നിങ്ങൾക്കറിയാമോ?
- ഖുർആൻ മറ്റു ഭാഷയിലേക്ക് തർജുമ ചെയ്യപ്പെടുന്നത് AD 1000 വരെ പണ്ഡിതന്മാർ വിലക്കിയിരുന്നു.
- നമസ്കാരത്തിൻ്റെ സമയം നിർണയിക്കാൻ വാച്ചുകളും ക്ലോക്കുകളും ഉപയോ ഗിക്കുന്നത് 300 വർഷം മുമ്പ് വരെ വിലക്കപ്പെട്ടിരുന്നു.
- മുൻകൂട്ടി കണക്കാക്കിയ നമസ്‌കാര സമയ പട്ടിക 120 വർഷം മുമ്പ് അനുവദിച്ചിരുന്നില്ല.
- നമസ്കാരത്തിനും മറ്റും ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് 60 വർഷം മുമ്പ് വരെ പണ്ഡിതന്മാർ വിലക്കിയിരുന്നു.
- ഫോട്ടോ എടുക്കുന്നതു 50 വർഷം മുമ്പു വരെ ഹറാം ആയിരുന്നു. ഇപ്പോൾ മുസ്‌ലിങ്ങൾക്ക് ടെലിവിഷൻ ചാനലുകൾ പോലും അനുവദിക്കപ്പെട്ടു.
- ഒരു മഹല്ലിൽ അല്ലെങ്കിൽ ഒരു പട്ടണത്തിൽ ഒരു ജുമുഅയിൽ കൂടുതൽ അനുവാദമില്ലായിരുന്നു ഇന്നോ? പട്ടണത്തിലെ മിക്ക പള്ളികളിലും ജുമുഅ നമസ്കരിക്കുന്നു.
- അറബിയല്ലാത്ത മറ്റു ഭാഷകളിൽ ജുമുഅ പ്രസംഗം 20 വർഷം മുമ്പ് വരെ അനുവദിച്ചിരുന്നില്ല. ഇന്ന് ലോകമെമ്പാടും അവരവരുടെ പ്രാദേശിക ഭാഷകളിൽ ഖുതുബ നടത്തുന്നു.
അങ്ങനെ എത്രയെത്ര ഹറാമുകളാണ് ഇന്ന് ഹലാലാക്കപ്പെട്ടിരിക്കുന്നത്. ഇനിയും എത്ര കാണാൻ കിടക്കുന്നു.