ഫിജിക്കാരുടെ ഗുമ്മ എവിടെ പോയി ?
ആരോപണം
പ്രകൃതി പ്രതിഭാസം ആയതിനാൽ എല്ലാവർക്കും ബാധകമായിരിക്കുമല്ലോ. എങ്കിൽ വരുന്ന റമദാൻ 29 ന് അതായത് നിങ്ങളുടെ കലണ്ടറിൽ അമാവാസി എന്ന് അടയാളപ്പെടുത്തിയ ദിവസം നിങ്ങളുടെ കണക്ക് പ്രകാരം ഫിജിയിൽ ഏപ്രിൽ മുപ്പതിന് രാവിലെ 05:05(ഫജർ) മുതൽ പിറ്റേന്ന് അഥവാ മെയ് ഒന്നിന് രാവിലെ 05:05 വരെ ആണ് അമാവാസി ദിവസം. എന്നാൽ ആ സമയത്തിനിടക്ക് ലോകത്ത് എവിടെയും കഞ്ജക്ഷൻ സംഭവിച്ചിട്ടില്ല. പിന്നെയും 3 മണിക്കൂർ 23 മിനിറ്റ് കഴിഞ്ഞാണ് കഞ്ചക്ഷൻ നടക്കുന്നത്. അപ്പോൾ ഏപ്രിൽ മുപ്പത് അവിടെ നിങ്ങൾ പറയുന്ന “ഗുമ്മ്” എന്ന ദിവസം അല്ല. അപ്പോൾ അവർക്ക് ആ ദിവസം ഏതാണ്? നിങ്ങൾ പറയുന്ന ഉർജൂനിൽ ഖദിമിന്റെ ദിവസം, അല്ലേ? അവർക്ക് ഉർജൂനിൽ ഖദിമിന്റെ പുതിയ മാസം ഒന്നാം തീയതി. അങ്ങിനെ യെങ്കിൽ അവരുടെ “ഗുമ്മ്” ദിവസം എവിടെ പോയി? അമാവാസി ദിവസം(24 മണിക്കൂറിനകം) കഞ്ജക്ഷൻ നടന്നിരിക്കണം എന്നാണല്ലോ താങ്കൾ പറഞ്ഞത്. ഇവിടെ ആർക്കാണ് തെറ്റിയത്?
മറുപടി
താങ്കൾ ഇത്രയും കാലം പറഞ്ഞത് തന്നെ മറ്റൊരു രീതിയിൽ പറഞ്ഞ് നോക്കുകയാണ്, ഹിജിരി കലണ്ടർ അനുസരിച്ച് ഫിജിക്കാർ കൻ ജംഷന് മുമ്പേ തന്നെ മാസത്തിൽ പ്രവേശിക്കേണ്ടി വരും എന്നതായിരുന്നു താങ്കളുടെ ഇത് വരെയുള്ള പരാതി, എന്നാൽ ഇപ്പോൾ താങ്കൾ പറഞ്ഞത് ഫിജിയിൽ ഫജറിന് ശേഷം 3 മണിക്കൂർ കഴിഞ്ഞാണ് കൻജഷൻ സംഭവിക്കുന്നത് എന്നാണല്ലോ, അത് തന്നെയാണ് ഇത്രയും കാലം വിശദീകരിച്ചത് ഫിജിയുടെ ഉച്ചക്ക് മുമ്പാണ് കൻജഷൻ സംഭവിച്ചതെങ്കിൽ ആ ദിവസം തന്നെ അവർ മാസത്തിൽ പ്രവേശിക്കുണമെന്ന്. അഥവാ യുണിവേഴ്സൽ ദിവസം ഉച്ചക്കാണ് ആരംഭിക്കുന്നത് എന്ന് പല ആവർത്തി ഇവിടെ വ്യക്തമാക്കിയിട്ടുള്ളതാണ്, പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ഇനിയും വെളമ്പണോ?
ഇനി ഫിജിക്കാരുടെ ഗുമ്മയുടെ ദിവസം എവിടെ പോയി എന്ന് നമുക്കാന്ന് അന്വേഷിക്കാം,
ഗുമ്മ എന്നാൽ കഞ്ചക്ഷൻ മാത്രമല്ല, കന്ജക്ഷന് ഏകദേശം 20 മണിക്കൂറെങ്കിലും
മുമ്പേ തന്നെ ചന്ദ്രൻ മറയാൻ തുടങ്ങും, അഥവാ അമാവാസി ആരംഭിക്കും, അതുപോലെ തന്നെ കഞ്ചക്ഷന് ശേഷവും ഏകദേശം 20 മണിക്കൂറെങ്കിലും കഴിഞ്ഞാൽ മാത്രമേ ചന്ദ്രൻ ദൃശ്യയോഗ്യമായി പുറത്ത് വരികയുള്ളൂ. അഥവാ മൂന്ന് ദിവസങ്ങളിലായി അമാവാസിയുടെ ഭാഗങ്ങൾ അനുഭവപ്പെടും. ഉർജൂനുൽ ഖദീമിന്റെ ദിവസത്തിൽ അവസാന ഭാഗത്തും കഞ്ചൻഷന്റെ ദിവസത്തിൽ പൂർണമായും മാസത്തിന്റെ ഒന്നാം തിയതിയുടെ ആദ്യഭാഗത്തും ചന്ദ്രൻ മറഞ്ഞ് നിൽക്കുന്നു. അത് കൊണ്ടാണ് 24 മണിക്കുറിൻ്റെ ഒരു ദിവസത്തെ കുറിക്കുന്നതാണ് ഒരു ചന്ദ്രകല എന്ന് പറയാൻ കാരണം,
40 മണികുറെങ്കിലും ചന്ദ്രൻ മറഞ്ഞിരിക്കുന്നത് കൊണ്ട് ലോകത്തെല്ലായിടത്തും ഗുമ്മിൻ്റെ ദിവസം അനുഭപ്പെടും,