ഇസ് ലാമിൻ്റെ അതുല്യമായ ലോക വിജയം വാളു കൊണ്ടായിരുന്നോ?

വിളക്ക് 🌕

ഇസ് ലാമിൻ്റെ അതുല്യമായ ലോക വിജയം വാളു കൊണ്ടായിരുന്നോ? ആഗോള കമ്യൂണിസ്റ്റ് സൈദ്ധാന്തികരിൽ പ്രമുഖനായിരുന്ന എം.എൻ റോയ് വിലയിരുത്തുന്നു:

“ഇസ് ലാമിൻ്റെ വളർച്ചയാണ് അത്ഭുതങ്ങളി ൽ ഏറ്റവും അത്ഭുതകരമായത്. പിൽക്കാല
ത്ത് ട്രാജൻ വികസിപ്പിച്ച അഗസ്റ്റസിൻ്റെ റോമാ സാമ്രാജ്യം എഴുനൂറ്റാണ്ടുകളുടെ സൃഷ്ടിയായിരുന്നു.പക്ഷെ അത് പോലും അരനൂറ്റാണ്ടിൽ കുറഞ്ഞ കാലയളവിൽ സൃഷ്ടിക്കപ്പെട്ട അറേബ്യൻ സാമ്രാജ്യത്തിൻ്റെ വിസ്തൃതി നേടിയിരുന്നില്ല. ഇസ് ലാമിൻ്റെ അ ധികാര പരിധിയിൽ വ്യാപിച്ചു കിടന്ന ഭൂഭാഗ ത്തിൻ്റെ ഒരംശം പോലും അലക്സാണ്ടറുടെ സാമ്രാജ്യം ഉൾക്കൊണ്ടിരുന്നില്ല. ഏതാണ്ട് 1000 വർഷം റോമക്കാരുടെ സൈനിക ശക്തിയെ പ്രതിരോധിച്ചു നിന്ന പേർഷ്യൻ സാമ്രാജ്യമാണ് ഒരു ദശകത്തിൽ കുറഞ്ഞ കാലയളവിൽ മുസ് ലിംകൾക്ക് വിധേയമാ യത് !

വെറും 100 കൊല്ലം കൊണ്ട് ഇസ് ലാം ലോക ശക്തിയായി.അവർ സിറിയയും ഈജിപ്തും കീഴടക്കി.പടിഞ്ഞാറൻ തുർകിസ്ഥാനും ഇന്ത്യൻ ഭൂപ്രദേശത്തെ പഞ്ചാബിൻ്റെ ഭാഗങ്ങളും അവരുടെ അധീനതയിലായി.അപരിഷ്കൃത ജനതയായ വിസ് ഗോത്തുകളിൽ നിന്ന് സ്പെയിനിനെ മോചിപ്പിച്ചു. പാശ്ചാത്യ ലോകത്ത് ഫ്രാൻസിനെയും പൗരസ്ത്യ ലോകത്ത് കോൺസ്റ്റാൻ്റിനോപ്പിളിനെയും വിറപ്പിച്ചു. അവരുടെ കപ്പൽവ്യൂഹം അലക്സാണ്ട്രിയൻ തീരത്ത് സുഗമമായി നാവിക കേന്ദ്രങ്ങൾ തുറന്നു.മെഡിറ്ററേനിയൻ സമുദ്രത്തിലൂടെയുള്ള നാവിക വ്യവഹാരം എളുപ്പമാക്കി. യവന ദ്വീപുകളെ കീഴടക്കി. മധ്യധരണ്യാഴി ഒരു റോമൻ ജലാശയം അല്ലാ തായി!

അത്ഭുതകരമായ ഈ പ്രതിഭാസം എങ്ങനെ സംഭവിച്ചുവെന്ന ചോദ്യത്തിനു മുമ്പിൽ ചരിത്രകാരന്മാർ പരിഭ്രമിച്ചു നിൽക്കുകയാണ്. “മതഭ്രാന്തി”ൻ്റെ പിൻബലത്തോടെ ആക്രമിച്ച് കീഴ്പ്പെടുത്തിയാണ് ഇസ് ലാമിന് മേൽ പറഞ്ഞ വിജയം വരിക്കാൻ കഴിഞ്ഞത് എന്ന അസംബന്ധ സിദ്ധാന്തം അഭ്യസ്തവിദ്യരായ പരിഷ്കൃത ലോകം തള്ളിക്കളഞ്ഞതാണ്.ഇ സ് ലാമിൻ്റെ വിജയമെന്ന ഈ അത്ഭുത പ്രതിഭാസം പ്രാഥമികമായും അതിലന്തർഭവിച്ചിരുന്ന വിപ്ലവ സ്വഭാവം കൊണ്ടും ഗ്രീസ്, റോം, പേർഷ്യ തുടങ്ങിയ പുരാതന സംസ്കൃതികളുടെ മാത്രമല്ല ഇന്ത്യ, ചൈന തുടങ്ങിയ സംസ്കാരങ്ങളുടെ ജീർണതകൊണ്ടും സംഭവിച്ചതാണെന്നു കാണാം.

സാമൂഹിക ശിഥിലീകരണത്തിൻ്റെയും ധാർമികത്തകർച്ചയുടെയും ഇരുണ്ട സാഹചര്യത്തിൽ പ്രവാചകൻ്റെ വീറുറ്റതും ശുഭദർശകവുമായ സന്ദേശം പ്രതീക്ഷയുടെ പ്രകാശ ധാര പോലെ പ്രോജജ്വലിച്ചു.ഈ പുതിയ മതം വാഗ്ദാനം ചെയ്ത ഐഹികവും പാരത്രികവുമായ അനുഗ്രഹങ്ങൾ ജനകോടികളുടെ ഹൃദയങ്ങളെ ഹഠാദാകർശിച്ചു.. ജീവിതസുഖങ്ങളുടെ ആരോഗ്യകരമായ ആസ്വാദനത്തെ അനുവദിക്കുക മാത്രമല്ല, പ്രോത്സാഹിപ്പിക്കുക കൂടി ചെയ്തു ഇസ് ലാം. തെറ്റായ ദർശനങ്ങളിൽ പെട്ട് നിരാശയുടെ നാശ ഗർത്തത്തിൽ ആണ്ടിരുന്ന ജനവിഭാഗങ്ങളുടെ മുമ്പിൽ ഇസ് ലാം പ്രതീക്ഷ അവതരിപ്പിച്ചു.ഓരോരുത്തർക്കും അവരവരുടെ കഴിവ് വളർത്തിയെടുക്കാൻ അവസരം നൽകിയ ഒരു പുതിയ സമൂഹത്തിനാണ് ഈ പരിവർത്തനം രൂപം കൊടുത്തത് “

(അധിക വായനക്ക്: എം.എൻ റോയിയുടെ “Historical Role of Islam” എന്ന കൃതി കാണുക. ഈ കൃതിയുടെ മലയാള പരിഭാഷ “ഇസ് ലാമിൻ്റെ ചരിത്രപരമാ യ പങ്ക് ” എന്ന പേരിൽ ഡയലോഗ് സെൻറർ, കേരള പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവർത്തകൻ: കെ.സി വർഗീസ്)

കെ ജെ

                                                     

Leave a Reply

Your email address will not be published. Required fields are marked *

© 2024 Universal Hijri Calendar | WordPress Theme: Annina Free by CrestaProject.