അറബി ഭാഷ പണ്ഡിതനും “ഗുമ്മ” എന്ന പദത്തിന്റെ അർത്ഥവും

സഹോദരന്മാരെ
അറബി ഭാഷക്ക് നിയ തമായ  നിയമം ഉണ്ട്.
അറബി ഭാഷ അറിയാത്തവർ കൈകാര്യം ചെയ്തു വഷളാക്കരുത്. നാം ഒരു റിസൾട്ട് ഉണ്ടാക്കി വെച്ച് അതിനനുസൃതമായി ഖുർആൻ -ഹദീസ് വചനങ്ങളെ വ്യാഖ്യാനിക്കരുത്. الرائد ഡിക്‌ഷനറിയിൽ غمമായി ബന്ധപ്പെട്ട അനേക പദങ്ങളുണ്ട്. അതിൽ اغمഎന്ന പദത്തിന് നൽകിയ അർത്തത്തിൽ മൂന്നാമത്തേത് فإن غم വന്നിട്ടുള്ളളഹദീസിലേക്ക് ചേർത്ത് പറയൽ അവിവേകമാണ്. اغمഎന്ന പദം غم، يغمഎന്നതിന്റെ افضل التفضيل(ഏറ്റവും  പരമാവധിയിലെ സ്രേഷ്ടമായത് ) ആണ്. فإن غم യിലെ غم،يغم  എന്ന ക്രിയകളിൽ നിന്നുള്ള  majhool(അകർമ്മക ക്രിയ  ) ആകുന്നു.അഹില്ലയുമായി ബന്ധപ്പെടുത്തി  റസൂൽ (സ ) പറഞ്ഞ فإن غمഎന്നതിലെ “إن” شرطي ആണ്. അഥവാ നിബന്ധനാ വിധേയമായ പ്രയോഗത്തിനുള്ളതാണ്. എന്നാൽ 36:32 ൽ പറഞ്ഞ إن എന്നത് تأكيد നു(ദൃഢീകരണം ) വേണ്ടിയുള്ളതാണ്.അത് വേറെ ഇത് വേറെ. فإن غم യിലെ غم ചന്ദ്രനെ പിടികൂടുന്നതിനെ അല്ല ഉദ്ദേശിക്കുന്നത്.. ചന്ദ്രന് غمഎന്ന അവസ്ഥ ഇല്ല. غم പിടികൂടുന്നത് മനുഷ്യ മനസ്സിനെയാണ്   ചന്ദ്രനും മനുഷ്യനും ഇടയിൽ തടസ്സങ്ങൾ ഉണ്ടാകുമ്പോൾ മനുഷ്യനുണ്ടാകുന്ന അങ്കലാപ്പ്, സംശയം, പരിഭ്രമം അതാണിവിടെ غم. അത് കൊണ്ട് അമാവാസിയിലെ വെളിച്ചമില്ലാത്ത ചന്ദ്രന് غم ബാധിച്ചു എന്ന് പറയില്ല. ആ ദിനത്തിൽ ചന്ദ്രന്  face ഇല്ല. ഫേസ് ഉള്ള ദിവസങ്ങളിൽ ചന്ദ്രനെ കാണാതിരിക്കുമ്പോൾ തിയതിയും എണ്ണവും ക്ലിപ്പ്തപ്പെടുത്താൻ കഴിയാതെ വരുന്ന നിരീക്ഷകന്മാരുടെ അവസ്ഥയാണ് غم. അമാവാസിക്ക്
സൂ : ഇസ്രായേലിലെ ( 17:12) محو എന്ന പദമാണ് പ്രയോഗിക്കപ്പെടേണ്ടത്. അല്ലെങ്കിൽ അറബി നിരീക്ഷകന്മാർ വിവക്ഷിച്ച محاق എന്നതാണ്. ഒരു പദത്തിന് അനേകം അർത്ഥങ്ങൾ ഉണ്ടായാൽ അതെല്ലാം കൂടി ഒരിടത്ത് വിവക്ഷിക്കുകയില്ല. ഓരോരുത്തരുടെ താല്പര്യത്തിനനുസരിച്ച് പ്രയോഗിക്കുകയില്ല. ഇസ്ലാമിക കലണ്ടർ വ്യവസ്ഥയുമായി غمനെ കൂട്ടിക്കെട്ടേണ്ടതുമില്ല. ഗണിത, ഗോള, ശാസ്ത്ര പരിജ്ഞാനമില്ലാത്ത നഗ്ന നേത്ര കാഴ്ച്ചയും നിരീക്ഷണവും മാത്രമുള്ള കാല ഘട്ടത്തിലെ പരിമിത വൃത്തത്തിലേ പ്രവർത്തന പഥ ചരിത്രമാണ് ഹദീസുകളിൽ നാം ഇന്ന് കാണുന്നത്. അലി മണിക്ഫാന്റെ ചന്ദ്രക്കലകൾ മാനവർക്ക് കലണ്ടർ എന്ന പുസ്തകത്തിലെ 43-45 പേജുകളിൽ വന്ന فإن غم عليكم എന്ന അദ്ധ്യായം മനസ്സിരുത്തി എല്ലാവരും വായിക്കുക.

മറുപടി :
ഇതിൽ  ലേഖകൻ പറയുന്നത് അറബി ഭാഷക്ക് നിയതമായ നിയമം ഉണ്ട് എന്നാണത്രെ. അതറിയാത്തവർ അത് കൈകാര്യം ചെയ്ത് വഷളാക്കരുത് എന്നാണ് അദ്ദേഹത്തിൻറെ കല്പന.  അറബി ഭാഷക്ക് മാത്രമല്ല എല്ലാ ഭാഷക്കും അതിന്റേതായ നിയമം ഉണ്ട്. എന്ന് കരുതി ആ നിയമങ്ങൾ പാലിച്ചു കൊണ്ടായിരിക്കണമെന്നില്ല പലപ്പോഴും നാം സംസാരിക്കുന്നത്. ഒരാൾ പറഞ്ഞത് പല തലമുറകളിലൂടെ കൈമറിയുമ്പോൾ അതിൽ എന്തെല്ലാം നഷ്ടപെട്ടിട്ടുണ്ടാകും എന്നത് ഊഹിക്കാവുന്നതേയുള്ളൂ.

ഹദീസുകൾ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് വായ്മൊഴികൾ കൈമാറിവന്നാണല്ലോ. മറിച്ചു നബി (സ) എഴുതികൊടുത്തതൊന്നുമല്ലല്ലോ.  എന്നാൽ  ഈ ഹദീസിൽ മറ്റൊരർത്ഥത്തിനും ഇടയില്ലാത്തവിധം അസന്നിഗ്ദ്ധമായി വെളിവാകുന്ന  പദങ്ങളാണ് അഹില്ല, റൂഇയത്ത്,  ഗുമ്മ്, അഖ്മിലുൽ ഇദ്ദത്ത , ഫക്ദ്റൂ ലഹു എന്നിവയെല്ലാം. ഈ പദങ്ങളിൽ നിന്ന് തന്നെ ഹദീസിന്റെ ആശയം വ്യക്തമാകും. ഗുമ്മിനു അമാവാസി എന്ന അർത്ഥമുണ്ട് എന്നും ഈ ഒരു സന്ദർഭത്തിൽ അത്  മാത്രമാണ് യോജിക്കുകയുള്ളൂ എന്നും  അക്ഷരാർത്ഥത്തിൽ തന്നെ  വെളിവായിട്ടും  ആ അർത്ഥം ഈ സന്ദർഭത്തിൽ കൊടുക്കരുത് എന്നാണ് ഭാഷാപണ്ഡിതൻറെ കല്പന.

എന്നാൽ സംശയം, മേഘം എന്നൊക്കെയുള്ള ഏത് അർത്ഥം വേണമെങ്കിലും കൊടുക്കുകയും ചെയ്യാം. എത്രത്തോളം വിരോധാഭാസമാണ് ഇവരുടെ കല്പനകൾ എന്നത് അതിശയിപ്പിക്കുന്നതാണ്.       ഇവിടെ  ഗുമ്മിന് മുമ്പിൽ ഫ ഇൻ എന്ന് വന്നത് കൊണ്ട്  അത് നിബന്ധനാ വിധേയമായ “ഇൻ ” ആണത്രേ! അതെ! തീർച്ചയായും നിബന്ധനാ വിധേയമാണ്. കാരണം ഗുമ്മ് അഥവാ അമാവാസി ആകുമ്പോൾ നിങ്ങൾ തീർച്ചയായും മാസം പൂർത്തിയാക്കുക, ഇങ്ങനെ ഒരു വാചകം നിബന്ധനയിൽ പെടുകയില്ലേ? 

പിന്നെ അദ്ദേഹത്തിന്റെ വാദം ചന്ദ്രന് ഗുമ്മ് എന്ന അവസ്ഥയില്ലത്രേ. ശരിയാണ്  ചന്ദ്രനിൽ എപ്പോഴും പകുതിഭാഗം വെളിച്ചമായിരിക്കും. എന്നാൽ ചന്ദ്രനും സൂര്യനും ഒരേ മൻസിലിൽ  വരുമ്പോൾ സൂര്യപ്രകാശത്തിന്റെ ആധിക്യം കൊണ്ട് ചന്ദ്രനെ മനുഷ്യർക്ക് അവരുടെ കണ്ണുകൾ കൊണ്ട് കാണാൻ സാധ്യമല്ല. അത് കൊണ്ടാണല്ലോ ഫ ഇൻ ഗുമ്മ അലെയ്ക്കും….. നിങ്ങളുടെ മേൽ മറയപ്പെട്ടാൽ എന്നു് എടുത്ത് പറഞ്ഞത്. അതിനെ തന്നെയാണ് ഗുമ്മ് എന്ന് ഡിഷ് ണറി കളിൽ രേഖപ്പെടുത്തിയിക്കുന്നത്.

ഇത് ചന്ദ്രനെ സംബന്ധിച്ച് മാത്രം പറയുന്നതല്ല. സൂര്യ പ്രകാശം കൊണ്ട് നക്ഷത്രങ്ങൾ മറയുന്നതിനെയും മറ്റുഗ്രഹങ്ങൾ മറയുന്നതിനെയും ഗുമ്മ് എന്ന പദം പ്രയോഗിച്ചിട്ടുണ്ട്.  ഇത്രയും കാലം ഗുമ്മിനു മേഘം മൂലം മറയപ്പെട്ടാൽ മുപ്പത് പൂർത്തിയാക്കുക എന്ന് മുസ്ലിം ലോകത്തെ പണ്ഡിതന്മാർ വ്യാഖ്യാനിച്ചിട്ടും ഈ പറഞ്ഞ ഒരു  ഭാഷ പണ്ഡിതനും അതിനെ എതിർത്തു കണ്ടില്ല. കാരണം ഉസ്താദ് മാർ ചൊല്ലിക്കൊടുത്തതല്ലേ ഏറ്റു പാടാൻ പറ്റൂ. 

എന്നാൽ ലേഖകന്റെ അടുത്ത കണ്ടുപിടുത്തം നബിയുടെ  ഉദ്ദേശം ഗോളശാസ്ത്രം പഠിപ്പിക്കലായിരുന്നില്ല എന്നതത്രേ! അങ്ങനെ ആയിരുന്നു വെങ്കിൽ  നബി (സ) ഉപയോഗിക്കേണ്ടിയിരുന്നത്  പദം മിഹാക് എന്നാണ് പോലും, മിഹാക്കിൻറെ അർത്ഥം ശരിക്കൊന്നു പഠിച്ചിരുന്നെങ്കിൽ. അദ്ദേഹം ഇങ്ങനെ പറയില്ലായിരുന്നു എന്ന് തോന്നുന്നു. ചന്ദ്ര മാസത്തിലെ ഓരോ മൂന്ന് ദിവസത്തെ കലകൾക്കും അറബിയിൽ ഓരോ പേരുണ്ട്. അതനുസരിച്ചു അവസാനത്തെ മൂന്ന് ദിവസത്തെ പേരാണ്. മിഹാക് (ന്യൂമൂൺ.) എന്നത് . ഇംഗ്ലീഷിലും അവസാനത്തെ മൂന്ന് ദിവസത്തിൽ ന്യൂമൂൺ എന്ന് പറയാറുണ്ട്.

എന്നാൽ കൺജംഗ്ഷൻ നടക്കുന്ന ദിവസത്തിലാണ് മാസം പൂർത്തിയാക്കുന്നത്. അത് തന്നെയാണ് ഗുമ്മ്. മൂന്ന് ദിവസത്തെ അവസ്ഥക്ക് ഗുമ്മ് എന്ന് പറയാൻ കഴിയില്ല. ഗുമ്മിന് തൊട്ടു മുമ്പുള്ള ദിവസത്തിലും ശേഷമുള്ള ദിവസത്തിലും ലോകത്ത് എവിടെയെങ്കിലും ചന്ദ്രകല പ്രത്യക്ഷപ്പെടും. അതിനെ ഗുമ്മ് എന്ന് വിളിക്കാൻ സാധിക്കില്ലല്ലോ. ആ ദിവസങ്ങളിലല്ലല്ലോ മാസം പൂർത്തിക്കേണ്ടത്.

എന്നാൽ ഇവർ പറയുന്ന രീതിയിൽ ഒന്ന് തിരിച്ചു ചോദിക്കുന്നു. സംശയം, മേഘം, എന്നൊക്കെയാണ് നബി ഉദ്ദേശിച്ചത് എങ്കിൽ അതിനു പറ്റിയ ശരിയായ പദം പ്രയോഗിച്ചാൽ പോരെ. ഉദാഹരണത്തിന് സംശയത്തിന്‌ ശക്ക് എന്ന പദം പ്രയോഗിക്കണം. മേഘത്തിനു സഹാബ് എന്ന പദം ഉപയോഗിക്കണം. എന്തിനാണ് അവയുമായി ബന്ധമില്ലാത്ത ഗുമ്മ് എന്ന പദം പ്രയോഗിച്ചു?

ഒരപേക്ഷയുണ്ട്…
എലിയെ പേടിച്ച് ഇല്ലം ചുടരുത്….

(തുടരും)

വി എ അബ്ദുൽ റഹീം
ജനറൽ സെക്രട്ടറി,
ഹിജിരി കമ്മിറ്റി ഒഫ് ഇന്ത്യ

Leave a Reply

Your email address will not be published. Required fields are marked *

© 2024 Universal Hijri Calendar | WordPress Theme: Annina Free by CrestaProject.