ഹജറുൽ അസ്വദും അമാവാസിയും

എം കെ. മായിൻകുട്ടി

ചന്ദ്രമാസം എന്നാൽ ചന്ദ്രൻ ഭൂമിയെ ഒരു പ്രാവശ്യം പ്രദക്ഷിണം (ത്വവാഫ് ) വെക്കുന്ന കാലയളവാണ്. ഈയൊരു പ്രതിഭാസത്തെ മനുഷ്യർ കഅബയെ ത്വവാഫ് ചെയ്യുന്നതുമായി ഒന്ന് ഉപമിച്ചു നോക്കു !
മതാഫിലേക്ക് ഇറങ്ങുന്ന ഏതു വാതിലിൽ കൂടെ മതാഫിൽ ഇറങ്ങിയാലും ലോകത്തിന്റെ നാനാഭാഗത്തു നിന്നും വന്നവർ എല്ലാവരും ഹജറുൽ അസ് വദിന്റെ നേരെ വരണം ത്വവാഫ് ആരംഭിക്കാൻ.
ഹജറുൽ അസ് വദിന്റെ ഫെയിസ് (മുഖം) കൃത്യമായി കിഴക്ക് ദിക്കിലേക്ക് തിരിഞ്ഞു നിൽക്കുന്നു.
കിഴക്ക് ദിക്കിൽ ചന്ദ്രൻ ഇതേ പോലെ രൂപം വരുന്ന ഒരു ദിവസമുണ്ട് അതാണ് അമാവാസി ദിവസം, ചന്ദ്രക്കല ലോകത്ത് എവിടേയും കാണാത്ത ദിവസം, ആദിവസം അറബ് മാസത്തിന്റെ 29 അല്ലെങ്കിൽ മുപ്പതാം തിയ്യതി, അന്ന് ലോകത്ത് മുഴുവൻ 29 തോ 30 തോ തിയ്യതിയായിരിക്കും

മാസത്തെ നാലായി ഭാഗിച്ചാൽ ഓരോ ഭാഗത്തേയു ഓരോ ക്വാർട്ടർ.
കഅബയെ നാലായി ഭാഗിച്ചാൽ 4 കോണുകൾ
ഓരോ കോണും കൃത്യമായി E N W S എന്നീ ദിക്കുകളിലേക്ക് കൃത്യമായി ചൂണ്ടി നിൽക്കുന്നു.(സംശയമുള്ളവർക്ക് മക്കത്ത് പോയി സംശയം തീർക്കാം)
ഇസ്റ്റ് ദിക്കിൽ (ഈസ്റ്റ്കോൺ) ൽ നിന്നും ത്വവാഫ തുടങ്ങുന്നു.( ഇത്⚫ഹജറുൽ അസ് വദ് )

നോർത്ത് കോണിൽ നാം എത്തുമ്പോൾ ചന്ദ്രൻ ഫസ്റ്റ് കോർട്ടർ എത്തുന്നു🌗

വെസ്റ്റ് കോണിൽ നാം എത്തുമ്പോൾ ചന്ദ്രൻ പൂർണ്ണത കൈവരുന്നു🌕

സൗത്ത് കോണിൽ നാം എത്തുമ്പോൾ ചന്ദ്രൻ ലാസ്റ്റ് കോട്ടറിൽ എത്തുന്നു🌓

നാം വീണ്ടും ഈസ്റ്റ് കോണിൽ ഹജറുൽ അസ് വദിന്റെ നേരെ എത്തുമ്പോൾ ചന്ദ്രൻ കിഴക്കേ ദിക്കിൽ⚫ ഇതേ രൂപമാകുന്നു അമാവാസി (ന്യൂമൂൺ) നോമൂൺ അല്ല.

ചിന്തിക്കുന്നവർക്ക് ഇതിലും ദൃഷ്ടാന്തമില്ലേ?

Leave a Reply

Your email address will not be published. Required fields are marked *

© 2024 Universal Hijri Calendar | WordPress Theme: Annina Free by CrestaProject.