാക്കിയതില്‍ വല്ല തെറ്റുമുണ്ടോ ?
<<മേൽ വിവരിച്ച പ്രകാരമാണ് എങ്കിൽ ഒരു തെറ്റുമില്ല>>
അത് പ്രപഞ്ചത്തില്‍ ഉള്ളതാണന്നോ അല്ലെന്നോ അല്ല ചോദിച്ചത്. HCI കലണ്ടര്‍ നിര്‍മാണത്തില്‍ ഇതൊക്കെയാണോ പരിഗണിച്ചത് എന്നാണ്.
<<അതെ ഇതെല്ലാം പരിഗണിച്ച് തന്നെയാണ് >>
ഇതോക്കെയാണ് പരിഗണന എങ്കില്‍ ദിവസവും ആഴ്ചയും മാസവും അരംഭിക്കുന്ന IDL ല്‍ ഫജ്റ് കഴിഞ്ഞ ശേഷം അമാവാസി സംഭവിച്ചാല്‍ ആ ദിവസത്തിന് ശേഷം അടുത്ത മാസം തുടങ്ങണം. ഫജ്റിന് മുമ്പ് സംഭവിച്ചാല്‍ ഫജ്റ് മുതല്‍ പുതിയ മാസം തുടങ്ങണം.
IDL ലെ ഫജ്റിന് പരിഗണന നല്‍കുന്നില്ലെന്നാണ് HCI യുടെ കലണ്ടര്‍ നോക്കിയാല്‍ മനസ്സിലാകുന്നത്.
<< ഇപ്പറഞ്ഞതിൽ കുറച്ച് വിശദീകരണം ആവശ്യമാണ്. ഫജർ എന്ന അനുഭവത്തെക്കുറിച്ച് മുകളിൽ സൂചിപ്പിച്ചിട്ടുണ്ട്. ഖുർആൻ അത് പറയുന്നുമുണ്ട്. രാത്രിയുടെയും പകലിന്റെയും ദൈർഘ്യം നിങ്ങൾക്ക് കൃത്യമായി കണക്കാക്കാൻ കഴിയില്ല എന്നത് ഭുപ്രകൃതിയനുസരിച്ച് രാപകൽ കണക്കാക്കുന്നതിനുള്ള മനുഷ്യന്റെ പരിമിതിയെ ചൂണ്ടിക്കാണിക്കുന്നു .
രണ്ടാമതായി പറയാനുള്ളത് IDLലെ ഫജറിന് മുമ്പ്…. ഫജറിന് ശേഷം ….. എന്ന് പറയുന്നതിനെക്കാൾ നല്ലത് ളുഹറിന് മുമ്പ് …. ളുഹറിന് ശേഷം എന്ന് പറയുന്നതാവും. കാരണം ഫജ്ർ ഭൂപ്രകൃതിയനുസരിച്ച് വ്യത്യസ്ഥമായി അനുഭവപ്പെടുന്നു . ഒരു പ്രദേശത്ത് തന്നെ വ്യത്യസ്ഥ സമയങ്ങളിൽ അനുഭവപ്പെടുന്നു . ഉദാഹരണം മലമുകളിലും താഴ്വരയിലും, ബുർജ് ഖലീഫയിലും അത് പോലെ അമ്പരച്ചുംബികളായ കെട്ടിടങ്ങളിലും ഫജറിന്റെ അനുഭവം വ്യത്യസ്ഥമായിരിക്കും. എന്നാൽ ളുഹർ മാത്രമെ മറ്റ് സമയങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി കണെക്കെടുക്കാൻ പര്യപ്തമായ നിലയിൽ കാണുകയുള്ളൂ. അത് കൊണ്ടാണ്ട് ആസ്ടോണമിക്കൽ ഡേ, സിവിൽ ഡേ എന്നീ പ്രയോഗങ്ങൾ വാരാൻ കാരണം >>