ചന്ദ്രൻ പടിഞ്ഞാറുദിക്കുന്നു
ഡോ. മുഹമ്മദ് കുട്ടി
2007 ൽ ഇത്തരം ഒരു ചർച്ച കോളേജ് പ്രിന്സിപ്പാളുമായി സംസാരിച്ചിരുന്നു. അദ്ദേഹവും പറഞ്ഞത് ചന്ദ്രൻ പടിഞ്ഞാറ് ഉദിക്കുന്ന എന്നതാണ്. നിരവധി പണ്ഡിതർ ചന്ദ്രൻ പടിഞ്ഞാറാണ് ഉദിക്കുന്നത് എന്ന് പറയാറുണ്ടായിരുന്നു. ഇവർ ഉദ്ദേശിക്കുന്നത് പടിഞ്ഞാറ് ഉദിച്ചു കിഴക്കാണ് ചന്ദ്രൻ അസ്തമിക്കുന്നത് എന്ന് തന്നെയായിരുന്നു. ആ തെറ്റിദ്ധാരണ നീക്കാൻ മറ്റൊരു ദിവസം അദ്ദേഹത്തിന് ഞാൻ മഗ്രിബിനും ഇശാക്കും ചന്ദ്രനെ കാണിച്ചു കൊടുക്കുകയുണ്ടായി. അതോടെ മൊത്തം ആശയക്കുഴപ്പമായി.
എത്രയോ പണ്ഡിതർക്ക് അക്കാലത്ത് അങ്ങനെ ഒരു ധാരണ ഉണ്ടായിരുന്നു. പക്ഷെ അത് സമ്മതിച്ചു കൊടുക്കാൻ പറ്റില്ലല്ലോ. അതിനു പുതിയ ന്യായീകരണം കണ്ടത് ഇപ്പോഴാണ്. “ഗോള ശാസ്ത്ര പരമായി ചന്ദ്രൻ അസ്തമിക്കുകയാണെങ്കിലുംഭാഷാപരമായി ചന്ദ്രൻ ഉദിക്കുന്നു എന്നാണ് പറയുക.”
ന്യായീകരണത്തിന്റെ പല തലങ്ങൾ കണ്ടിട്ടുണ്ട്. ഇത്തരം ഒന്ന് ആദ്യമാണ്!
ഗോളശാസ്ത്രം മെന്റൽ ടെലിപ്പതിയിലൂടെ പഠിപ്പിക്കുന്നതല്ല, ഭാഷയിലൂടെ തന്നെയാണ്. ഭാഷക്ക് ഒരു കുഴപ്പവും ഇല്ല. ഇവർ പറയുന്ന കാര്യങ്ങളാണ് കുഴപ്പം പിടിച്ചത്, അത് നൈസായി ഭാഷയുടെ തലയിൽ ഇടുന്നു. പണ്ഡിതൻ ആവുക എന്നത് എളുപ്പമല്ല എന്ന് മനസ്സിലാവുന്നു. നല്ല മെയ് വഴക്കം വേണം.