വി എ അബ്ദുല്‍ റഹീം, ഹിജ്റി കമ്മിറ്റീ ഓഫ് ഇന്ത്യ
- മുന്‍ കാലത്തെയും ഭാവികാലത്തേയും തിയ്യതി കണക്കാകാനുതകുന്ന ഒരു കലണ്ടര്‍ സംവിദാനം ഇസ്ലാമില്‍ ഒഴിവാക്കാനാകാത്തതാണെങ്കില്‍ അത് ആദ്യം നടപ്പാക്കേണ്ടത് പ്രവാചകന്‍ (സ) ആയിരിക്കണം.
Answer. << പ്രവാചകനിലൂടെ ഇറക്കപ്പെട്ട ഗ്രന്ഥത്തിൽ തന്നെയാണ് എല്ലാം വിശദീകരിച്ചിട്ടുള്ളത്. സുര്യനും ചന്ദ്രനും കണക്കിലാണ് എന്ന് ഖുർആൻ പറഞ്ഞത് കൊണ്ട് ആ കണക്ക് പ്രവാചകൻ പഠിപ്പിച്ച് കൊടുത്തട്ടില്ല എന്ന് കരുതി നബിയുടെ കാലശേഷം ആയത്തിന്റെ സാരാംശം ഇല്ലാതാകുമോ? നമസ്കരിക്കണം, സക്കാത്ത് കൊടുക്കണം എന്നൊക്കെ ഖുർആൻ പറയുന്നു. എന്നാൽ അത് എങ്ങനെയെന്ന് നബി (സ) കാണിച്ചു തന്നിട്ടുണ്ട്. അത് പോലെ തന്നെയാണ് കലണ്ടറിന്റെ കാര്യവും. ചന്ദ്രകലകളാണ് തീയതികളെന്നും അത് മറയുമ്പോൾ മാസം പൂർത്തിയാക്കണമെന്നും നബി(സ) തന്നെയാണ് പഠിപ്പിച്ച് തന്നത്.>>
2. ആ കാലത്ത് ശാസ്ത്രം ഇത്രയധികം വികസിച്ചില്ലെങ്കിലും അത് ഇസ്ലാമില്‍ ഒഴിച്ചു കൂടാത്ത ഒരു കാര്യമാണെങ്കില്‍ പ്രവാചകന് അല്ലാഹു വഹ് യിലൂടെ പ്രത്യേകം പഠിപ്പിച്ചു കൊടുക്കായിരുന്നു.
Answer, << വഹിയിലൂടെ എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞ് കൊടുത്തല്ലോ. ചന്ദ്രക്കലകൾ തിയതികളും ഹജ്ജിനുമുള്ളതാണ് എന്ന് പറഞ്ഞു. സുര്യനെ വിളക്കാക്കിയതും ചന്ദ്രനെ പ്രകാശമാക്കിയതും അതിന് മൻസിലുകൾ നിശ്ചയിച്ചതും കൊല്ലങ്ങളുടെ എണ്ണവും കണക്കിനും വേണ്ടിയാണ് എന്ന് പറഞ്ഞു. മൻസിലുകൾ ഉർ ജൂനുൽ ഖദീം വരെയാണ് എന്ന് പറഞ്ഞു. റമദാനിൽ നോമ്പെടുക്കണമെന്ന് പറഞ്ഞു. നാല് മാസങ്ങൾ വിലക്കപ്പെട്ടതാണ് എന്ന് പറഞ്ഞു. കാലഗണന എങ്ങനെയാണ് എന്ന് പഠിപ്പിക്കപ്പെട്ടതിന് ശേഷമാണ് ഇതെല്ലാം നിയമമാക്കുന്നത്. അതെല്ലാം ശരിയാണ് എന്ന് ഇപ്പോൾ ബോധ്യമായില്ലേ? >>
3. ഇങ്ങനെ ഒരു കാലഗണന കലണ്ടര്‍ പ്രവാചക കാലത്ത് നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ.
Answer, << ഇന്നത്തെ പോലെ കടലാസിലച്ചടിച്ച ഒരു കലണ്ടർ അന്നില്ലായിക്കാം. എന്നാൽ അവരുടെ ദൈനംദിന കാര്യങ്ങൾക്കു് വേണ്ടിയുള്ള തീയതികൾ ആകാശത്ത് നീരിക്ഷിച്ച് കൊണ്ട് തന്നെ പ്രവാചകൻ പ്രാവർത്തികമാക്കിയിരുന്നു എന്നതിന്റെ തെളിവുകൾ ഹദീസുകളിൽ കാണുന്നുണ്ടല്ലോ!>>
4. വിശുദ്ധ ക്വുര്‍ആന്‍ ഒരുപാട് ചരിത്ര വസ്തുതകള്‍ പറയുന്നുണ്ട്. ഏതെങ്കിലും ചരിത്ര വസ്തുത തിയ്യതി ചേര്‍ത്ത് പറഞ്ഞിട്ടുണ്ടോ
Answer <<ചരിത്രം ആരംഭിച്ചപ്പോൾ തന്നെ കലണ്ടർ ആരംഭിച്ചു എന്ന് ഖുർആൻ പറഞ്ഞില്ലേ. എന്ന് വച്ചാൽ ആകാശഭൂമികളെ സൃഷ്ടിച്ച ദിവസം തന്നെ കലണ്ടർ ആരംഭിച്ചു എന്നല്ലേ ഖുർആൻ പറഞ്ഞത്. ഇതിലും വലിയ ചരിത്രം ഇനി ഏതാണ്?>>
5. വരാനിരിക്കുന്ന വല്ലതും തിയ്യതി ചേര്‍ത്ത് പറഞ്ഞതായി ക്വുര്‍ആനിലോ പ്രവാചക വചനങ്ങളിലോ കാണാനാകുമോ.
Answer << വരാനിരിക്കുന്ന സംഭവമായ അന്ത്യനാളിനെ കുറിച്ചാണ് നബിയോട് ചോദിക്കപ്പെട്ടത്. അതെ കുറിച്ച് അല്ലാഹു പറഞ്ഞത് അത് അവന് മാത്രമറിയുന്ന കാര്യമാണ് എന്നാണ്. നാം കാര്യങ്ങളെ നമ്മുടെ പരിധിയിൽ മാത്രമാണ് നോക്കി കാണുന്നത്. ഏത് കാര്യമാണ് ഖുർആനിലൂടെ മുൻകൂട്ടി ഒരു തീയതിൽ സംഭവിക്കുമെന്ന് നമുക്കറിയേണ്ടത്. നാം എപ്പോൾ മരിക്കുമെന്നോ? ലോകം എപ്പോൾ അവസാനിക്കുമെന്നോ? >>
6. ഭരണ സൗകര്യാര്‍ത്ഥം ഉമര്‍(റ) വാണ് ഒരു കലണ്ടര്‍ ഉണ്ടാക്കിയതായി അറിയുന്നത്. ആ കലണ്ടര്‍ തിയ്യതി വെച്ച് ഉമര്‍(റ) ഭാവി കാര്യം എന്തെങ്കിലും ഇന്ന തിയ്യതില്‍ ഉണ്ടാകുമെന്ന് (ചെയ്യുമെന്ന്) പറഞ്ഞതായി രേഖപ്പൂടുത്തിയത് കാണാമോ
Answer << ഉമർ (റ) കാലത്താണ് ഇപ്പോഴുള്ള ഹിജിരി കലണ്ടറിന്റെ Era നിജപ്പെടുത്തിയത്. നബി (സ) ഹിജ്റ പോയ വർഷമാണ് അതിന് വേണ്ടി സ്വീകരിച്ചത്. ഇതിൽ നിന്ന് തന്നെ മുമ്പ് നടന്ന ഒരു സംഭവത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇപ്പോഴത്തെ ഹിജിരി കലണ്ടറിന്റെ തുടക്കം എന്ന് മനസ്സിലായില്ലേ. അത് കൊണ്ടാണ് ഹിജിരി കലണ്ടർ എന്ന പേര് തന്നെ ഉണ്ടായത്. ഒരു ഭരണ സംവിധാനത്തിൽ അതിന്റെ ആസൂത്രണത്തിന്റെ ഭാഗമായി തീയതി അത്യാവശ്യമാണ്. ജോലിക്കാർക് ശംബളം, സക്കാത്ത് സംഭരണം, വിതരണം, റമദാനിലെ നോമ്പ്, ദുൽഹജ്ജിലെ ഹജ്ജ് മുതലായ കാര്യങ്ങളെല്ലാം തന്നെ തീയതികളെ അടിസ്ഥാനപ്പെടുത്തിയുള്ള കാര്യങ്ങളാകുന്നു. >>
7. ആഗോള ഇസ്ലാമിക കലണ്ടര്‍ എന്ന ഒരു വാദമുയര്‍ത്തും മുമ്പ് ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് നന്നായിരിക്കും.
Answer << ഗോളങ്ങളെ അടിസ്ഥാനമാക്കിയുള്ള എല്ലാ കലണ്ടറും ആഗോളമാണ്. അമേരിക്കയിലുള്ള മലയാളിക്കും കേരളത്തിലുള്ള മലയാളിക്കും മലയാള കലണ്ടർ ആഗോള കലണ്ടർ തന്നെയാണ്. ഭൂഗോളം എമ്പാടും അംഗീകരിക്കപ്പെട്ട ഇംഗ്ലീഷ് കലണ്ടറിനെയും ആരും ആഗോള ഇംഗ്ലീഷ് കലണ്ടർ എന്ന് വിളിക്കാറില്ല. എന്നാൽ അതും ആഗോളം തന്നെയാണ്.
എന്നാൽ ആഗോള കാലഗണയെക്കുറിച്ച് നേർക്ക് നേരെ പഠിപ്പിച്ച് തന്ന ഖുർആനെന്ന ഗ്രന്ഥം ചുമക്കുന്ന മുസ്ലിങ്ങളാണ് ആ കലണ്ടറിനെ പ്രാദേശികമാക്കിയത്.അത് അപ്രായോഗികവും നിലനിൽക്കാത്തതമായത്കൊണ്ടാണ് ഇസ്ലാമിക കലണ്ടറിനെ പ്രത്യേകം ആഗോളം എന്ന് എടുത്ത് പറയേണ്ടി വരുന്നത്. >>
8. ഇത് വാദമല്ല, മനസ്സിലാക്കാന്‍ വേണ്ടിയുള്ള ചിന്തകളാണ്.
<< മനസ്സിലായിട്ടുണ്ടാകുമെന്ന് കരുതുന്നു. >>