ഒട്ടക സംഘവും മാസപിറവിയും പിന്നെ കുറൈബും

“ഇബ്നു അനസ്(റ) അൻസാരികളിൽപെട്ട തന്റെ പിതൃസഹോദരന്മാരിൽ നിന്ന് നിവേദനം ചെയ്യുന്നു. ശവ്വാൽ മാസപ്പിറവി ഞങ്ങൾക്ക് മറയപ്പെട്ടു. അതിനാൽ ഞങ്ങൾ നോമ്പനുഷ്ഠിക്കുന്നവരായി പ്രഭാതത്തിൽ പ്രവേശിച്ചു. അങ്ങനെ ഒരു ഒട്ടകസംഘം പകലിന്റെ അന്ത്യത്തിൽ വരികയും ഇന്നലെ മാസം കണ്ടതായി നബി(സ)യുടെ അടുത്ത് സാക്ഷ്യം വഹിക്കുകയും ചെയ്തു. അപ്പോൾ നബി(സ) അവരോട് നോമ്പ് മുറിക്കുവാൻ കൽപിച്ചു. നാളെ ഈദ് ഗാഹിലേക്ക് പുറപ്പെടുവാൻ നിർദ്ദേശിക്കുകയും ചെയ്തു” (ഇബ്നുമാജ: 1653, അഹമദ്: 9-266, ബൈഹഖി: 8189, അബൂദാവൂദ്: 2339)

  1. ഈ ഹദീസിൽ ശവാൽ മാസ പിറവി അനിശ്ചിതമായി എന്നല്ല. ശവ്വാലിൻ്റെ ഹിലാൽ മറക്കപ്പെട്ടു (അമാവാസി) എന്നാണ് മനസ്സിലാവുന്നത്.
  2. നബി (സ്) 29 ന് കാണാത്തത് കൊണ്ട് 30 പൂർത്തി യാക്കാനാണ് എങ്കിൽ ദിവസത്തിൻ്റെ അന്ത്യത്തിൽ പ്രത്യേകിച്ച് നാളെ പെരുന്നാൾ എന്ന് പറയേണ്ടതില്ല.
  3. യാത്ര സംഘം ഇന്നലെ കണ്ടു എന്ന് പറയുന്ന ഹിലാൽ ഇന്നലെ മഗ്‌രിബിനായിരുന്നെങ്കിൽ അതിനർത്ഥം അമാവാസി സ്വാഭാവികമായും മിനിഞ്ഞാന്ന് ആയിരിക്കും. കണ്ടു എന്ന് പറയുന്ന ഹിലാൽ ഇന്നലെ തന്നെ ഏകദേശം 12 ഡിഗ്രിയെങ്കിലും മുകളിലായിരിക്കും.
  4. നബിയുമായി സംഭാഷണം നടക്കുന്ന ദിവസം (ഇന്ന്) വൈകുന്നേരം ഈ ഹിലാൽ 24 ഡിഗ്രി മുകളിലായിരിക്കും.
  5. യാത്ര സംഘം ഇന്നലെ ഹിലാൽ കണ്ടതാണെങ്കിൽ ഇന്ന് അവർക്ക് പെരുന്നാളാണല്ലോ ! എന്നാൽ ഇത്രയും പ്രധാനപ്പെട്ട ഒരു വിഷയമായിട്ടും അതെ കുറിച്ച് ഒരു സംഭാഷണവും അവിടെ നടക്കുന്നില്ല.
  6. ആ ഒട്ടകസംഘം വന്നില്ലായിരുന്നെങ്കിൽ 24 ഡിഗ്രി മുകളിൽ നിൽക്കുന്ന ഹിലാലിനെ കാണില്ലായിരുന്നു എന്നാണോ ഈ ഹദിസ് കൊണ്ട് മനസ്സിലാക്കേണ്ടത്?
  7. ഇസ്ലാമിക കലണ്ടറിനെ വികൃതമാക്കാൻ വേണ്ടി ഹദീസ് എന്ന പേരിൽ ഉദ്ധരിക്കപ്പെടുന്ന രണ്ട് സംഭവങ്ങളാണ് ഒട്ടക സംഘവും കുറൈബും ‘ ‘ എന്നാൽ ഇവരണ്ടും പരസ്പര വിരുദ്ധങ്ങളായ ആശയങ്ങളാണ് കാണിക്കുന്നത്. കാരണം കുറൈബ് ശാമിൽ നിന്ന് വന്ന് മാസം കണ്ട വിവരം ഇബ്നു അബ്ബാസ്(റ) അറിയിച്ചപ്പോൾ അദ്ദേഹം അത് നിരസിച്ചു. എന്നാൽ ഒട്ടകസംഘം വന്ന് മാസം കണ്ട വിവരം റസൂലിനെ (സ) അറിയിച്ചപ്പോൾ റസൂൽ അത് സ്വീകരിച്ചു. ഇത് പരസ്പര വിരുദ്ധങ്ങളായ ആശങ്ങളാണ് സൂചിപ്പിക്കുന്നത്.

വസ്സലാം
അബ്ദുൽ റഹീം
ഹിജിരി കമ്മിറ്റി ഓഫ് ഇന്ത്യ
www.hijricalendar.in

Leave a Reply

Your email address will not be published. Required fields are marked *

© 2026 Universal Hijri Calendar | WordPress Theme: Annina Free by CrestaProject.