താങ്കളുടെ ചോദ്യം പിറവി കണ്ടതുമുതൽ കണക്കാക്കാനാണല്ലോ നബി പറഞ്ഞത്, ഉമ്രക്കു പോയ സംഘം ഇബ്നു അബ്ബാസു(റ)മായുള്ള സംഭാഷണത്തിൽ നിന്നും വ്യക്തമല്ലേ എന്നാണല്ലോ.
കുറൈബിന്റെ സംഭവം പോലെയാണ് ഇതും എന്ന് വിശദമായി പരിശോദിച്ചാൽ മനസ്സിലാകും. ഉമ്രക്കു പോയ സംഘം ഹിലാൽ കണ്ടു . ഒരാൾ പറഞ്ഞു അത് രണ്ടിന്റെതാണെന്ന്, മറ്റൊരാൾ പറഞ്ഞു അത് മൂന്നിന്റെതാണെന്ന് . തർക്കം പരിഹരിക്കാൻ ഇബ്നു അബ്ബാസി(റ)ന്റെ അടുത്തു ചെല്ലുന്നു. അദ്ദേഹം ചോദിച്ചു നിങ്ങൾ ഏത് ദിവസമാണ് കണ്ടത്. ഞങ്ങൾ ഇന്ന(ദിവസത്തിന്റെ പേര് പറയുന്നില്ല) ദിവസമാണ് കണ്ടത്. അപ്പോൾ അദ്ദേഹം പറയുന്നു അത് ആദിവസത്തെക്കുള്ള കലയാണ്‌എന്ന്.
പക്ഷെ ഇവുടത്തെ ആളുകൾ ഇതിനെ വ്യഖ്യനിക്കുന്നത് നിങ്ങൾ കണ്ടത് മുതൽ ഒന്ന് കണക്കാനാണ് എന്നാണ്. എന്ന് വെച്ചാൽ പിടിച്ചതിലും വലുതാണ് അളയിൽ എന്നർത്ഥം. കാരണം ഹിലാൽ കണ്ട രണ്ടുപേർക്കും അത് ഒന്നിന്റെതല്ല എന്ന കാര്യത്തിൽ തർക്കമില്ല. പക്ഷെ മദ്ധ്യസ്ഥന്റെ അടുക്കൽ ചെന്നപ്പോൾ അദ്ദേഹം പറയുന്നു അത് ഒന്നിന്റെതാണെന്ന്. ഹിജറ കമ്മിറ്റി ക്കെതിരായി കിട്ടുന്ന കചിതുരുൻപുകളാണ് ഇതെല്ലാം. ഇനി വാചകങ്ങൾ നമ്മുക്കൊന്ന് പരിശോധിക്കാം. ഒന്നാമതായി അവർ കണ്ട ദിവസം മുതലാണ് ഒന്ന് കണക്കാക്കേണ്ടതെങ്കിൽ പിന്നെ എന്നാണ് നോക്കിയത് എന്ന് ചോദിക്കേണ്ട കാര്യമില്ലല്ലോ. അപ്പോൾ അത് ചോദിച്ചത് കൊണ്ട് തന്നെ ഒരു ദിവസത്തിനു ഒരു തീയതി എന്ന് മനസ്സിലാക്കാം. ഇനി അത് റിപ്പോർട്ട് ചെയ്ത ആൾക്ക് എന്ത് കൊണ്ട് ദിവസത്തിന്റെ പേര് കൂടി എഴുതാൻ പറ്റിയില്ല. ഈ സംഭവത്തിന്റെ മർമം അതാണ്. കാരണം ഇബ്നു അബ്ബാസ്(റ) ആകെ ചോദിക്കുന്ന ഒറ്റ ചോദ്യമേയുള്ളൂ. “നിങ്ങൾ ഏത് ദിവസമാണ് നോക്കിയത് “ഇതിൽ നിന്നും നാം മനസ്സിലാക്കേണ്ടത് ഒരു ദിവസത്തിനു ഒരു തീയ്യതി എന്ന തത്വമാണ് ഇവിടെ തെളിയുന്നത് എന്നാണ്.
അബ്ദുൽ റഹീം
ഹിജിരി കമ്മിറ്റീ ഓഫ് ഇന്ത്യ.