ഗുമ്മ് അമാവാസിയല്ല
മറുപടി: വി എ അബദുൽ റഹീം
മാസത്തിലെ അവസാന ദിവസം ചന്ദ്രനെ കാണാൻ കഴിയില്ല എന്ന് പ്രവാചകൻ പറയാതെ തന്നെ അന്നുള്ള മുഴുവൻ ആളുകൾക്കും അറിയുന്ന കാര്യമായിരുന്നു.
<< ഈ പറഞ്ഞതിൽ ഒരു തിരുത്തുണ്ട്. ചന്ദ്രന്റെ ഓരോ ഭ്രമണത്തിലും ഒരു ദിവസം മറയും എന്നത് ഇന്നുള്ളത് പോലെ തന്നെ അന്നുളളവർക്കും അറിയാം, പക്ഷെ ആ ദിവസമാണ് മാസം അവസാനിപ്പിക്കേണ്ടത് എന്ന് നബി പറയാതെ തന്നെ അവർക്കറിയാം എന്ന വാദം ഖുർആനെതിരാണ്. കാരണം ചന്ദ്രകലകൾ തീയതികളാണെന്നോ മാസമാണെന്നോ അറിയുന്നവരായിരുന്നെങ്കിൽ 2:189 ൽ അവർ ചന്ദ്രന്റ വൃദ്ധിക്ഷയങ്ങളെ കുറിച്ച് നബിയോട് ചോദിക്കേണ്ടതില്ലായിരുന്നല്ലോ? അത് തീയതികളാണ് എന്ന് നബി തന്നെയല്ലെ അവരെ പഠിപ്പിക്കുന്നത്. അതിൽപ്പെട്ടത് തന്നെയാണല്ലോ അമാവാസി.>>
ഭാഗം: 2
ഹദീസിൽ പരാമർശിച്ച ഫഇൻ ഗുമ്മ എന്ന വാക്ക് അഹില്ല നിരീക്ഷിച്ച് മാസവസാന ദിവസം കണ്ടെത്തുന്നതിൽ നീരീക്ഷിക്കുന്നവർക്ക് പ്രയാസം നേരിട്ടാൽ എന്ന അർത്ഥത്തിലാണ്.
ഈ ഹദീസിൽപരാമർശിക്കുന്നത് “അഹില്ല”യല്ലേ. ചന്ദ്രൻ അല്ലല്ലോ. –അഥവാ അമാവാസിയിൽ ഹിലാൽ ഇല്ലാതാകലാണ് സംഭവിക്കുന്നത്. അല്ലാതെ ഹിലാൽ lമറയലല്ല.
അന്ന് ചന്ദ്രനാണ് മറയുന്നത്. ചന്ദ്രനെയാകട്ടെ ഈ ഹദീസിൽ പരാമർശിക്കുന്നേയില്ല.
ഹിലാലിനെയും, ചന്ദ്രനെയും വേറിട്ടു മനസ്സിലാക്കാത്തത് കൊണ്ടാണ് പലർക്കും ഈ അബദ്ധം സംഭവിച്ചിട്ടുള്ളത്.
ഇല്ലാത്ത വസ്തു എങ്ങനെയാമറയുന്നത് എന്ന് ചിന്തിക്കുക. ഉള്ള വസ്തുവാണ് കാഴ്ചക്കാരന്റെയും വസ്തുവിന്റെയും ഇടയിൽ മറയുണ്ടായാൽ കാണാൻ കഴിയാതിരിക്കുക. കാഴ്ചയിലാണ് മറയൽ സംഭവിക്കുന്നത്.
അമാവാസിയിൽ ചന്ദ്രൻ മറയുന്നു എന്നതാണ് ശരി. ഹിലാൽ മറയുകയല്ല മായുകയാണ് ചെയ്യുന്നത്.
<< ഈ ഘണ്ഡിക ഞാൻ ഒന്നിലധികം പ്രാവശ്യം ഞാൻ വായിച്ചു. ഇത്രയും പറഞ്ഞതിൽ നിന്നും മനസ്സിലായത് ലേഖകന് ഇതേ കുറിച്ച് യാതൊരു ധാരണയും ഇല്ല എന്ന് തന്നെയാണ്. ഇതിലൂടെ ലേഖകൻ എന്താണ് സ്ഥാപിക്കാൻ ഉദ്ദേശിച്ചത് എന്നും മനസ്സിലാവുന്നില്ല. മനുഷ്യന്റെ തീയതികളുമായി ബന്ധപ്പെട്ട് അടിസ്ഥാനപരമായി ചന്ദ്രന് എന്താണ് സംഭവിക്കുന്നത് എന്നറിയാതെയാണ് ഇദ്ദേഹം ഇത്രയും എഴുതിക്കുട്ടിയിരിക്കുന്നത് എന്ന് തോന്നുന്നു.
സത്യത്തിൽ ഇതിന് എന്താണ്, എങ്ങനെയാണ് മറുപടി പറയേണ്ടത് എന്നറിയില്ല. ഇദ്ദേഹം പറയുന്നത് ഹിലാലിനേയും ചന്ദ്രനെയും വേറിട്ട് മനസ്സിലാക്കണമെന്നാണത്രേ. പ്രപഞ്ചത്തിലെ ഏതൊരു വസ്തുവിനെയും മനുഷ്യന്റെ കണ്ണുകൾ കൊണ്ട് കാണണമെങ്കിൽ അതിൽ പ്രകാശം തട്ടണം. ചന്ദ്രനെ മനുഷ്യർക്ക് ഗോചരമാകുന്നതും അതിൽ സൂര്യ പ്രകാശം തട്ടുന്നത് കൊണ്ടാണ്. എന്നാൽ ചന്ദ്രൻ ഇടതലവില്ലാതെ സഞ്ചരിച്ച് കൊണ്ടിരിക്കുന്നതിനാൽ ചന്ദ്രന്റെ പ്രകാശിത ഭാഗം മനുഷ്യർക്ക് ഗോചമാവുന്നത് വ്യത്യസ്ത രീതിയിലാണ് എന്ന് മാത്രം . ബസ്റ്റോപ്പിൽ നാം നിൽക്കുമ്പോൾ ദുരെ നിന്ന് വരുന്ന ഒരു ബസ്സിന്റെ മുൻഭാഗമാണ് നാം ആദ്യം കാണുക, ബസ്സ് അവിടെ എത്തുമ്പോൾ അതിന്റെ ഒരു വശം മാത്രം നാം കാണുന്നു. ബസ്സിൽ നാം കയറിയില്ലെങ്കിൽ അത് പോകുമ്പോൾ അതിന്റെ പിൻഭാഗം നാം കാണുന്നു. ലേഖകന്റ നിർദ്ദേശ പ്രകാരം നാം കാണുന്ന ബസ്സിന്റെ ഭാഗങ്ങളും ബസ്സും രണ്ടാണ് എന്നാണ്. ഹിലാൽ എന്നാൽ ചന്ദ്രന്റെ പ്രകാശിക്കുന്ന ഭാഗത്തിൽ ഒരു ഭാഗമാണ്. അത് പോലെ ന്യൂ മൂൺ എന്ന് വിളിക്കുന്നതും ചന്ദ്രന്റെ പ്രകാശിക്കാത്തത് കൊണ്ട് നാം കാണാത്ത മറ്റൊരു ഭാഗമാണ്. ചന്ദ്രൻ ഇങ്ങനെ ഓടികൊണ്ടികൊണ്ടിരിക്കുന്നത് കൊണ്ടാണ് വ്യത്യസ്ത ദിവസങ്ങളിലായി ചന്ദ്രന്റെ വ്യത്യസ്ത ഭാഗങ്ങൾ നാം കാണുന്നത്.
എന്നാൽ
അമാവാസിയിൽ ചന്ദ്രൻ മറയുകയാണ്, എന്നാൽ ഹിലാൽ മായുകയാണ് എന്നൊക്കെയാണ് അദ്ദേഹത്തിന്റെ കണ്ടെത്തൽ, ഇങ്ങനെയൊരു ഭീമാ ബദ്ധം കലണ്ടറിന്റെ എതിരാളികളിൽ നിന്നു പോലും ഞാൻ കേട്ടിട്ടില്ല. പൂർണ ചന്ദ്രന് ശേഷം ചന്ദ്രൻ ക്ഷയിക്കാൻ തുടങ്ങുമ്പോൾ അതിന്റെ പ്രകാശിത ഭാഗം ചെറുതാകാനും പ്രകാശിക്കാത്ത ഭാഗം വലുതാകാനും തുടങ്ങുന്നു. അവസാനം പ്രകാശിക്കുന്ന ഭാഗം പൂർണമായും ഭൂമിയിൽ നിന്ന് മറയുമ്പോൾ പ്രകാശിക്കാത്ത ഭാഗം പൂർണമായും ഭൂമിക്കഭിമുഖമാവുന്നു. ഇതാണ് അമാവസി. ഈ ദിവസം ചന്ദ്രനും സൂര്യനും ഒരുമിച്ച് വസിക്കുന്നത് കൊണ്ടാണ് അമാവാസി എന്ന് വിളിക്കുന്നത്. എല്ലാ ദിവസത്തെയും പോലെ ഈ ദിവസവും ചന്ദ്രൻ ആകാശത്ത് തന്നെയുണ്ട്. മായുന്നുമില്ല മറയുന്നുമില്ല. സുര്യ പ്രകാശത്തിന്റെ തീവ്രദ കൊണ്ട് നാം കാണുന്നില്ല എന്നേയുള്ളൂ.>>
ലേഖനത്തിൽ നിന്ന്……
അഹില്ലത്തിനെക്കുറിച്ചല്ലേ പ്രവാചകൻ ആ ഹദീസിൽ പരാമർശിക്കുന്നത്.?
ഹിജ്റ കലണ്ടർ ലോകത്ത് പ്രചരിപ്പിക്കാൻ ഇറങ്ങിത്തിരിച്ചവരിൽ അറബി ഭാഷ അറിയുന്ന ഒരു പണ്ഡിതൻ പോലും ഇല്ല എന്ന് ലോകത്തെ അറീയിക്കലാണ് ഈ ഹദീസിന്റെ ഈ തെറ്റായ വ്യാഖ്യാനത്തിലൂടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അത് കൊണ്ട് തന്നെ അറബി ഭാഷ സംസാരിക്കുന്നവരുടെയും അറബിയിൽ പ്രാവണ്യമുള്ളവരുടെയും അടുത്തേക്ക് ഈ വ്യഖ്യാനവുമായി പോയാൽ എന്തായിരിക്കും അവസ്ഥ എന്ന് ചിന്തിക്കുന്നതും നന്നായിരിക്കും.
ചന്ദ്രന്റെ അഹില്ലത്തും,മൻസിലുല്ലെ തിയ്യതി മനസ്സിലാക്കാനുള്ള ഉപാദിയായി അല്ലാഹു നിശ്ചയിന്നെത്. ചന്ദ്രനെയല്ലല്ലോ.
മറുപടി.
<< എത്രത്തോളം അഹന്ത നിറഞ്ഞതാണ് മേൽ പറഞ്ഞ വരികളിൽ കാണുന്നത്. കലണ്ടർ പ്രചരിപ്പിക്കാൻ ഇറങ്ങിത്തിരിച്ചവരിൽ അറബി അറിയാവുന്ന ഒരു പണ്ഡിതനുമില്ലെന്നു ജനങ്ങൾ ധരിക്കുമത്രെ.. ഇതാണ് നമ്മെ കുറിച്ചുള്ള ആരോപണം. എന്നാൽ കെട്ടൊള്ളൂ, ഇന്ന് ലോകത്ത് ഇറങ്ങിയിട്ടുള്ള സർവ കിത്താബുകളും അരച്ച് കലക്കി കുടിച്ചു എന്നവകാശ പെടുന്ന പണ്ഡിതന്മാരെല്ലാം തന്നെ “ഗുമ്മ് ന് മേഘം മൂലം മറയപ്പെട്ടാൽ എന്ന് തന്നെയാണ് ഇക്കാലമത്രയും വ്യാഖ്യാനിച്ചിരിക്കുന്നത്. എന്നാൽ അറബി അറിയാത്ത ഞാൻ അതിനെ വ്യാഖ്യാനിച്ചതല്ല, അർത്ഥം പറഞ്ഞത് ഗുമ്മിന് അമാവാസി എന്ന് തന്നെയാണ്.എനിക്ക് ഈ അർത്ഥം കിട്ടിയത് പ്രകൃതിയിൽ നിന്ന് തന്നെയാണ്. എന്നാൽ ഗുമ്മിന്റെ നാനാർത്ഥങ്ങളിൽ ഒന്നാണ് അമാവാസി എന്നുള്ളത് ഇന്ന് എല്ലാവരും കണ്ടു കഴിഞ്ഞു. അങ്ങനെ അർത്ഥം വരാനുള്ള കാരണമാണ് എന്നെ കൂടുതൽ അത്ഭുത പെടുത്തുന്നത്. പ്രകാശം കൊണ്ട് ഒരു വസ്തുവിനെ മറക്കുന്നതിനയാണ് ഗുമ്മ് എന്ന് പറയുന്നത് എന്നും ഡിഷ്ണറിയിൽ കാണാം. യഥാർത്ഥത്തിൽ അമാവാസിയിൽ സംഭവിക്കുന്നതും അത് തന്നെയാണ്. സൂര്യപ്രകാശത്തിന്റെ ആധിക്യത്താൽ സൂര്യന് സമീപമുള്ള ചന്ദ്രനെ കാണാതാവുന്നു. ഉദാഹരണം രാത്രിയിൽ എതിരെ നിന്ന് വരുന്ന വാഹനത്തിൻറെ ഹെഡ് ലൈറ്റിന്റെ പ്രകാശം മാത്രമേ നാം കാണുകയുള്ളു. വാഹനത്തിന്റെ മറ്റൊരു ഭാഗവും നമുക്ക് കാണാൻ സാധിക്കില്ല.ഇതിനെയാണ് അറബിയിൽ ഗുമ്മ് എന്ന് പറയുക. നബി(സ ) യുടെ ഈ പദപ്രയോഗം എത്രത്തോളം ശാസ്ത്രീയമായിരുന്നു എന്നത് ഇന്നും എന്നെ അത്ഭുതപ്പെടുത്തുന്നു. എന്നാൽ ഗുമ്മിന് മേഘമെന്നും സംശയമെന്നും, പ്രയാസമെന്നുമൊക്കെ അർത്ഥം പറഞ്ഞുകൊണ്ട് ഈയിടെ പ്രത്യക്ഷ പെട്ട ചില യുവ അറബി ഭാഷ പണ്ഡിതന്മാരും ശാസ്ത്രമറിയാമെന്നു വീമ്പിളക്കിയ ഇവർ തന്നെയാണ് ഹിലാലും ചന്ദ്രനും വേറെയാണ് എന്ന് പറഞ്ഞത്. കാരണം രണ്ടും വേറെ വേറെ വാക്കുകളാണല്ലോ. പറഞ്ഞത് ന്യായം. പക്ഷെ ഈ രീതിയിലാണ് അറബി ഭാഷയിൽ ഇവരുടെ പാണ്ഡിത്യമെങ്കിൽ അതെഴുതി ഉറുക്ക് ഉണ്ടാക്കി വിൽക്കലാണ് അവർക് നല്ലത് .>>
തുടരും