Sayed Alawi അന്തര്‍ ദേശീയ സമയ
രേഖയിലാണു ആദ്യം ദിവസം തുടങ്ങുന്നത് അവിടെ തന്നെ മാസവും തുടങ്ങണം എന്നാണു ഞാന്‍
പറഞ്ഞത്.നേരം വെളുത്ത് ഉച്ചക്കു സംഭവിക്കുന്ന ന്യൂ മൂണിനെ രാവിലെ മുതല്‍
പുതിയ മാസമായി കാണാന്‍ പറ്റില്ല, ന്യൂ മൂണ്‍ സംഭവിച്ച്തിന്‍റെ പിറ്റെ
ദിവസമാണു പുതിയ മാസം തുടങ്ങുക അല്ലാതെ തലേ ദിവസം അല്ല.
Abdul Rahim മലയാള മനോരമ, മാതൃഭൂമി, മാധ്യമം തുടങ്ങിയ എല്ലാ കലണ്ടറിലും
അമാവാസി രേഖപെടുത്തിയിരിക്കുന്നത് 13-11-12 നാണ്. UT അനുസരിച്ചും 13 നാണു
അമാവാസി. എന്നുപറഞ്ഞാല്‍ 13 നു ലോകത്തെവിടെയും ചന്ദ്രനെ കാണുകയില്ല
എന്നര്‍ത്ഥം. പ്രത്യകിച്ചു മക്കയിലും മറ്റു വന്‍കരകളിലും. നബിയുടെ വചനം
അനുസരിച്ച് ചന്ദ്രന്‍ മറയപ്പെടുമ്പോള്‍ മാസം പൂര്‍ത്തിയാക്കാനാണ്,
അതാണ് നബി പഠിപ്പിച്ച ചന്ദ്ര നിരീക്ഷണം, മാത്രമല്ല conjunction
ഉണ്ടാകുന്ന സമയത്ത് 13 എന്ന തിയതി ലോകത്ത് പ്രായോഗികമായി ഏകദേശം 20
മണികൂര്‍ ബാക്കിയുണ്ട് . ചന്ദ്ര കല എന്നത് ഒരു ദിവസത്തേക്ക് ഒരു കലയാണ്.
കാണാത്ത ദിവസം അവസാനത്തേതും. സൈദലവി ഇന്റര്‍നാഷനല്‍ ഡേറ്റ് ലൈനിലെ
ലോക്കല്‍ ടൈം എടുത്താല്‍ ഒരു ദിവസത്തിന്റെ അളവ് 24 മണിക്കൂറില്‍ നിന്ന്
26 അല്ലെങ്കില്‍ 27 മണികൂര്‍ ആക്കേണ്ടിവരും. അത് ടൈം സോണ്‍ മാപ് എടുത്തു
നോക്കിയാല്‍ മനസ്സിലാകും. കിഴക്കിന്റെ ഭാഗം പടിഞ്ഞാറോട്ടും പടിഞ്ഞാറിന്റെ
ഭാഗം കിഴക്കോട്ടും തള്ളി നില്‍ക്കുന്നത് കാണാം. അത് കൊണ്ടാണ് ഞാന്‍
കഴിഞ്ഞ പോസ്റ്റില്‍ വ്യാഴാഴ്ച ളുഹര്‍ നമസ്കരിക്കുന്നതിന്‍ മുന്പായി
വെള്ളിയാഴ്ച ജുമാ നമസ്കരിക്കേണ്ട അവസ്ഥ ഇവിടെയുണ്ട് എന്ന് പറയാന്‍ കാരണം.
അത് ഈ സ്ടലത്തിന്റെ മാത്രം പ്രത്യകത യാണ് . അത് കൂടി കണക്കിലെടുത്ത് വേണം
കാര്യങ്ങള്‍ വിലയിരുത്താന്‍. തര്‍ക്കം സത്യന്വേഷനത്തിനു വേണ്ടിയാകണം,
Sayed alawi ന്യൂ മൂണ്‍ ആകുന്നതിനു മുമ്പു തന്നെ നോമ്പു
തുടങ്ങുകയോ?…………………… ഇക്കാര്യത്തില്‍ ഇന്‍റെര്‍നാഷ്നല്‍
സമയ രേഖയിലെ വളവിനപ്പുറം സമവായമാണു വേണ്ടത്. യു.ടി.സി സമയം വേണോ മക്കയ്ലെ
സമയം വേണോ ഐ ഡി എല്‍ വേണോ. റമദാനിലെ കഞ്ചന്‍ക്ഷന്‍ നടക്കുമ്പോള്‍ ഒരു
സ്ഥലത്ത് വൈകുന്നെരം ആണെകില്‍ പുതിയ മാസം പിറക്കുന്നത് കഞ്ചങ്ക്ഷനു
മുമ്പോ, കഞ്ചന്‍ക്ഷന്‍ നടന്നതിന്‍റെ പിറ്റെ ദിവസമോ? യു ടി സി യേ
നോക്കാന്‍ പറ്റുകയുള്ളൂ എന്നു വാദിക്കുന്നത് നിരര്‍ഥകം.ഐ ഡി എലില്‍
പുലരുന്നതിനു മുമ്പ് കഞ്ചങ്ക്ഷന്‍ നടന്നാല്‍ എന്നതാണു കൂടുതല്‍
ശാസ്ത്രീയം.
Abdul Rahim മലയാള മനോരമ, മാതൃഭൂമി, മാധ്യമം തുടങ്ങിയ എല്ലാ കലണ്ടറിലും
അമാവാസി രേഖപെടുത്തിയിരിക്കുന്നത് 13-11-12 നാണ്. UT അനുസരിച്ചും 13 നാണു
അമാവാസി. എന്നുപറഞ്ഞാല്‍ 13 നു ലോകത്തെവിടെയും ചന്ദ്രനെ കാണുകയില്ല
എന്നര്‍ത്ഥം. പ്രത്യകിച്ചു മക്കയിലും മറ്റു വന്‍കരകളിലും. നബിയുടെ വചനം
അനുസരിച്ച് ചന്ദ്രന്‍ മറയപ്പെടുമ്പോള്‍ മാസം പൂര്‍ത്തിയാക്കാനാണ്,
അതാണ് നബി പഠിപ്പിച്ച ചന്ദ്ര നിരീക്ഷണം, മാത്രമല്ല conjunction
ഉണ്ടാകുന്ന സമയത്ത് 13 എന്ന തിയതി ലോകത്ത് പ്രായോഗികമായി ഏകദേശം 20
മണികൂര്‍ ബാക്കിയുണ്ട് . ചന്ദ്ര കല എന്നത് ഒരു ദിവസത്തേക്ക് ഒരു കലയാണ്.
കാണാത്ത ദിവസം അവസാനത്തേതും. സൈദലവി ഇന്റര്‍നാഷനല്‍ ഡേറ്റ് ലൈനിലെ
ലോക്കല്‍ ടൈം എടുത്താല്‍ ഒരു ദിവസത്തിന്റെ അളവ് 24 മണിക്കൂറില്‍ നിന്ന്
26 അല്ലെങ്കില്‍ 27 മണികൂര്‍ ആക്കേണ്ടിവരും. അത് ടൈം സോണ്‍ മാപ് എടുത്തു
നോക്കിയാല്‍ മനസ്സിലാകും. കിഴക്കിന്റെ ഭാഗം പടിഞ്ഞാറോട്ടും പടിഞ്ഞാറിന്റെ
ഭാഗം കിഴക്കോട്ടും തള്ളി നില്‍ക്കുന്നത് കാണാം. അത് കൊണ്ടാണ് ഞാന്‍
കഴിഞ്ഞ പോസ്റ്റില്‍ വ്യാഴാഴ്ച ളുഹര്‍ നമസ്കരിക്കുന്നതിന്‍ മുന്പായി
വെള്ളിയാഴ്ച ജുമാ നമസ്കരിക്കേണ്ട അവസ്ഥ ഇവിടെയുണ്ട് എന്ന് പറയാന്‍ കാരണം.
അത് ഈ സ്ടലത്തിന്റെ മാത്രം പ്രത്യകത യാണ് . അത് കൂടി കണക്കിലെടുത്ത് വേണം
കാര്യങ്ങള്‍ വിലയിരുത്താന്‍. തര്‍ക്കം സത്യന്വേഷനത്തിനു വേണ്ടിയാകണം,
ഇത് മനസ്സിരുത്തി വായിക്കുക. ഇതില്‍ കുറച്ച കാര്യങ്ങള്‍ ഞാന്‍
പറഞ്ഞിട്ടുണ്ട്, അതിനെ കുറിച്ചൊന്നും സയെദ് അലവി ഒന്നും പറഞ്ഞു കണ്ടില്ല
Sayed Alawi ന്യൂ മൂണീനു ശേഷമാണു മാസം തുടങ്ങുക അതിനു
മുമ്പല്ല…………………………………………………………………….ചില
മുന്‍ വിധികള്‍ക്കനുസരിച്ചുള്ള കുറിപ്പുകള്‍ അല്ലാതെ ഇതൊന്നും ഞാന്‍
ഉന്നയിച്ച വിഷയം പരാമര്‍ശിക്കുന്നേയില്ല. ന്വംബര്‍ പതിനാലിനു ഉച്ചക്കു
കഞ്ചങ്ക്ഷന്‍ നടക്കുമ്പോള്‍ അതിനു മുമ്പെ തന്നെ പുതിയ മാസം
തുടങ്ങുമോ?കഞ്ചക്ഷന്‍ കഴിഞ്ഞിട്ടോ അതിനു മുമ്പോ മാസം തുടങ്ങുക എന്നൊന്നു
പറയൂ? അതിനു ക്ഷമയുണ്ടാകുമൊ? ലോകത് പുതിയ ദിവസം തുടങ്ങുന്നത് എപ്പോഴാണോ,
എവിടെയാണോ അവിടെ ദിവസം തുടങ്ങി വൈകുന്നെരം ന്യൂ മൂണ്‍ ഉണ്ടാകുമ്പോള്‍
അതിനു മുമ്പെ തന്നെ എന്തു രീതിയിലാണു മാസം തുടങ്ങുക. അതു അശാസ്ത്രീയം.
ന്യൂ മൂണ്‍ സംഭവിചതിന്‍റെ പിറ്റെ ദിവസം മാസം തുടങ്ങും അതിനു മുമ്പല്ല.
Abdul Rahim ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ അക്കമിട്ടു ഒന്ന് കൂടി പറയാം.
ഇതില്‍ ഏതാണ് മുന്‍വിധി യോടെ ഞാന്‍ പറഞ്ഞത് എന്ന് വിശദീകരിച്ചാല്‍
നന്നായിരുന്നു .
- എല്ലാ കലണ്ടര്‍ കളിലും ന്യൂ മൂണ്‍ 13 നാണ് എന്ന് കാണിച്ചിരിക്കുന്നു.
ഇത് മുന്‍ വിധിയാണോ ? - ന്യൂ മൂണ്‍ ദിവസം ലോകത്തെവിടെയും ചന്ദ്രനെ ക്കാണാന്‍ സാധ്യമല്ല . മാസം
മാറുന്ന ദിവസം കണ്ടുപിടിക്കാന്‍ നബി(സ ) പഠിപ്പിച്ച തന്ന എളുപ്പ വഴി.
ഇത് നബിയുടെ കല്പനയോ എന്റെ മുന്‍ വിധിയോ ?
3.നിങ്ങള്‍ പറയുന്നു conjunction നടക്കുന്ന സമയത്താണ് ഇസ്ലാമിക മാസം
മാറുന്നത് എന്ന്. ഇതിനു നിങ്ങള്‍ക്ക് എന്ത് തെളിവാണ് ഖുര്‍ആനില്‍ നിന്നോ
ഹദീസില്‍ നിന്നോ ശാസ്ത്രത്തില്‍ നിന്നോ ഉദ്ദരിക്കാനുള്ളത് . ഖുര്‍ആന്‍
പറഞ്ഞ അവസാനത്തെ ചന്ദ്രക്കല ഉര്ജൂനുല്‍ ഖദീം ആകുന്നു, അപ്പോള്‍ അടുത്ത
ദിവസം ഗുമ്മ അഥവാ ചന്ദ്രന്‍ പൂര്‍ണ മായും ഭൂമിയിലുള്ളവര്‍ക്ക് മറയുന്നു (
ഗുമ്മ അലൈക്കും ) ഇത് ഏകദേശം 40 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്നു. മാസം
കണക്കാക്കാന്‍, അല്ലെങ്കില്‍ പൂര്‍ത്തിയാക്കാന്‍ നബി കല്പിച്ച ദിവസം
ഇതാണ് . ഒരു സാധാരണ മനുഷ്യനെ സംബന്ധിച്ചിടത്തോളം conjunction നടക്കുന്ന
സമയം കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ അത് സംഭവിക്കുന്ന ദിവസം
നിരീക്ഷണത്തിലൂടെ കണ്ടുപിടിക്കാന്‍ എളുപ്പവുമാണ്. ഇസ്ലാം എളുപ്പത്തിന്റെ
മതമാണ്. ഇതില്‍ എവിടെയാണ് എന്റെ മുന്‍ വിധി?
- നിങ്ങള്‍ പറയുന്നു ന്യൂ മൂണ്‍ സംഭവിക്കുന്ന സമയം കിരിമാത്തിയില്‍ 14
ആം തിയ്യതി ഉച്ചക്ക് 12.08 ആണ് എന്നും അവിടത്തെ ലോക്കല്‍ സമയം എടുക്കണം
എന്ന് നിര്‍ബന്ധം പിടിക്കുന്നു. അങ്ങിനെ ചെയ്താല്‍ ഒരു ദിവസത്തിനു 27
മണിക്കൂര്‍ ദൈര്‍ഖ്യം ഉണ്ടാകും എന്നത് ടൈം സോണ്‍ മാപില്‍ ഉള്ളതോ
അല്ലെങ്കില്‍ എന്റെ മുന്‍വിധിയോ ? ഇത് ശരിയോ തെറ്റോ ? - രണ്ടായിരാമാണ്ടിന് മുന്‍പ് കിരിബാത്തി പടിഞ്ഞാറിന്റെ
കൂടെയായിരുന്നു. 2000 ജനുവരി ഒന്നിന് കിരിബാത്തി പടിഞ്ഞാറിനെ വിട്ടു
കിഴക്കിന്റെ കൂടെ ചേര്‍ന്നു. എന്തിനെന്നറിയണ്ടേ?, രണ്ടായിരത്തിന്റെ ആദ്യ
സൂര്യോദയം അവരുടെ ഭൂമിയില്‍ സംഭവിക്കാന്‍, എന്ന് വച്ചാല്‍ വ്യഴാച്ചയില്‍
നിന്നും ശനിയാഴ്ച യിലേക്ക് ചാടി, അങ്ങിനെ ചെയ്തില്ലായിരുന്നെങ്കില്‍
താങ്കള്‍ പറഞ്ഞ ക്കന്‍ജങ്ഷന്‍ കിരിബാത്തി ലോക്കല്‍ ടൈം 13 ആം തിയ്യതി
12.08 തന്നെ യാകുമായിരുന്നു. സമോവ കിഴക്കിന്റെ കൂടെ കൂടിയത് ഈ വര്‍ഷം
ജനുവരി യിലാണ്, അതിനു കാരണം ന്യൂ സീലാന്റ് മായുള്ള അവരുടെ വ്യാപാര
ബന്ധമാണ്. അവരുടെ പ്രധാന വ്യാപാര കേന്ദ്രം ന്യൂ സീലന്റ്റ് ആണെങ്കിലും
രണ്ടു കരയിലും വ്യത്യസ്ഥ ദിവസങ്ങള്‍ ആയത് കൊണ്ട് പ്രായോഗികമായി ചില
പ്രശ്നങ്ങള്‍ ഉടലെടുക്കുന്നു. അതിനാല്‍ അവരും ഈ വര്‍ഷം മുതല്‍
കിഴക്കിന്റെ കൂടെ കൂടി. ആയതിനാല്‍ ഓരോ പ്രദേശത്തിന്റെയും ലോക്കല്‍ സമയം
എടുത്താല്‍ ഒരു ദിവസത്തിന് 24 മണിക്കൂറില്‍ നിന്നും 27 മണികൂര്‍
ആക്കേണ്ടിവരും. ഇത് താങ്കള്‍ സമ്മതിക്കുന്നുണ്ടോ? ഇതില്‍ എവിടെയാണ് എന്റെ
മുന്‍ വിധി ? - യൂണിവേര്‍സല്‍ ടൈം എന്ന് പറയുന്നത് ഭൂമിയുടെ സ്വയം ഭ്രമണത്തെ
സമയമാക്കി മാറ്റിയതിന്റെ അടിസ്ഥാനത്തിലാണ് . ഏതൊരു കറക്കവും
എണ്ണണമെങ്കില്‍ കറങ്ങുന്ന വസ്തുവിന് ഒരു പോയിന്റ് ഫിക്സ് ചെയ്യണം. അവിടെ
നിന്ന് തുടങ്ങി അവിടെത്തന്നെ അവസാനിക്കുമ്പോള്‍ ഒരു കറക്കം (rotation )
പൂര്‍ത്തിയാകുന്നു. ഭൂമിയിലെ ഈ പോയിന്റ് ആണ് 180 ഡിഗ്രീ. ഇത് ഡേറ്റ്
ലൈനില്‍ തന്നെ യാണ് ഉള്ളത് പക്ഷെ ഇതിനു വളവില്ല. എന്നാല്‍ ഡേറ്റ്
ലൈനില്‍ അവിടത്തെ പ്രദേശങ്ങളുടെ ദിവസ വ്യത്യാസമനുസരിച്ച് വളവു
വരുത്തിയിട്ടുണ്ട്. ഇനിയും അവിടെയുള്ള രാജ്യങ്ങളോ ദ്വീപ് കളോ കിഴക്കോട്ടോ
പടിഞ്ഞാറോട്ടോ ചേരുകയാണെങ്കില്‍ (അവരുടെ ദിവസം മുന്നോട്ടോ പിന്നോട്ടോ
ആക്കിയാല്‍) ഇനിയും ഡേറ്റ് ലൈന്‍ മാറ്റി വരക്കെണ്ടിവരും. അപ്പോഴും 180
ഡിഗ്രീ ക്ക് ഒരു മാറ്റവും വരുന്നില്ല. അത് ലോകം ഒരെഗ്രിമെന്റില്‍
അഗീകരിചിട്ടുള്ളതാണ് . - മേല്‍ പറയപ്പെട്ട കാര്യങ്ങളില്‍ നിന്ന് ചന്ദ്രന്റെ കലകള്‍
യൂണിവേര്‍സല്‍ ആണെന്നും അതുകൊണ്ട് തന്നെ അതിന്റെ തീയ്യതികളും
യൂണിവേര്‍സല്‍ തന്നെയാണ് എന്നും ചിന്തിക്കുന്നവര്‍ക്ക് മനസിലാക്കാം. ഒരു
കലണ്ടറിനു അടിസ്ഥാനപരമായി എന്തെല്ലാം കാര്യങ്ങള്‍ സ്വീകരിക്കേണ്ടതുണ്ടോ
അതെല്ലാം തന്നെ ചന്ദ്ര മാസ കലണ്ടറിനും ബാധകമാണ് എന്ന് മാത്രമല്ല
പ്രപഞ്ചാരംഭം മുതല്‍ അല്ലാഹു സംവിധാനിച്ച കലണ്ടര്‍ ചന്ദ്രമാസ കലണ്ടര്‍
ആണെന്നും അത് മനുഷ്യന്റെ കാര്യങ്ങള്‍ക്കും മതം നിലനിര്‍ത്തുന്നതിനും
വേണ്ടിയുള്ളതാണ് എന്ന് പറയുമ്പോള്‍ ഏതൊരു സാധാരണക്കാരനും മറ്റൊരാളുടെ
സഹായമില്ലാതെ എന്നുപറഞ്ഞാല്‍ ഗോള ശാസ്ത്രക്ഞ്ഞന്റെയോ മൌലവി യുടെയോ ഖാളി
യുടെയോ സംഘടനാ നേതാവിന്റെയോ സഹായമില്ലാതെ പിന്‍പറ്റാന്‍ കഴിയണം. അതിനു
നബി(സ)പഠിപ്പിച്ചതനുസരിച്ചു ചന്ദ്രന്‍ മറയ പ്പെടുമ്പോള്‍ നിങ്ങള്‍
മാസത്തെ നിര്‍ണയിക്കുക, കണക്കാക്കുക അല്ലെങ്കില്‍ പൂര്‍ത്തിയാക്കുക എന്ന
ലളിത നിയമം സ്വീകരിക്കാതെ മറ്റുവഴിയില്ല.
Sayed Alawi അബ്ദുല്‍ റഹീം സമയ രേഖയുടെ വളവല്ല പ്രശ്നം. ഇപ്പൊഴും സമയ
രേഖയുടെ പടിഞ്ഞാറുള്ള ഫിജി ദ്വീപിനെ ഉദാഹരണമായി എടുത്തോളൂ. ഇവിടെ ഞാന്‍
ഉന്നയിച്ച വിഷയം. മാസം തുടങ്ങുന്നത് ന്യൂ മൂണിനു ശെഷമാണോ അല്ലെ?
ആണെങ്കില്‍ ന്യൂ മൂണ്‍ സംഭവിക്കുമ്പോള്‍ എന്‍റെ നാട്ടില്‍ നേര്‍ം
വേളുത്ത് 10 മണി.. ഇന്നു രാവിലെ മുതല്‍ മാസം തുടങ്ങണോ? നാളെ മുതല്‍
തുടങ്ങണോ? സമയ രേഖയിലെ വളവു തല്‍ക്കാലം നമ്മള്‍ നിവര്‍ത്തേണ്ട.ഇതു
പരിഹരിക്കണമെങ്കില്‍ എന്തു ചെയ്യാം? ഇതിനൊക്കെ നമുക്ക് എവിടെയെങ്കിലും
ഒരു വര വേണ്ടി വരുമല്ലൊ.യു.ടി.സി യൊ, മക്കയോ, അന്താ രാഷ്റ്റ്ര സമയ രേഖയൊ.
ഞാന്‍ മനസ്സിലാക്കിയത്- അന്ത രാഷ്റ്റ്ര സമയ രെഖയില്‍ നേരം പുലരുന്നതിനു
മുമ്പുള്ള ന്യൂ മൂണ്‍ മാസമാറ്റത്തിനു നിദാനം, നെരം പുലര്‍ന്ന ശെഷം ന്യൂ
മൂണ്‍ ആയാല്‍ പിറ്റെ ദിവസം
Abdul Rahim .നിങ്ങള്‍ പറയുന്നു conjunction നടക്കുന്ന സമയത്താണ്
ഇസ്ലാമിക മാസം മാറുന്നത് എന്ന്. ഇതിനു നിങ്ങള്‍ക്ക് എന്ത് തെളിവാണ്
ഖുര്‍ആനില്‍ നിന്നോ ഹദീസില്‍ നിന്നോ ശാസ്ത്രത്തില്‍ നിന്നോ
ഉദ്ദരിക്കാനുള്ളത് . ഖുര്‍ആന്‍ പറഞ്ഞ അവസാനത്തെ ചന്ദ്രക്കല ഉര്ജൂനുല്‍
ഖദീം ആകുന്നു, അപ്പോള്‍ അടുത്ത ദിവസം ഗുമ്മ അഥവാ ചന്ദ്രന്‍ പൂര്‍ണ മായും
ഭൂമിയിലുള്ളവര്‍ക്ക് മറയുന്നു ( ഗുമ്മ അലൈക്കും ) ഇത് ഏകദേശം 20
മണിക്കൂര്‍ നീണ്ടു നില്‍ക്കുന്നു. മാസം കണക്കാക്കാന്‍, അല്ലെങ്കില്‍
പൂര്‍ത്തിയാക്കാന്‍ നബി കല്പിച്ച ദിവസം ഇതാണ് . ഒരു സാധാരണ മനുഷ്യനെ
സംബന്ധിച്ചിടത്തോളം conjunction നടക്കുന്ന സമയം കണ്ടുപിടിക്കാന്‍
ബുദ്ധിമുട്ടാണ്. എന്നാല്‍ അത് സംഭവിക്കുന്ന ദിവസം നിരീക്ഷണത്തിലൂടെ
കണ്ടുപിടിക്കാന്‍ എളുപ്പവുമാണ്. ഇസ്ലാം എളുപ്പത്തിന്റെ മതമാണ്
Sayed Alawi അബ്ദു രഹീം/ സൂപി മാസ്റ്റര്‍ …..അമാവാസി മണിക്കൂറുകള്‍
നീണ്ടു നില്‍ക്കുന്നതാണ്‍, മനസ്സിലായി, പ്രത്യേകിച്ചും മലയാള കലണ്ടറീല്‍
ഹിന്ദു വിശേഷ ദിവസങ്ങള്‍ അമാവാസിയുടെ സമയം നാഴിക,വിനാഴിക കണക്കില്‍
കൊടുക്കുന്നത് കണ്ടിട്ടുണ്ട്. പുതിയ മാസം തുടങ്ങുക അമാവാസി
തുടങ്ങുമ്പോഴാണോ, അവസാനിക്കുമ്പോഴാണൊ, ന്യൂ മൂണ്‍ എന്ന അവസ്ഥയിലാണോ?
അമാവസി തുടങ്ങുമ്പോള്‍ ആണെങ്കില്‍ തുടങ്ങുന്നതിനു മുമ്പെ പ്രഭാതമായാല്‍
മാസം ആരംഭിച്ചതായി കണക്കാക്കണോ? ന്യൂ മൂണ്‍ ആണെങ്കില്‍ ന്യൂ മൂണിനു
മുമ്പു തുടങ്ങാമൊ? അമാവാസി അവസാനിച്ച്ട്ടാണെങ്കില്‍ അവസാനിക്കുന്നതിനു
മുമ്പു മാസം തുടങ്ങുമോ
Abdul Rahim സൈദലവീ!…… ഇത് കുറച്ച കടുപ്പമാണ്. എന്നാലും ഒന്ന് കൂടി
വിശദമാക്കാം, പുതിയ മാസം തുടങ്ങുക അമാവാസി തുടങ്ങുമ്പോഴുമല്ല,
അവസാനിക്കുമ്പോഴുമല്ല, ന്യൂ മൂണ്‍ എന്ന അവസ്തയിലുമല്ല. അമാവാസി
സംഭവിക്കുന്ന, ന്യൂ മൂണ്‍ സംഭവിക്കുന്ന ദിവസത്തിന്റെ പിറ്റേ ദിവസമാണ്.
ഇനി ന്യൂ മൂണ്‍ സംഭവിക്കുന്ന ദിവസം എങ്ങിനെയാണ് കണക്കാക്കേണ്ടത്
എന്നുപറയാം. ലോകത്ത് സമയം ആകെ 24 മണിക്കൂറേ യുള്ളൂ. അത് സൂര്യന്‍ 180
ഡിഗ്രീ meridian ല്‍ (നട്ടുച്ചയില്‍) നിന്ന് തുടങ്ങി അവിടെ തന്നെ
അവസാനിക്കുമ്പോള്‍ 24 മണിക്കൂര്‍ പൂര്‍ത്തിയാകുന്നു, അഥവാ തുടങ്ങിയ
സ്ഥലത്ത് സൂര്യന്‍ എത്തുമ്പോള്‍ അവിടെ ഒരു ദിവസം പൂര്‍ത്തിയാകുന്നു. (ഇത്
സൂര്യോദയ തോടെയോ സൂര്യസ്തമയത്തോടെയോ കണക്കാകുക സാദ്ധ്യമല്ല.കാരണം ബുര്‍ജു
ഖലീഫയുടെ ഏറ്റവും മുകളില്‍ നില്‍ക്കുന്ന ആള്‍ക്കും താഴെ നിലയില്‍
നില്‍ക്കുന്ന ആള്‍ക്കും വ്യത്യസ്ത സമയങ്ങളില്‍ ആയിരിക്കും ഉദയവും
അസ്തമയവും. എന്നാല്‍ നട്ടുച്ച എന്നത് രണ്ടു പേര്‍ക്കും
തുല്യമായിരിക്കും.) അപ്പോള്‍ അതിനുള്ളില്‍ എവിടെവച്ചും conjunction
സംഭവിക്കും എന്നുകരുതി ഭൂമി മുഴുവന്‍ ആ ദിവസം പൂര്‍ത്തിയാ കണമെന്നോ,
അതിനു മുന്‍പുള്ള ദിവസം അവസാനിച്ചിട്ടുണ്ടാകനമെന്നോ അതിനു ശേഷമുള്ള ദിവസം
ആരംഭിക്കാന്‍ പാടില്ല എന്നോ നിര്‍ബന്ധമില്ല. ന്യൂ മൂണ്‍ ഉണ്ടാകുമ്പോള്‍
ഏതു ദിവസത്തിന്റെ, ഏതു പ്രദേശത്തിന്റെ തലയ്ക്കു മുകളിലാണോ സൂര്യനും
ചന്ദ്രനും ഒരുമിച്ചു നില്‍ക്കുന്നത് ആദിവസമാണ് അമാവാസിയുടെ ദിവസമായി
പരിഗണിക്കുന്നത്. അതിനടുത്ത ദിവസം ചന്ദ്ര മാസത്തിന്റെ ഒന്നാം തീയതിയായി
കണക്കാക്കണം. നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലും കണക്കിന്റെ
അടിസ്ഥാനത്തിലും ഈ ഒരു മാര്‍ഗമാണ് ശരിയായി വരുകയുള്ളൂ. ഇനി എല്ലാം
താങ്കളുടെ ഇഷ്ടം.
Sayed Alawi ക്ഷമ നല്ല ഒരു ആയുധമാണു, പ്രത്യേകിച്ചും എന്നെ പോലെയുള്ള വിവരദോഷികളോടു സംസാരിക്കാന്‍. അബ്ദു റഹീമിന്‍റെ ഈ കുറിപ്പു കുറച്ചു കൂടി വസ്തുതകള്‍ മനസ്സിലാക്കാന്‍ ഉതകുന്നുണ്ട്.>>>>>>ന്യൂ മൂണ്‍ ഉണ്ടാകുമ്പോള്‍ ഏതു ദിവസത്തിന്റെ, ഏതു പ്രദേശത്തിന്റെ തലയ്ക്കു മുകളിലാണോ സൂര്യനും ചന്ദ്രനും ഒരുമിച്ചു നില്‍ക്കുന്നത് ആദിവസമാണ് അമാവാസിയുടെ ദിവസമായി പരിഗണിക്കുന്നത്. <<<<<<<<<<<<<<<<<<<<<<<<<<<<<<<<<അതായത് ന്യൂ മൂണ്‍ സമയം മാത്രമല്ല, ഭൂമിയുടെ ഏതു ഭാഗത്തു വച്ചു നടക്കുന്നുവൊ അവിടത്തെ ദിവസത്തിന്‍റെ പിറ്റെ ദിവസം
Saida Alawi യൂറോപ്യന്‍ കോളനി വല്‍കരണത്തിന്‍റെ അവശിഷ്ടമായും, ആംഗലേയ
സാമ്രാജ്യത്തിന്‍റെ അതിരില്ലയ്മയും കാരണമായിട്ട് സ്വീകരിച്ചതാണു,
ഗ്രീന്വിച് മീന്‍ റ്റൈം. അതല്ലാതെ സമയം കൊടുക്കുന്നതിനു മറ്റു ശാസ്ത്രം
ഒന്നുമില്ല. നമുക്കു മക്കാ സമയമാക്കാം അതിലത്രേയുള്ളു.
Abdul Rahim താങ്കള്‍ പറഞ്ഞത് ശരിയാണ് , മക്ക സമയം തന്നെയാണ് ദിവസമാറ്റത്തിനു ആധാരം. മക്കയിലെ രാത്രിയുടെ അവസാന യാമത്തില്‍ വിതര്‍ നമസ്കാരത്തിന്റെ സമയത്താണ് IDL ല്‍ സൂര്യന്‍ ഒരു ദിവസത്തില്‍ നിന്നും അടുത്ത ദിവസത്തിലേക്ക് മാറുന്നത് . അതുകൊണ്ട് നമ്മുക്ക് പ്രത്യകിച്ച് ഒന്നും ചെയ്യേണ്ടതില്ല. അല്ലാഹു എല്ലാം സംവിധനിച്ച് സ്ഥിരപ്പെടുത്തി യിട്ടുണ്ട്. അത് നാം മനസ്സിലാക്കി പ്രപഞ്ച നിയമങ്ങളെ അനുസരിച്ചാല്‍ മതി. UTC/GMT യുമൊക്കെ നിലവില്‍ വരുന്നതിനു മുന്‍പും മക്കയിലെ രാത്രിയുടെ അവസാന യാമത്തിലാണ് ലോകത്ത് ഗോളശാസ്ട്ര പ്രകാരം ദിവസം മാറുന്നത്. അപ്പോള്‍ GMT യില്‍ 12 മണിക്ക് ദിവസം മാറുന്നു എന്ന് ആരെങ്കിലും പറയുമ്പോള്‍ അത് മക്കയിലെ രാത്രി 3 മണിയാണെന്ന്.അല്ലെങ്കില്‍ അവിടുത്തെ തഹജുദിന്റെയും വിതറിന്റെയും സമയമാണ് എന്ന് നാം മനസ്സില്‍ കണ്ടു കൊള്ളുക. സത്യത്തെ നിഷേധിക്കാന്‍ കിബര്‍ ഉള്ളവര്‍ക്കാണ് സാധിക്കുക.അറിവിന്റെ ഉറവിടം അല്ലാഹുവാണ്. നാം വെറും പ്രചാരകര്‍ മാത്രം. ഞാന്‍ എഴുതിയ കുറിപ്പുകള്‍ താങ്കള്‍ക്ക് ഉപകാര പ്പെടുന്നു എന്നറിയുന്നതില്‍ സന്തോഷമുണ്ട്. സര്‍വ സ്തുതിയും അല്ലാഹുവിനാകുന്നു.