ഒരു നവോഥാന സഹോദരൻറെ ആത്മരോദനം

<<ഒരു നവോഥാന സഹോദരൻറെ ആത്മരോദനം. ഏതായാലും ആങ്ങളമരിച്ചതില്ലല്ല പെങ്ങൾക്ക് ദുഖം , നാത്തൂൻകരയാത്തതിലാണ് എന്ന് ഈ ആത്മരോധനത്തിന്റെ അവസാന വരിയിൽ നിങ്ങൾ മനസ്സിലാവും>>

ഇന്ന് നമ്മുടെ ആൾക്കാർ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം ഒന്നും ആർക്കും പ്രശ്നമല്ലല്ലോ. നമ്മളുമായൊന്നും കൂടിയാലോചനയില്ലാതെ പാണക്കാട്ട് നിന്ന് ആദ്യമേ പ്രഖ്യാപനം വരുന്നു. മനമില്ലാ മനസ്സോടെ നമ്മളതിനെ പിന്താങ്ങുന്നു. ഇല്ലെങ്കിൽ മായിൻഹാജിയും കുറച്ച് പണക്കാരും കണ്ണുരുട്ടും. പുരോഗമന പ്രസ്ഥാനം സകല പുരോഗമനവും പൂട്ടി വെച്ച് യാഥാസ്ഥിതികരുടെ ഒപ്പം കൂടുന്ന ഈ ദയനീയാവസ്ഥ കൊല്ലം തോറും ആവർത്തിക്കുകയാണ്. ശവ്വാൽ ഒന്നിന് ജനങ്ങൾ നോമ്പെടുത്തിട്ടായാലും സൗഹൃദ വേദിക്ക് ജീവനുണ്ടെന്ന് തെളിയിക്കണം. Read more ഇന്നലെയും വളരെ പ്രമുഖനായ ഒരു മുജാഹിദ് പണ്ഡിതൻ പറഞ്ഞത്, അവർ 8 മണിക്ക് ഉറപ്പിച്ചിട്ടില്ലായിരുന്നെങ്കിൽ 9 മണിയോടെ നമുക്ക് പെരുന്നാൾ പ്രഖ്യാപിക്കാനാവുമായിരുന്നു എന്നാണ്.
ഭട്കലിൽ കണ്ടത് 19 മിനുറ്റ് നമ്മുടെ ചക്രവാളത്തിലും ഉണ്ടായിരുന്ന ഹിലാലിനെ തന്നെയെല്ലെ? ഇല്ലാത്ത ഒന്നിനെ കണ്ടെന്ന അവകാശ വാദം തള്ളണമെന്ന് സമൂഹത്തെ പഠിപ്പിച്ച നമ്മളിപ്പോൾ ഉള്ളത് കണ്ടെന്ന സാക്ഷ്യത്തെ പോലും രാഷ്ട്രീയ നേതാക്കൾക്ക് വേണ്ടി തള്ളിക്കളയുന്നു.
പ്രവാചകനും സ്വഹാബത്തും മാസാവസാനം മാനത്ത് അന്വേഷിച്ചത് പിറവി സംഭവിച്ചിട്ടുണ്ടോ എന്നായിരുന്നു. ഹിലാൽ കണ്ടില്ലെങ്കിൽ പിറവി സംഭവിച്ചിട്ടില്ല എന്ന നിഗമനത്തിലായിരുന്നു അവർ മുപ്പത് പൂർത്തിയാക്കിയിരുന്നത്.
നമ്മളോ? പിറവി സംഭവിച്ചെന്ന ഉറപ്പോടെ തന്നെ മാനത്തേക്ക് നോക്കുന്നു. കണ്ടില്ലെങ്കിൽ പിറവി സംഭവിച്ചിട്ടുണ്ടെന്ന ഉറച്ച ബോധ്യത്തോടെ തന്നെ മുപ്പത് പൂർത്തിയാക്കുന്നു. ഇത് രണ്ടും ഒരു പോലെയല്ലെന്നുറപ്പല്ലേ

വികല ആശയങ്ങളുമായി കുത്തിത്തിരിപ്പുണ്ടാക്കുന്ന മണിക് ഫാനികൾക്ക് മൈലേജുണ്ടാക്കാനേ ഇത് വഴിയൊരുക്കുകയുള്ളൂ.

<< ഇപ്പോൾ മനസ്സിലായോ പെങ്ങളുടെ മനസ്സിലിരിപ്പ് >>

© 2025 Universal Hijri Calendar | WordPress Theme: Annina Free by CrestaProject.