ഗുമ്മയിലേക്ക് ഒരു എത്തിനോട്ടം

Hussain Samsu: ഗുമ്മയിലേക്ക് ഒരു എത്തിനോട്ടം

മറുപടി: വി എ അബ്ദുൽ റഹീം.

 1. പ്രസ്തുത ഹദീസിന്റെ പാഠം കാലഗണന പഠിപ്പിക്കലല്ല

<<ശരിയാണ്. നബിയുടെ ദൗത്യം കാലഗണന പഠിപ്പിക്കലല്ലല്ലോ? പക്ഷെ കണക്കറിയാത്ത ഉമ്മത്തിന്‌ മാസനിർണയം എങ്ങനെഎന്ന് പറഞ്ഞു കൊടുക്കേണ്ട ബാധ്യത നബിക്കുണ്ടായിരുന്നോ ഇല്ലയോ?

  1. നിർണയിക്കപ്പെട്ട കാലഗണനാ രീതി തന്നെയാണ് നോമ്പിന്റെ ആചരണത്തിലും പാലിക്കേണ്ടത് എന്നതാണ് ഹദീസിന്റെ പാഠം.

<<ഏതാണ് നിർണയിക്കപെട്ട കാലഗണനാ രീതി? ഇന്ന ഉമ്മത്തുൻ ഉമ്മിയ , ലാ നക് തു ബു വ ലാ നഹ്‌സുബു……..ഈ ഹദീസിൽ നിന്നും കാലം ഗണിക്കുന്നത് ഉമ്മത്തിന്‌ അറിയില്ല എന്ന കാര്യം വ്യക്തമാണല്ലോ, പിന്നെ എന്ത് അടിസ്ഥാനത്തിലാണ് നിർണയിക്കപ്പെട്ട കാലഗണനാ രീതി എന്ന് ലേഖകൻ ഉദ്ദേശിച്ചത് എന്ന് മനസ്സിലാവുന്നില്ല.>> 

  1. അഹില്ലയാണ് മവാഖീതു ലി ന്നാസ് എന്ന ഖുർആനിക പ്രയോഗവും ഖദ്ദ റഹു മനാ സില എന്ന പ്രയോഗവും മനുഷ്യന്റെ പൈതൃക ജ്ഞാനത്തിൽ നിന്ന് ലഭിക്കുന്ന സത്യസന്ധമായ കാലഗണനാ ബോധത്തെ അടയാളപ്പെടുത്തുക മാത്രമാണ് ചെയ്തത്. അല്ലാതെ, അത് വരെ ഇല്ലാതിരുന്ന പുതിയ ഒരു മാനദണ്ഡം പരിചയപ്പെടുത്തകയായിരുന്നില്ല.
    << വിചിത്രമായ ഒരു കണ്ടെത്തലാണ് ലേഖകൻ നടത്തിയിരിക്കുന്നത് എന്ന് മാത്രമല്ല ഖുർആനികവചനങ്ങൾക്ക് യോജിക്കാത്തതുമാണ്.  കാരണം ” അവർ ചന്ദ്രക്കലകളെ കുറിച്ച് നിന്നോടു ചോദിക്കുന്നു, പറയുക അവനിങ്ങൾക് തീയതികളും ഹജ്ജിനുമുള്ളത് മാകുന്നു……” മനുഷ്യന്റെ പൈതൃക ജ്ഞാനത്തിൽ നിന്ന് ലഭിച്ചകാലഗണനയാണ് അവിടെ നിലനിന്നിരുന്നത് എങ്കിൽ  ഇങ്ങനെ ഒരു രംഗം ഖുർആൻ ചിത്രീകരിച്ചത് ഒരു നാടകമായിരുന്നോ ?  അതിരിക്കട്ടെ ! മനുഷ്യന് പൈതൃകമായി കിട്ടിയിരുന്ന കാലഗണന ഇന്ന്  എവിടെപ്പോയി. ഇന്നും മുസ്ലിങ്ങളുടെ കയ്യിൽ അതില്ലല്ലോ, താങ്കളുടെ ഊഹങ്ങൾ തെളിവാവുകയില്ല. >>
  2. ഖദ്ദ റഹൂ മനാസില എന്നതിലെ മൻസിൽ എന്താണെന്ന് പറയുന്ന ഒരു കുഞ്ഞു ഹദീസ് പോലും ഞാൻ കണ്ടിട്ടില്ല.  അതിനാൽ, പ്രപഞ്ച സംവിധാനത്തിൽ ഒരുക്കിയിട്ടുള്ള ഏത് അനുഗ്രഹവും മനുഷ്യന് പ്രയോജനപ്പെടുത്തണമെങ്കിൽ , മനുഷ്യൻ ആ അനുഗ്രഹത്തെ നീരീക്ഷണ വിധേയമാക്കിയേ മതിയാകൂ.  

<< ഇത് പറയുന്നത് കേട്ടാൽ തോന്നുക ഖുർആനിലെ ബാക്കി  എല്ലാ വാക്കുകളും വിശദീകരിക്കപ്പെടുന്ന ഹദീസുകൾ ഉണ്ട് എന്നത്രെ,   നിരീക്ഷിക്കാൻ തന്നെയാണല്ലോ ഖുർആൻ പറയുന്നത്. അത് ചെയ്യുന്നതിന്റെ  ഫലമായിട്ടാണ് മനുഷ്യൻ പുരോഗതി പ്രാപിച്ചു കൊണ്ടിരിക്കുന്നത്, പക്ഷെ അതിനു പകരം മുസ്ലിം ലോകത്തെ ചില കുബുദ്ധികൾ  ചെയ്‌തു കൊണ്ടിരിക്കുന്നതാണ് കഠിനം, അവർ ഉമ്മത്തിനെ കരക്കും വിടൂല്ല, വഞ്ചിക്കും വിടൂല്ല. അക്ഷര വായനയിൽ തോറ്റാൽ അവർ പറയും ആശയവായനയാണ് വേണ്ടത് എന്ന്, ആശയത്തിൽ തൊറ്റാൽ അവർ പറയും വ്യാകരണം ശരിയല്ല എന്ന്, വ്യാകരണം ശരിയാണ് എന്ന് തെളിയിച്ചാലും അവർ വിടില്ല. അവർ പിന്നെയും അതിൽ തന്നെ തൂങ്ങും>>   

     ഉദാ: 1.പർവ്വതങ്ങൾ ആണിയാക്കിയിരിക്കുന്നു. നിങ്ങളുമായി ഭൂമി ഉലയാതിരിക്കാൻ
ഇവിടെ നമ്മളുമായി ഭൂമി ഉലയാതിരിക്കാൻ പർവ്വതങ്ങൾ എങ്ങനെ സഹായകമാകുന്നു എന്ന് മനുഷ്യൻ നിരീക്ഷിച്ച് മനസിലാക്കുകയും പർവ്വതങ്ങളോട് സ്വീകരിക്കേണ്ട നിലപാട് രൂപപ്പെടുത്തുകയും വേണം.

<< ഗുമ്മ എന്ന പദത്തിന്റെ അർത്ഥം അമാവാസി എന്ന് കൂടിയുണ്ട് എന്നത് അറബി നിഘണ്ടുക്കളിൽ കണ്ടുകൊണ്ടിരിക്കെ അങ്ങനെ അർത്ഥം വെക്കരുത് എന്ന് സ്ഥാപിക്കാൻ ലേഖകൻ പെടുന്ന പാട് കണ്ടാൽ സഹതാപം തോന്നും. അതിന് റോക്കറ്റു സയൻസും മൗണ്ടൻ സയൻസും ആവശ്യമില്ല. ചന്ദ്രക്കലകൾ നിങ്ങൾക്ക് തിയതി കളാണെന്നും അത് നിരീക്ഷിച്ചു കണ്ടെത്തണം എന്ന് പഠിപ്പിക്കുന്ന ഒരാൾ, അത് ഈ വിഷയമറിയാവുന്ന ഒരു സാധാരണ ക്കാരനായാലും ഹിജിരി ക്കാരനായാലും  ഗോളശാസ്ത്രജ്ഞനായാലും പ്രവാചകനായാലും ശരി,  അമാവാസിയെ കുറിച്ച പറഞ്ഞു കൊടുക്കാതെ അതെ കുറിച്ചുള്ള അദ്ധ്യാപനം പൂർത്തിയാവുകയില്ല.

ഉദാഹരണം ഞങ്ങളുടെ ക്‌ളാസ്സുകളില്ലാം തന്നെ ചന്ദ്രനിരീക്ഷണം ജനങ്ങൾക്ക് ലളിതമായി പറയുന്നത് ഇപ്രകാകാരമാണ്. “നിങ്ങൾ ചന്ദ്രകലകളെ ദിവസവും നിരീക്ഷിക്കുക, അത് തുടർന്നു വരുമ്പോൾ ഒരുദിവസം അതിനെ കാണാതാവും, അതാണ് അമാവാസി,, ആ ദിവസം നിങ്ങൾ മാസത്തെ പൂർത്തീകരിക്കുക. ഇതാണ് ചന്ദ്രമാസത്തിന്റെ ഏറ്റവും ലളിതമായ വിശദീകരണം, ഇത്രയെങ്കിലും നബി(സ ) പഠിപ്പിക്കാതെ പോയി എന്ന് വിശ്വസിക്കുന്നത് തന്നെ നബിക്കറിയാത്തത് ഞങ്ങൾ കണ്ടെത്തി എന്ന്  പറയാതെ പറയലാണ്. ഇത്രയും കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തതിന് ശേഷം മാത്രമേ അതിന് സാധിക്കാതെ വന്നാലുള്ള വിധി എന്താണെന്ന് പറഞ്ഞു കൊടുക്കേണ്ടതുള്ളൂ ഇനി ചന്ദ്ര നിരീക്ഷണത്തെ കുറച്ചു കൂടി വിശദമാക്കി പറഞ്ഞാൽ  പ്രാഥമികമായ നാലു കലകളെ കുറിച്ച് കൂടി പറയാം, അമാവാസി , ആദ്യ പകുതി , പൗർണമി, അവസാന പകുതി, ഇവയാണ് പ്രാഥമിക കലകൾ. 

സൂര്യന്റെ നിഴൽ  നോക്കി നമസ്കാര സമയം നിർണയിക്കണം എന്ന് പറഞ്ഞ് കൊടുത്ത പ്രവാചകൻ അതിന് സാധ്യമാകാത്ത  അനേകം സന്ദർഭങ്ങൾ ഉണ്ടാകും എന്നറിഞ്ഞിട്ട് പോലും അങ്ങനെ സംഭവിച്ചാലുള്ള വിധി എന്തെന്ന് പറഞ്ഞ ഒരു ചരിത്രവും നാളിതുവരെ ഞാൻ കണ്ടിട്ടില്ല. മാത്രവുമല്ല അത് ഓരോ ദിവസത്തിലെയും അതാത് സമയങ്ങളിൽ തന്നെ അറിയേണ്ടവയാണ്.

ഒരു ദിവസത്തിന് ഒരു വർഷത്തിന്റെ ദൈർഘ്യം ഉണ്ടാകുമെന്ന് നബി (സ) പറഞ്ഞ സന്ദർഭത്തിൽ പോലും നമസ്കാരത്തിന്റെ സമയം നബിയുടെ കാലത്തുള്ളത് പോലെ  കണക്കാക്കി ചെയ്യണം എന്ന് തന്നെയാണ് നബി കൽപ്പിച്ചത്.  എന്നാൽ മാസമാറ്റത്തിന്റെ  കാര്യത്തിൽ ഇത്രപോലും പ്രയാസം വരുന്ന പ്രശ്നമേയില്ല. കാരണം അതിനെ നിരീക്ഷിക്കാൻ ഒരുമാസക്കാലം ധാരാളമാണ്. എല്ലാ ചന്ദ്രക്കലയും തീയ്യതികളാണ് എങ്കിൽ ഏതെങ്കിലും ഒരു തീയതി മനസ്സിലാക്കിയാൽ തുടർദിവസങ്ങളിലെ തീയതികൾ മനസ്സിലാക്കാം,

മാസങ്ങളോളം ചന്ദ്രനെകണ്ടില്ലെങ്കിലും വേലിയേറ്റവും വേലിയിറക്കവും നോക്കി അമാവാസി ദിവസം ഏതാണെന്ന് കണ്ടുപിടിക്കാൻ ഒരു പ്രയാസവുമില്ല. ഇത്രയെല്ലാം പ്രപഞ്ചത്തിൽ സംവിധാനിക്കപ്പെട്ടിട്ടും നിങ്ങൾക്ക് സംശയം വന്നാൽ മുപ്പത് പൂർത്തിയാക്കാൻ നബി(സ) പറഞ്ഞു എന്ന് പറയുന്നത് നബി(സ)ക്ക് പ്രപഞ്ചപ്രതിഭാസങ്ങളെക്കുറിച്ച് അറിയില്ല എന്ന് പറയുന്നതിന് തുല്യം തന്നെയാണ് >>  

 5. ഈ പ്രാഥമിക ദൗത്യം അഹില്ലയുടെയും മനാസിലിന്റെയും കാര്യത്തിൽ വ്യാപകമായി അട്ടിമറിക്കപ്പെട്ടു എന്നതാണ് പ്രശ്നം.

<< യഥാർത്ഥത്തിൽ അട്ടിമറിച്ചതിനെ മറച്ചുവെക്കാനാണ് ഈ തന്ത്ര പ്പാടൊക്കെ നടത്തുന്നത്. ഇക്കാലമത്രയും ഗുമ്മ് എന്ന പദത്തെ മേഘം മൂലം മറയപ്പെട്ടാൽ മുപ്പത് പൂർത്തിയാക്കുക എന്ന വ്യാഖ്യാനം കൊടുത്ത് ഈ കലണ്ടറിനെ തന്നെ അട്ടിമറിച്ചു കൊണ്ട്  മുന്നോട്ട് പോയി കൊണ്ടിരുന്നത്. എന്നാൽ ഗുമ്മിന് അമാവാസി എന്ന അർത്ഥമുണ്ട് എന്ന കാര്യം പുറത്ത് വന്നതോടെ മുസ്ലിം ലോകത്തെ സത്യസന്ധരായ പണ്ഡിതന്മാർ അതിനെ ഉൾക്കൊണ്ട് കഴിഞ്ഞു. എന്നാൽ പുറത്തു കൊണ്ടുവന്നവരോടുള്ള വിരോധം കാരണം വീണ്ടും അതിനെ മാറ്റിമറിക്കാനുള്ള ലജ്ജാകരമായ ശ്രമമാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. കാരണം ഇനിയും ഗുമ്മിനെ അട്ടിമറിച്ചാൽ മാത്രമേ ഇസ്ലാമിക കലണ്ടറിനെ മുസ്ലിംകളിൽ നിന്നും അകറ്റിനിർത്താൻ സാധിക്കുകയുള്ളു എന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് മുൻകാലങ്ങളിൽ ചെയ്തത് പോലെ തന്നെ അതിന് വേണ്ടിയുള്ള  ശ്രമം വീണ്ടും നടത്തുന്നത്  >>   

  1. അത് കൊണ്ട് തിയ്യതി ബന്ധിതമായി നിർണയിക്കപ്പെട്ട ഒരു ആരാധന ശരീഅത്തിൽ നിർബന്ധമാക്കിയപ്പോൾ , നബി (സ) ഈ കാര്യം ഓർമപ്പെടുത്തി.
  2. അതാണ് നാം പരാമർശിച്ച് കൊണ്ടിരിക്കുന്ന ഹദീസ്.

  << റമദാൻ മാസ ബന്ധിതമായ നോമ്പ് എന്ന ആരാധന, ഖുർആൻ തന്നെ അത് വിശദീകരിച്ചിട്ടുണ്ട്. ആ കർമത്തിൽ നിന്ന് ആർക്കൊക്കെയാണ് ഇളവ് കൊടുത്തിരിക്കുന്നത് എന്നും വിശദീകരിച്ചിട്ടുണ്ട്. അതിൽ മാസം അറിയുന്നതിൽ  സംശയമുണ്ടാകുന്നവരെ കുറിച്ച് പരാമർശിച്ചിട്ടേയില്ല. പിന്നെ എങ്ങനെയാണ് നബി(സ) ഖുർആനിനെതിരായി അങ്ങനെയൊരു പരാമർശം നടത്തുക>>  

  1. അല്ലാതെ, കാലഗണനയുടെ രീതിശാസ്ത്രം പഠിപ്പിക്കുകയായിരുന്നുവെങ്കിൽ വേണ്ടിയിരുന്നത് സൗമിനെയും ഫിത്റിനെയും സംബന്ധിച്ചല്ല; മുഹർറത്തെയും സഫറിനെയുമൊക്കെയാണ് അവിടെ പറയേണ്ടിയിരുന്നത്.

<< കാലഗണന എന്തിനെ ആധാരമാക്കിയാണ് എന്ന് ഖുർആൻ വ്യക്തതമാക്കിയിട്ടുണ്ട്. 2 : 189, 10 :5, 36 : 39, ഇവയെല്ലാം അതിന് വേണ്ടിയുള്ള ആയത്തുകളിൽ ചിലതാണ്, എന്നാൽ നോമ്പിനെ കുറിച്ച് പറയുന്ന ആയത്തിൽ മാസം അറിയുന്നതിൽ സംശയം വന്നാൽ എണ്ണം പൂർത്തിയാക്കുന്നതിനെ കുറിച്ചല്ല മറിച്ചു രോഗികളോ യാത്രക്കാരോ ആണെങ്കിൽ മാത്രമേ പിന്നീട് എണ്ണം പൂർത്തിയാക്കേണ്ടതുള്ളൂ എന്നാണു.

“ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍. അതു കൊണ്ട് നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്‌. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താല്‍ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്‌.) നിങ്ങള്‍ക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്‌. നിങ്ങള്‍ക്ക് ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ ആ എണ്ണം പൂര്‍ത്തിയാക്കുവാനും, നിങ്ങള്‍ക്ക് നേര്‍വഴി കാണിച്ചുതന്നതിന്റെപേരില്‍ അല്ലാഹുവിന്റെ മഹത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കുവാനും നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ (ഇങ്ങനെ കല്‍പിച്ചിട്ടുള്ളത്‌.) (2 :185) “

കാലമിത്രയും ഗുമ്മിനെ മേഘമാക്കി ദുർവ്യാനം ചെയ്തു കൊണ്ട് കലണ്ടറിനെ അട്ടിമറിച്ചു,
അത് പൊളിഞ്ഞപ്പോൾ പുതിയ വ്യാഖ്യാനം കണ്ടെത്താൻ എത്രത്തോളം കഷ്ടപാട്കളാണ് ലേഖകൻ അദ്ദേഹത്തിന്റെ വാക്ക് കളിലൂടെ നടത്തികൊണ്ടിരിക്കുന്നത്. ഏതായാലും ഗുമ്മ് അമാവാസിയല്ല എന്ന അഭിപ്രായത്തിൽ ഏകോപിച്ചവർക്ക് പിന്നെ അത് എന്താണെന്ന കാര്യത്തിൽ യാതൊരു വ്യക്തതയുമില്ലാത്ത വ്യത്യസ്ത അഭിപ്രായങ്ങളാണ്. ഒരുസ്താദ് പറയുന്നു ചന്ദ്രൻ മാസങ്ങളോളം മറഞ്ഞാൽ……

മറ്റൊരുസ്താദ് പറയുന്നു ഗുമ്മിന് അമാവാസി എന്നത് പുതിയ അർത്ഥമാണത്രെ, മുൻ കാലങ്ങളിൽ എഴുതപ്പെട്ട ഡിഷ്ണറികളിൽ ഗുമ്മിന്റെ അർത്ഥം നാം കണ്ടത് ഇപ്പോഴാണെന്ന് കരുതി അതിനെ ആരെങ്കിലും പുതിയ അർത്ഥം എന്ന് പറയുമോ?

ഇനിയൊരാൾക്ക് ഗുമ്മിന് എന്തർത്ഥം കൊടുത്താലും കുഴപ്പമില്ല. അമാവാസി എന്ന് മാത്രം അർത്ഥം പറയാതിരുന്നാൽ മതി.

പുതിയൊരു വർത്തമാനം “ഇപ്പോൾ ഗുമ്മില്ല” എന്നതാണത്രെ. എന്നാൽ കഴിഞ്ഞ വർഷം അദ്ദേഹത്തിന്റെ തന്നെ പ്രസിദ്ധീകരണത്തിൽ ഗുമ്മ് അമാവാസിയല്ല എന്ന തലകെട്ടിൽ വന്ന സാധനമാണ് ഇപ്പോൾ ഈ ലേഖനം എനിക്ക് അയച്ച് തന്ന മാന്യ ദേഹം പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നത് എന്നതാണ് വിരോധാഭാസം.

ഏതായിരുന്നാലും ഗുമ്മ് അമാവാസിയല്ല എന്ന് തെളിയിക്കാൻ പെടുന്ന പാട് ഐസ് കട്ടയിൽ പെയിന്റടിക്കുന്ന പോലെയാവും.
എന്നാൽ ഗുമ്മിന് അമാവാസി എന്ന അർത്ഥമുണ്ടോ എന്നറിയാൻ ഡിഷ്ണറിയിൽ നോക്കിയാൽ മതി.>>

മറുപടി തയാറാക്കിയത്

വി എ അബ്ദുൽ റഹീം
സെക്രട്ടറി,
ഹിജിരി കമ്മിറ്റി ഓഫ് ഇന്ത്യ.

Leave a Reply

Your email address will not be published. Required fields are marked *

© 2024 Universal Hijri Calendar | WordPress Theme: Annina Free by CrestaProject.