അബ്ദുല്‍ റഹീം, ഹിജിരി കമ്മിറ്റി ഓഫ് ഇന്ത്യ
താങ്കളുടെ ചോദ്യം കുറൈബിന്റെ സംഭവത്തെ കുറിച്ചാണ് , ഇത് ഹദീസിന്റെ ഗണത്തിൽ വരികയില്ല’ അതെന്തു മാകട്ടെ! യഥാർതത്തിൽ എന്താണീ സംഭവം. അത് നടന്നത് നബിയുടെ കാലത്തിനു ശേഷം. എന്നാൽ അത് എഴുതപ്പെട്ടത് അതിനും രണ്ടോ മൂന്നോ പതിറ്റാണ്ടുകൾ ക്ക് ശേഷം അത് തെളിവായി സ്വീകരിക്കുന്നതോ, ആയിരം വർഷങ്ങൾക് ശേഷം. എന്തിനു വേണ്ടിയുള്ള തെളിവാണ് എന്നതാണ് അതിലേറെ വിചിത്രം. പ്രപഞ്ചത്തിന്റെ ആരംഭം മുതൽ അല്ലാഹു തുടങ്ങിവച്ച കലഗനാസംവിധാനം അപ്രായോഗികമാണ് എന്ന് വരുത്തിതീർക്കാൻ. ഇത് അറിഞ്ഞു കൊണ്ടാണ് ഒരു മനുഷ്യൻ ചെയ്യുന്നതെങ്കിൽ അതൊരു കൊടും പാപമാണ് എന്നതിൽ സംശയം വേണ്ട.
ഇനി ഞാൻ സംഭവത്തിലേക്ക് വരാം. ഒരു വെള്ളിയാഴ്ച (രാത്രി) ദിവസം ശ്യാമിൽ വച്ച് പിറവികണ്ട വിവരം മദീനയിൽ തിരിച്ചെത്തിയ കുറൈബ് (റ) ഇബ്നു അബ്ബാസ്(റ) യുമായി സംസാരിക്കുന്നു. ഇബ്നു അബ്ബാസ് ആ വിവരത്തെ നിരാകരിക്കുന്നു. കുറൈബ് വീണ്ടും താൻ പറഞ്ഞത് സത്യം തന്നെയാണ് എന്ന് തെളിയിക്കുവാൻ മുആവിയകൂടി കണ്ടതായി സാക്ഷ്യ പ്പെടുത്തുന്നു. എന്നാൽഇബ്നു അബ്ബാസ് അതും നിരാകരിച്ചു കൊണ്ട് പറയുന്നത് നോക്കുക ” ഞങ്ങൾ പിറവി കണ്ടത് ശനിയാഴ്ചയാണ് (രാത്രി). അത്കൊണ്ട് ഹിലാൽ കാണുന്നത് വരെയോ 30 പൂർത്തിയാകുന്നത് വരെയോ ഞങ്ങൾ നോമ്പ് പിടിക്കും. നബി ഞങ്ങളെ അതാണ് പഠിപ്പിച്ചിരിക്കുന്നത്”.
ഈ സംഭവം ഉദ്ദരിക്കുന്നത് ശ്യാമിലെയും മദീനയിലെയും ഉദയവ്യത്യാസം പരിഗണിച്ചു വ്യത്യസ്ത ദിവസത്തിൽ നോമ്പ് ആരംബിക്കെണ്ടിവരും എന്ന് തെളിയിക്കാനാണ്. പക്ഷെ ഇവടെ പ്രത്യകം ശ്രദ്ധിക്കേണ്ട വിരോധാഭാസങ്ങൾ നോക്കുക. ഒന്നാമതായി മദീനയിലെയും ശ്യാമിലെയും ഉദയവ്യത്യസം പരിഗണിച്ചു രണ്ട് തീയതികളാണ് നബിയുടെ കാലം മുതൽ ചെയ്തു പോന്നിരുന്നതെ ങ്കിൽ പിന്നെ ഇങ്ങനെയൊരു സംഭാഷണത്തിന്റെ അവശ്യം തന്നെ ഉദിക്കുന്നില്ല, കാരണം നബി പഠിപ്പിച്ചതനുസരിച് ശ്യാംകാർക്ക് അവരുടെ തീയതിയും മദീനക്കർക്കു അവരുടെ തീയതിയും കൊണ്ടാടിയാൽ പോരെ. കുറൈബും ഇബ്നു അബ്ബാസും തമ്മിൽ ഇവിടെ ഒരു തർക്കത്തിന്റെ ആവശ്യം ഉദിക്കുന്നില്ലല്ലോ. അപ്പോൾ സത്യം അതല്ല മറ്റെന്തോ ആണ്.
രണ്ടാമതായി, ഇനി ഉദ്ദേശം ഉദയവ്യത്യാസം തന്നെയാണ് എന്ന് തന്നെ വെക്കുക. ശ്യാമും മദീനയും തമ്മിൽ ഏകദേശം 1000 കി മി അകലമുണ്ട്. അത് ഇരുപ്രദേശ ക്കാർക്കും തുല്യമായി വീതിച്ചാൽ 500 കി.മി. വീതം ആകും. ഉദാഹരണം ശ്യാമിൽ നിന്ന് മദീനയിലേക്കുള്ള വഴിയിൽ 500 കി മി ആകുമ്പോൾ മദീനയുടെ ദൂരപരിതി എത്തുന്നു. എന്ന് പറഞ്ഞാൽ 501 മത്തെ കി മി ലേക്ക് കടന്നാൽ മദീനയായിഎന്നർത്ഥം. അപ്പോൾ യഥാർഥത്തിൽ ഉദയവ്യത്യസം പരിഗണിക്കുക എന്നത് വെറും 0.0കി മി യായി. ഈ രണ്ടു പ്രദേശങ്ങളും തമ്മിൽ വെറുമൊരു വരയുടെ വ്യത്യാസം. ഈ അളവ് ഒരു പള്ളിയിലാണ് ചെന്ന് നില്ക്കുന്നത് എങ്കിൽ എന്താവും വിധി. തോളോട് തോൾ ചേർന്ന് നിൽക്കുന്നവർ തന്നെ ഒരു കൂട്ടർ നോമ്ബെടുക്കുകയും മറ്റൊരുകൂട്ടർ പെരുന്നാൾ ആഘോഷിക്കുകയും വേണം. ഇങ്ങിനെ എണ്ണിയാൽ തീരാത്ത അപ്രയോഗികതകൾ നാം നേരിടേണ്ടിവരും.