ഗുമ്മ് എന്നത് അമാവാസിയാണ്!

അറബിക് നിഘണ്ടു കളിൽ ഗുമ്മിന്റെ അർഥം കൊടുത്തിരിക്കുന്നത് മറയുക, പ്രകാശത്തിന്റെ ആധിക്യം കൊണ്ട് മറയുക, ചന്ദ്രമാസത്തിന്റെ അവസാനത്തെ രാവ് എന്നൊക്കെയാണ്.

മാസ പിറവിയുമായി ബന്ധപ്പെട്ട നബിവചനങ്ങളിൽ വളരെ പ്രസിദ്ധമായതാണ് ഇവിടെ കൊടുത്തിരിക്കുന്നത് 
‘ ………സൂമൂ ലി റൂവിയ ത്തിഹീ വാ അഫ്‌തിറൂ ലി റൂവിയത്തിഹീ , ഫ ഇൻ ഗുമ്മ അലൈകും ഫ ഖദിറൂ ലഹു” 
എന്നാൽ ഈ വചനത്തിന്റെ തുടക്കം ഇല്ലാതെയാണ് ഇത് ഗ്രന്ഥങ്ങളിൽ കാണപ്പെടുന്നത്. യഥാർത്ഥത്തിൽ ഈ വചനം തൂങ്ങുന്നത് ” ജഅല ല്ലാഹുൽ അഹില്ലത്ത മാവാകീത്ത് ലിന്നാസ്,  സൂമൂ ലി റൂവിയ ത്തിഹീ വഅഫ്‌തിറൂ ലി റൂവിയത്തിഹീ , ഫ ഇൻ ഗുമ്മ അലൈകും ഫ ഖദറൂ ലഹു” 
അർത്ഥം : ചന്ദ്രൻറെ വൃദ്ധി ക്ഷയങ്ങളെ അല്ലാഹു ജനങ്ങൾക്ക് തീയതികളായി സംവിധാനിച്ചു. അതിനെ നിരീക്ഷിച്ചുകൊണ്ട് നിങ്ങൾ നോമ്പിൽ പ്രവേശിക്കുക, അതിനെ നിരീക്ഷിച്ചുകൊണ്ടു തന്നെ നോമ്പ് തുറക്കുകയും ചെയ്യുക. അത് മറയപ്പെടുമ്പോൾ നിങ്ങൾ കണക്കാക്കുക. ( എണ്ണം പൂർത്തിയാക്കുക, ഷാബാൻ മുപ്പത് പൂർത്തിയാക്കുക എന്നൊക്കെ ഹദീസുകൾ കാണാം)ഇതിൽ നിന്നും തെളിഞ്ഞു വരുന്ന ഒരേഒരാശയം മാസം പൂർത്തിയാക്കേണ്ടത് അഹില്ലത്ത് മറയുമ്പോഴാണ് എന്നാണ്.     

4000 വർഷത്തെ കലണ്ടറിലും മാസം അവസാനിക്കുന്നത് ഗുമ്മിൽ തന്നെയാണ്.
ഗുമ്മിൽ മാസമവസാനിക്കും എന്ന അടിസ്ഥാന നിയമം ഉപയോഗിച്ചാണ് 4000 വർഷത്തെ കലണ്ടർ മനുഷ്യർ ഗണിച്ചത്, ഒരോ സമൂഹത്തിനും അവരവരുടേതായ ആവശ്യങ്ങൾ മുൻനിർത്തിയാണ് പുരോഗമനങ്ങൾ സംഭവിക്കുന്നത്,

അറബ് സമൂഹത്തിന് ഇന്നത്തെ പോലെ തന്നെ പ്രിഫിക്സഡ് ആയിട്ടുള്ള കലണ്ടർ ആയിരുന്നു എന്നത്  ചരിത്രത്തിൽ കാണാം 
ചന്ദന്റെ വൃദ്ധിക്ഷയങ്ങളെ കുറിച്ച് അവർ നബിയോട് ചോദിക്കുന്നതിൽ നിന്ന് തന്നെ അവരുടെ കലണ്ടറുമായി ചന്ദ്രകല കൾക്ക് യാതൊരു ബന്ധമില്ലായിരുന്നു എന്ന് മനസ്സിലാക്കാം’

അതേ സമയം പ്രവാചകൻ ആ  രീതി  തെറ്റാണെന്നും ‘തിയതികൾ ചന്ദ്രകലകളെ ആധാരമാക്കിയാണെന്നും അത് ഗുമ്മിൽ ( ചന്ദ്രൻ മറയുമ്പോൾ  ) പൂർത്തിയാവുന്നു എന്നും പഠിപ്പിക്കുന്നു.
മനുഷ്യനോപ്പം അവന്റെ കൈകളിൽ ഗണനയന്ത്രവും കൊടുത്തുകൊണ്ടാണ് സൃഷ്ടാവ് അവനെ ഭുമിയിലേക്കയച്ചത്, അതാണവന്റെ പത്ത് വിരലുകൾ, അതിലപ്പുറമുള്ള ഒരു കണക്കും മനുഷ്യനായിട്ട് കണ്ട് പിടിച്ചിട്ടില്ല. കണക്കറിയത്തവന്റെയും കണക്കറിയുന്നവന്റെയും കണക്കാരംഭിക്കുന്നത് അവനറിയാതെ തന്നെ അവന്റെ വിരലുകളിൽ നിന്നാണ്. ഇത്രയും കൃത്യമായ സംവിധാനങ്ങൾ മനുഷ്യരിലും പ്രപഞ്ചത്തിലും സംവിധാനിച്ചിട്ടും മനുഷ്യൻ സംശയത്തിൽ തന്നെയാണ്, മേഘം മൂടുന്നത് മഴ പെയ്യാനാണെന്നും ചന്ദൻ മറയുന്നത് മാസം തീരാനാണെന്നുമുള്ള സാമാന്യ ബോധം പ്രാകൃത മനുഷ്യർക്കും ദൈവം കൊടുത്തിരുന്നു. അത് കൊണ്ടാണ് പല പുരാതന സമൂഹങ്ങളിലും ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ നിരീക്ഷിച്ചു കൊണ്ട് മാസനിർണയം നടത്തിയതായി കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

© 2024 Universal Hijri Calendar | WordPress Theme: Annina Free by CrestaProject.