ഞങ്ങള്‍ ആരുടെ മേലും കുഫ്ര്‍ ആരോപിച്ചിട്ടില്ല,
എന്നാല്‍ ഖുര്‍ആന്‍ വചനം 9 :36 /37 കാണുക.
ഖുര്‍ആനും സുന്നത്തും പറഞ്ഞത് ചെയ്യുന്നതിലാണു യോജിപ്പ് വേണ്ടത്.
ഖുര്‍ആന്‍ വചനം 2 :189 ,36 :39 കാണുക, പഠിക്കുക, ചിന്തിക്കുക
ഹിജിരി കലണ്ടറിന് ഖുര്‍ആന്‍, സുന്നത്ത്, ശാസ്ത്രം,
പ്രായോഗികത എന്നിവയുടെ പിന്‍ബലമുണ്ട്.
എന്നാല്‍ നിങ്ങള്‍ പറയുന്ന കലണ്ടറിന്‍ എന്താന്നു അടിസ്ഥാനം, അത് എങ്ങിനെ പ്രയോഗവല്‍കരികും എന്നുപറയാന്‍ നിങ്ങള്‍കാവില്ല.
ന്യൂ മൂണ്‍ സംഭവിക്കുന്ന ദിവസമാണ് പ്രധാനം, സമയമല്ല, ഒരു സാധാരണ മനുഷ്യസമൂഹത്തിന് നിരീക്ഷണത്തിലൂടെ അത് കണ്ടു പിടിക്കാന്‍ സാധിക്കും.
14-12-18 വെള്ളി യാഴ്ച യാണ്, 15-12-18 ശനി യാഴ്ചയും. എന്നുകരുതി 14-12-18 ഫ്രഞ്ച് പോളിനേഷ്യക്കാർ ജുമാ നമസ്കരിച്ചു കൊണ്ടിരുന്നപോള്‍ 15–12-18 ഫിജി കാര്‍ ശനി യില്‍ ളുഹര്‍ നമസ്കരികുകയായിരുന്നു. ഈ സമയം താങ്കളുടെ വാച്ചിൽ ശിനിയാഴ്ച രാവിലെ 7.30 ആയിട്ടുണ്ടാവും.
ഇങ്ങിനെ സംഭവിച്ചില്ലെങ്കില്‍ ലോകത്ത് ദിവസം മാറുകയില്ല. ദിവസത്തിന് പേര് പോലും ഉണ്ടാകുകയില്ല.
ഇത് മനസ്സിലാകണമെങ്കില്‍ ഭൂമിയുടെ ഇപോഴത്തെ സ്ഥിതി യിലേക്കുള്ള രൂപാന്തരം എങ്ങിനെ സംഭവിച്ചു എന്ന് കൂടി പഠിക്കണം. ഏതാണ്ട് 200 മില്യൻ വര്‍ഷങ്ങള്‍ക്ക് മുന്പ് ഭൂമിയുടെ എല്ലാ കരകളും ഒന്നിച്ച ഒരു ഭൂഖണ്ഡമായിരുന്നു. അതുകൊണ്ട് തന്നെ ഒരു പകലില്‍ എല്ലാ കരകളും ഒതുങ്ങി നില്‍ക്കും. അത് കൊണ്ട് തന്നെ ഭൂമിയുടെ കരയിൽ സുര്യന് താഴെ ഒരു ദിവസം മാത്രമാണ് ഉണ്ടാകുക. എന്നാല്‍ കാലക്രമേണ ഈ വലിയ ഭൂകണ്ഡം പിളര്‍ന്നു പിളര്‍ന്നു കിഴക്ക് ഭാഗത്തേക്കും പടിഞ്ഞാറു ഭാഗത്തേക്കും ഒഴുകി നീങ്ങികൊണ്ടിരുന്നു. ഇപ്പോഴും അത് തുടരുന്നു.
പിളർന്ന കരകൾ കിഴക്കിലേക്കും പടിത്താറിലേക്കും വ്യാപിക്കാൻ കാരണം ഭുമി തിരിയുന്നത് കിഴക്ക് പടിഞ്ഞാറ് ദിശയിലാണ് എന്നത് കൊണ്ടാണ്.
ഈ പ്രതിഭാസത്തെയാണ് Continental Drift എന്ന് ശാസ്ത്ര ലോകം വിളിച്ചത്. അപ്പോള്‍ സ്വാഭാവികമായും ഒരു ദിവസത്തിന്റെ പകലിൽ മാത്രം ഒതുങ്ങിനിന്നിരുന്ന വന്‍കര 2 ദിവസത്തിലേക്ക് വ്യപിക്കപ്പെടുന്നു. അത് പോലെതന്നെയാണ് മനുഷ്യനും ഭൂമിയില്‍ വ്യാപിച്ചത്. അവന്‍ മക്കയില്‍ നിന്ന് ഭൂമിയുടെ കിഴക് ദിക്കിലേക്കും പടിഞ്ഞാറു ദിക്കിലേക്കും യാത്ര ചെയ്തു. മക്കയില്‍ നിന്നാണ് എന്ന് ഉറപ്പിക്കാന്‍ കാരണം ആദമില്‍ നിന്നാണ് മനുഷന്റെ ഉത്ഭവം, കഅബ യാണ് അവന്റെ ആദ്യത്തെ ആരാധനാലയം. അങ്ങിനെ യാത്ര പോയ മാനുഷര്‍ അവരോടൊപ്പം അവരുടെ ദിവസങ്ങളും ഉണ്ടായിരുന്നു (മക്കയില്‍ നിന്ന് പോയ ദിവസം). ജനവാസമില്ലാത്ത കരകളില്‍ അവര്‍ ആദിപത്യം സ്ഥാപിച്ചപോള്‍ കൂടെ അവരുടെ ദിവസങ്ങളും അവിടെ സ്ഥാപിക്കപെട്ടു. എന്നാല്‍ കിഴക്കോട്ട് പോയവരും പടിഞ്ഞാറേക്ക് പോയവരും തമ്മില്‍ അറിയാന്‍ തുടങ്ങിയത് അഥവാ അവരുടെ ദിവസങ്ങള്‍ക് ഒരു ദിവസത്തിന്റെ വ്യത്യാസം ഉണ്ട് എന്നറിയുന്നത് ഏതാണ്ട് 500 വര്‍ഷങ്ങള്‍ക്കു മുമ്പാണ്. അങ്ങിനെ കിഴക്കിന്റെയും പടിഞ്ഞാറിന്റെയും കരകള്‍ തമ്മില്‍ കണ്ടുമുട്ടിയ സ്ഥലമാണ് പിന്നീട് IDL-International Date Line ആയി രൂപാന്തരപെട്ടത്. ഇവിടെ വളരെ പ്രത്യേകമായി മനസ്സിലാക്കേണ്ട ഒരു കാര്യം മക്കയില്‍ സൂര്യന്‍ അസ്തമിച്ചട്ടല്ലാതെ ഭൂമിയില്‍ ഒരു പുതിയ ദിവസം ആരംഭിക്കുകയില്ല. അത് പോലെ തന്നെ ഭൂമിയിലെ ഒരു ദിവസത്തിലേക്ക് മക്ക പ്രവേശിക്കാതെ ആ ദിവസത്തെ സൂര്യന്‍ ഭൂമിയില്‍ എവിടെയും അസ്തമികുകയില്ല. അത് കൊണ്ടാണ് Center Continent ല്‍ സ്ഥിതി ചെയ്യുന്ന മക്ക യിലെ ദിവസമാണ് ഭൂമിയില്‍ എല്ലായിടത്തും ഉദിക്കുന്നതും അസ്തമിക്കുന്നതും. വ്യത്യസ്ത സമയങ്ങളില്‍ ആണ് സംഭിക്കുക എന്ന് മാത്രം. ഭൂമിയില്‍ ദിവസം മാറുന്ന പ്രതിഭാസം ഉണ്ട് എന്ന് അറിയുന്നതിന് മുന്പ് ജനങ്ങള്‍ എങ്ങിനെയാണോ ദിവസത്തെ കൊണ്ടുനടന്നിരുന്നത് അപ്രകാരം തന്നെയാണ് IDL ഉണ്ട് എന്നറിഞ്ഞതിനു ശേഷവും ചെയ്യേണ്ടത്. അഥവാ മക്കയിലെ ദിവസമാണ് ഭൂമി മുഴുവന്‍ ഉണ്ടാകുക, അതിന്റെ തിയ്യതികളാണ് ചന്ദ്രന്റെ വൃദ്ധി ക്ഷയങ്ങള്‍ (ഖുര്‍ആന്‍ 2:189 കാണുക). അത്കൊണ്ട് കൂടിയാണ് ഹജ്ജിനെ കുറിച്ചും ഈ ആയത്തില്‍ പറയാന്‍ കാരണം.
“ജനങ്ങള്‍ നോമ്പ് എടുക്കുന്ന ദിവസത്തി ലാണ് നോമ്പ്.”
“ജനങ്ങള്‍ ഫിത്ര്‍ ആഘോഷിക്കുന്ന ദിവസത്തിലാണ് ഫിത്ര്‍ “
“ജനങ്ങള്‍ ഹജ്ജ് ചെയ്യുന്ന ദിവത്തിലാണ് ഹജ്ജ്” ഈ ഹദീസില്‍ നിന്ന് വളരെ വ്യക്തമാകുന്ന രണ്ട് കാര്യങ്ങള്‍ ഒന്ന് ജനങ്ങള്‍, രണ്ട് ദിവസം, നോമ്പ്, ഈദ്, ഹജ്ജ് ഇവയെല്ലാം തന്നെ ജനങ്ങള്‍ ചെയ്യേണ്ടത് അതിന്റെ ദിവസങ്ങളിലാണ്, അതേസമയം നമസ്കാരത്തെ കുറിച്ച് വളരെ വ്യക്തമായി തന്നെ പറയുന്നുണ്ട് അത് അതിന്റെ “സമയങ്ങളില്‍ നിര്‍വഹിക്കുക” എന്ന്. തീയതി ഏകികരണത്തെ കുറിച്ച് പറയുമ്പോൾ നമസ്കാരത്തെ കുറിച്ച് പറഞ്ഞ് ജനങ്ങളെ വഴിതെറ്റിക്കുന്നത് ഇബ്ലീസിന്റെ വേലയാണ്, ബുദ്ധിയെ നല്ലതിന് വേണ്ടി ഉപയോഗിക്കുന്നവര്‍ക്കാണ് അല്ലാഹു വെളിച്ചം തരുന്നത്.
ഹിജിരി കമ്മിറ്റി ക്കാരെ തോല്പിക്കാന്‍ തെളിവ് പരതുന്നതിനു പകരം വിഷയം പഠിക്കാന്‍ വേണ്ടിയാണ് ഗവേഷണം നടത്തേണ്ടത്.
വസ്സലാം
വി എ അബ്ദുൽ റഹീം’
ജനറൽ സെക്രട്ടറി
ഹിജിരി കമ്മിറ്റി ഓഫ് ഇന്ത്യ
9605757 190