ശവ്വാലിന്റെ ഹിലാലും ഹിജ്‌രി കമ്മിറ്റിയുടെ ഹിഡൺ അജണ്ടകളും

ശവ്വാലിന്റെ ഹിലാലും
ഹിജ്‌രി  കമ്മിറ്റിയുടെ ഹിഡൺ അജണ്ടകളും എന്ന ഒരു ലേഖനം സോഷ്യല്‍ മീഡിയയില്‍ ഹിജ്രി കമ്മിറ്റി കെതിരായി പ്രചരിക്കപ്പെടുന്നുണ്ടല്ലോ.  
ഈ ലേഖനത്തിനു മറുപടി അര്‍ഹിക്കുന്ന രീതിയില്‍  ലേഖകന്‍റെ വാദങ്ങള്‍ ശരിയാണ് എന്നു സമര്‍ത്തിക്കുന്ന ഏതെങ്കിലും തെളിവുകള്‍ ഖുര്‍ആനില്‍ നിന്നോ ഹദീസില്‍ നിന്നോ ശാസ്ത്രീയമായിട്ടോ അദേഹത്തിന് സമര്‍ത്ഥിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് ദയനീയമാണ്. വെറുതെ കുറെ സാഹിത്യം മാത്രം വിളമ്പി വാചക കസര്‍ത്ത് മാത്രമാണു ലേഖനത്തിലുടനീളം. എന്നുമാത്രമല്ല മാസപ്പിറവി വിഷയത്തില്‍ ലേഖകന്‍റെ  അല്ലെങ്കില്‍ അദ്ദേഹം പ്രതിനിധീകരിക്കുന്ന കക്ഷിയുടെ നിലപാട് പ്രയോഗികമാക്കുന്ന വിധത്തിലുള്ള ഒരു വിശദീകരണവും അദ്ദേഹം നടത്തിയിട്ടില്ല. എങ്കിലും ഹിജിരി  കമ്മറ്റിയുടെ ഭാരവാഹി എന്ന നിലയില്‍  ഈ ലേഖനത്തിനു മറുപടി എഴുതേണ്ടിവന്നത് ഹിജിരി കമ്മിറ്റിയെപറ്റി   പരാമർശിക്കപ്പെട്ടിട്ടുള്ള ഈ ലേഖനത്തിന്റെ തലക്കെട്ട്‌ തന്നെയാണ്. ഒരു ഹിഡെന്‍ അജണ്ട യെല്ലാം വച്ചുകൊണ്ട് പ്രവര്‍ത്തിക്കാന്‍ മാത്രം ഹിജിരികമ്മിറ്റി   വളര്‍ന്നത് അതിന്‍റെ മുഖ്യ ഭാരവാഹികളില്‍ ഒരാളായ ഞാന്‍ പോലും അറിയാതെ ഒരു ലേഖനത്തിന്‍റെ തലകെട്ടില്‍ നിന്നു അറിയേണ്ടിവന്നപ്പോള്‍ ഞെട്ടാതിരുന്നില്ല. ആനക്കറിയില്ലല്ലോ ആനയുടെ വലിപ്പം അങ്ങിനെ വല്ലതും ആവും  എന്നുകരുതി സമാധാനിക്കുകയാണ് .എന്നാലും സ്വഭാവികമായി ഞങ്ങളെ കുറിച്ച് ഇങ്ങിനെ യുള്ള ആരോപണങ്ങള്‍ വന്നാല്‍ നാട്ടുനടപ്പനുസരിച്ച് നാട്ടാര്‍ക്ക് വേണ്ടിയെങ്കിലും രണ്ടു വക്കെഴുതണമല്ലോ.

ഈ ലേഖനത്തെ കുറിച്ച് ആമുഖമായി പറയുവാനുള്ളത് ലോകത്തിന് തന്നെ വഴികാട്ടിയായ സത്യാസത്യ വിവേചന ഗ്രന്ഥമായ ഖുര്‍ആനില്‍ നിന്നു ഒരു വചനം പോലും ലേഖകന്‍ ഉദ്ധരിച്ചിട്ടില്ല എന്നതാണ്. രണ്ടാമതായി അദ്ദേഹം ആരോപിക്കുന്ന കാര്യം ഹിജിരികമ്മിറ്റിക്കാര്‍ ന്യൂ മൂണിനെയാണ് അവലംഭിക്കുന്നത് എന്നാണ്. ലേഖകന്‍  ഈ വിഷയത്തില്‍  തീരെ അറിവ് നേടിയിട്ടില്ല എന്നു മാത്രമല്ല അദ്ദേഹം എതിര്‍ക്കുന്ന ഹിജിരി കമ്മിറ്റി യുടെ ആശയം എന്താണ് എന്നു പോലും വ്യക്തമായി മനസ്സിലാക്കാന്‍ അദ്ദേഹം  ശ്രമിച്ചിട്ടില്ല എന്നതാണ്.. മൂന്നാമതായി ഈ ലേഖനം കൊണ്ട് അദ്ദേഹം ലക്ഷ്യമാക്കുന്നത് ഹിജിരി കമ്മിറ്റിയെ ക്രൂശിലേറ്റുന്നതിലൂടെ സ്വന്തം നേതാക്കള്‍ക്കു ഈ വിഷയത്തില്‍ ഇപ്പോള്‍  സംഭവിച്ചു കൊണ്ടിരിക്കുന്ന പിഴവുകള്‍ക് ഒരു കുംബസാരം നടത്തി മുഖം രക്ഷിക്കാനുള്ള ശ്രമവുമാണ്. എന്തുമാവട്ടെ, ഞാന്‍ വിഷയത്തിലേക്ക് വരാം .     മാസവും കൊല്ലവും സമയവും കണക്കും ഒക്കെ അറിയാനുള്ള സംവിധാനങ്ങള്‍ പ്രപഞ്ച സൃഷ്ടാവ് തന്നെ ഏര്‍പ്പെടുത്തുകയും അത് എന്തൊക്കെയാണെന്ന്  അവന്‍റെ ഗ്രന്ഥത്തിലൂടെ വിശദമാക്കുകയും ചെയ്തിട്ടുണ്ട്.

അതില്‍ ചിലത് ഇവിടെ വിശദീകരിക്കാതെ മുന്നോട്ട് പോകുന്നതില്‍ അര്‍ത്ഥമില്ല. 

“അവനാണ് സൂര്യനെ പ്രകാശമണിയിച്ചത്. ചന്ദ്രനെ പ്രശോഭിപ്പിച്ചതും അവന്‍ തന്നെ. അതിന് അവന്‍ മൻസിലുകൾ നിശ്ചയിച്ചിരിക്കുന്നു. അതുവഴി നിങ്ങള്‍ക്ക് കൊല്ലങ്ങളുടെ എണ്ണവും കണക്കും അറിയാന്‍. യാഥാര്‍ഥ്യ നിഷ്ഠമായല്ലാതെ അല്ലാഹു ഇതൊന്നും സൃഷ്ടിച്ചിട്ടില്ല. കാര്യം ഗ്രഹിക്കുന്ന ജനത്തിനായി അല്ലാഹു തെളിവുകള്‍ വിശദീകരിക്കുകയാണ്. രാപ്പകലുകള്‍ മാറിമാറി വരുന്നതിലും ആകാശഭൂമികളില്‍ അല്ലാഹു സൃഷ്ടിച്ച മറ്റെല്ലാറ്റിലും ശ്രദ്ധ പുലര്‍ത്തുന്ന ജനത്തിന് ധാരാളം തെളിവുകളുണ്ട്. 10:5,6 “

ലേഖകന്‍  എഴുതിക്കൂട്ടിയ  എല്ലാ ജല്‍പനങ്ങളുടെയും കുപ്പതോട്ടില്‍ കുഴിച്ച് മൂടുവാന്‍  ഈ ഒരൊറ്റ ഖുര്‍ആന്‍ വചനം10:5,6 മതിയാകും. മാത്രമല്ല കാര്യങ്ങള്‍ ഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി മാത്രമാണു അല്ലാഹു നേരിട്ടുതന്നെ തെളിവുകള്‍ വിശദീകരിക്കുന്നു എന്നുകൂടി അല്ലാഹു പറയുന്നതു നോക്കുക. അതിന്‍റെ അര്‍ത്ഥം കൊല്ലത്തില്‍ ഒരിക്കല്‍ മാത്രം നിലാവ് അന്വേഷിച്ചിറങ്ങുന്ന പമ്പര വിഡ്ഡികള്‍ക്ക് ഇത് മനസ്സിലാവുകയില്ല: എന്നു ത്തന്നെയാണ് . ഖുറാന്‍റെ അല്‍ഭുതങ്ങളില്‍ അന്തംവിട്ടു ലോകം ഇസ്ലാമിന്‍റെ കാല്‍ച്ചുവട്ടില്‍ തലകുനിക്കാന്‍ തുടങ്ങിയിരിക്കുന്നു, അപ്പോളതാ ഒരു കൂട്ടം ആളുകള്‍ അല്ലാഹുവിന്‍റെ പ്രകാശം ഊതികേടുത്താന്‍ പത്രമാധ്യമങ്ങളിലൂടെ പരസ്യം ചെയ്യുന്നു. ഇത്രയും സ്പ്ഷ്ടമായ ഖുര്‍ആന്‍ വചനങ്ങള്‍ ഉണ്ടായിട്ടും  ഇവര്‍ മനപ്പൂര്‍വം അതിനെ അവഗണിചുകൊണ്ട്     ഇതിനപ്പുറം ആരുടെ സാക്ഷിമൊഴിക്കു വേണ്ടിയാണ് ഇവര്‍ പത്രങ്ങളില്‍ പരസ്യം ചെയ്യുന്നത്. അല്ലാഹുവിനെയും അവന്‍റെ പ്രവാചകനെയും അവന്‍റെ ഗ്രന്ഥത്തെയും അവന്‍റെ സൃഷ്ടിപ്പിലെ കൃത്യതയെയും കളവാക്കുവാന്‍ വേണ്ടിമാത്രം ഇറങ്ങിപുറപ്പെട്ടിരിക്കുന്ന ഇവര്‍ ജനങ്ങളെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തടയുകയും ചെയ്യുന്നു എന്നു അല്ലാഹു അവന്‍റെ ഗ്രന്ഥത്തിലൂടെ വ്യക്തമാക്കിയിക്കുന്നു.  സൂര്യനും ചന്ദ്രനും കണക്കനുസരിച്ചാണ് . 55:5
മാസപ്പിറവി വിഷയത്തില്‍ കണക്കല്ല, കാഴ്ചയാണ് അവലംബിക്കേണ്ടത് എന്നു വാദിക്കുന്നര്‍ അല്ലാഹുവിന്‍റെ ഈവചനത്തെ വിശ്വാസിക്കാത്തത് കൊണ്ടാണ് എന്നു പറയാതെ വയ്യ. എന്നിട്ടവര്‍ ചെയ്യുന്നതോ അവരവരുടെ ചക്രവാളത്തില്‍ സൂര്യന്‍റെയും ചന്ദ്രന്‍റെയും അസ്തമയ വ്യത്യാസം കണക്ക് കൂട്ടി കണ്ടു പിടിച്ച് ചന്ദ്രന്‍റെ സാന്നിധ്യം  മനസ്സിലാക്കി ജനങ്ങളോട് ഓരോ ആഹ്വാനങ്ങള്‍ പുറപ്പെടുവിക്കുന്നു. ഇതിനെല്ലാം ഇവര്‍ക്ക് എന്തു തെളിവാണ് ഖുറാനില്‍ നിന്നോ നബി ചര്യയില്‍ നിന്നോ അവതരിപ്പിക്കാനുള്ളത്. ഇവര്‍ കാണിച്ചു കൂട്ടുന്നതിന് തെളിവ് അവതരിപ്പിക്കാന്‍ ബാബിലോണിയക്കാരില്‍ നിന്നോ ജൂതന്മാരില്‍ നിന്നോ മാത്രമേ സാധ്യമാവുകള്ളൂ. ഇത് യാതൊരടിസ്ഥാനവുമില്ലാതെ അലിമക്ഫാനെയും ഹിജിരികമ്മിറ്റി ക്കാരെയും ജൂതന്‍മരാക്കുകയും ഞങ്ങള്‍ ഇസ്രയേലില്‍ നിന്നു പണം പറ്റുകയും ചെയ്യുന്നവരാണ്   സ്വന്തം പ്രസിദ്ധീകരണങ്ങളില്‍ വിളംബരം ചെയ്തതുകൊണ്ട് പകരം പറഞ്ഞതല്ല.

ഇന്ന് ഇവിടെ മുസ്ലിം നേതൃത്വം ഈ വിഷയത്തില്‍ കാണിച്ചു കൊണ്ടിരിക്കുന്ന അന്തക്കേടുകള്‍ എല്ലാം തന്നെ ജൂത സമൂഹങ്ങളിലും 5000 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ബാബിലോണിയന്‍ സമൂഹങ്ങളിലും മാത്രംകാണാന്‍ സാധിക്കുകയുള്ളൂ എന്നത് ആര്‍ക്കുവേണമെങ്കിലും ഇന്‍റര്‍ നെറ്റില്‍ ഒന്നു വിരലോടിച്ചാല്‍ അറിയാന്‍ സാധിക്കും.  

“രാവും ഇവര്‍ക്കൊരു ദൃഷ്ടാന്തമാണ്. അതില്‍നിന്ന് പകലിനെ നാം ഊരിയെടുക്കുന്നു. അതോടെ ഇവര്‍ ഇരുളിലകപ്പെടുന്നു. (37)സൂര്യന്‍ അതിന്റെ സങ്കേതത്തിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. പ്രതാപിയും എല്ലാം അറിയുന്നവനുമായ അല്ലാഹുവിന്റെ സൂക്ഷ്മമായ പദ്ധതിയനുസരിച്ചാണത്. (38) ചന്ദ്രന്നും നാം ചില മണ്ഡലങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അതിലൂടെ കടന്നുപോയി അത് ഉണങ്ങി വളഞ്ഞ ഈന്തപ്പനക്കുലയുടെ തണ്ടുപോലെയായിത്തീരുന്നു. (39)ചന്ദ്രനെ എത്തിപ്പിടിക്കാന്‍ സൂര്യനു സാധ്യമല്ല. പകലിനെ മറികടക്കാന്‍ രാവിനുമാവില്ല. എല്ലാ ഓരോന്നും നിശ്ചിത ഭ്രമണപഥത്തില്‍ നീന്തിത്തുടിക്കുകയാണ്.(40) “( യാസീൻ)

ഇത്രയും കൃത്യമായ വിശദീകരണം അല്ലാഹു നമ്മുക്ക് അവന്‍റെ പ്രവാചകനിലൂടെ, അവന്‍റെ ഗ്രന്ഥത്തിലൂടെ മനസ്സിലാക്കി തന്നിട്ടും അതെല്ലാം നിസ്സാരമാക്കികൊണ്ട്  പണ്ഡിതന്മാരുടെ വേഷം കെട്ടിയിറങ്ങിയിരിക്കുന്നകുറെ ആളുകളുടെ വായിലേക്കും നോക്കിയിരിക്കുന്ന ഒരു സമുദായത്തിന്‍റെ ഗതി എങ്ങോട്ടാണ് എന്നു മനസ്സിലാക്കാന്‍ പ്രയാസമില്ല.

29 ദിവസങ്ങള്‍ ഉള്ള ഒരു മാസത്തിലെ 28 കലകളും അല്ലാഹു നമ്മുക്ക് കാണിച്ചു തരികയും 30 കലകളുള്ള മാസത്തില്‍ 29 കലകള്‍ കാണിച്ചു തരികയും  അവസാനത്തെ ഒരു കല നമ്മില്‍ നിന്നു മറച്ചു വെക്കുകയും ചെയ്തത് രണ്ടു മാസങ്ങള്‍ തമ്മില്‍ വേര്‍തിരിച്ചു മനസ്സിലാക്കി തരുവാന്‍ വേണ്ടിമാത്രമാണു . 
ചന്ദ്രന്റെ കാണാവുന്ന അവസാനത്തെ കല ഏത് വരെയാണ് എന്നു ഈ ഖുറാന്‍ 36:39  വചനം വിശദമാകുന്നു. അത് കൊണ്ട് തന്നെ മാസം നിരീക്ഷിക്കേണ്ടത് മാസം അവസാനിക്കാറകുമ്പോള്‍ ത്തന്നെയാണ് എന്നു ഈ വചനം കൊണ്ട് മനസ്സിലാക്കാന്‍ ഇനി ഏത് ഭാഷയിലാണ് അല്ലാഹു പറഞ്ഞു തരേണ്ടത്.  എന്നിട്ടും നന്ദികെട്ട മനുഷ്യന്‍ ആ ഒരു കലയും കൂടി കണ്ണുകൊണ്ടു തന്നെ  കാണണം എന്നു വാശിപിടിക്കുന്നത് പിശാചില്‍ നിന്നു  അവര്‍ക്ക് ലഭിക്കുന്ന ദുര്‍ ബോധനമല്ലാതെ മറ്റൊന്നുമല്ല.

പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു. (1) മനുഷ്യരുടെ രാജാവിനോട്‌. (2) മനുഷ്യരുടെ ദൈവത്തോട്‌. (3) ദുര്‍ബോധനം നടത്തി പിന്‍മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്‌.(4) മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവര്‍. (5) മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍.(6) 

നിന്നോടവര്‍ ചന്ദ്രക്കലകളെപ്പറ്റി ചോദിക്കുന്നു. പറയുക: മനുഷ്യരുടെ ആവശ്യങ്ങള്‍ക്കും ഹജ്ജ് തീര്‍ത്ഥാടനത്തിനും കാല നിര്‍ണയത്തിനുള്ള ഉപാധികളാകുന്നു അവ. നിങ്ങള്‍ വീടുകളിലേക്ക് പിന്‍വശങ്ങളിലൂടെ ചെല്ലുന്നതിലല്ല പുണ്യം കുടികൊള്ളുന്നത്‌. പ്രത്യുത, ദോഷബാധയെ കാത്തുസൂക്ഷിച്ചവനത്രെ പുണ്യവാന്‍. നിങ്ങള്‍ വീടുകളില്‍ അവയുടെ വാതിലുകളിലൂടെ പ്രവേശിക്കുക. മോക്ഷം കൈവരിക്കുവാന്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. (2:189)  

ഏകദേശം 20 വര്‍ഷത്തോളമായി ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ഹിജ്റ കലണ്ടറില്‍ മാസത്തിന്‍റെ അവസാന ദിവസം ന്യൂ മൂണ്‍ രേഖ പ്പെടുത്തിയിട്ടുണ്ടാവും. അഥവാ 29 ദിവസം ഉള്ള മാസത്തില്‍ 29മത്തെ കള്ളി യിലും 30 ദിവസമുള്ള മാസത്തില്‍ 30മത്തെ കള്ളി യിലും ന്യൂ മൂണ്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സൂറത്തു യാസീനില്‍ 39 ആമത്തെ വചനം, വല്‍ ഖമറ കദര്‍നാഹു മാനസില ഹത്താ ആദ കല്‍ ഉറ്ജൂനൂല്‍ ഖദീം.      മാസമാറ്റത്തിന്റെ അടിസ്ഥാനം ന്യൂ മൂണ്‍ ആണോ ഹിലാലാണോ? അതിനു ഖുര്‍ ആനിലും ഹദീസിലും തെളിവുണ്ടോ എന്നാണ് ഞങ്ങളോടു ചോദിക്കപ്പെട്ടിരിക്കുന്നത് . മേല്‍ പറയപ്പെട്ട ഖുറാന്‍ ആയത്തുകളാണ് അതിന് തെളിവ്. ഹിജ്രി കമ്മറ്റി പ്രസിദ്ധീകരിക്കുന്ന കലണ്ടറില്‍ ഒന്നാം തിയതിയുടെ സ്ഥാനത്ത് ഒന്നാമത്തെ ചന്ദ്രകല കൊടുത്തിട്ടുണ്ട്. മാസത്തിന്‍റെ അവസാനത്തെ കോളത്തില്‍ ന്യൂ മൂണ്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിന് തൊട്ട് മുമ്പുള്ള ദിവസത്തില്‍ ഉര്ജൂനൂല്‍ ഖദീം രേഖപ്പെടുത്തിയിട്ടുണ്ട്.    കാണാവുന്ന കലകള്‍ മാത്രമല്ല (അഹില്ല) തീയതികള്‍ / വൃദ്ധിക്ഷയങ്ങള്‍. ന്യൂ മൂണ്‍ എന്നതും ഒരു കലയില്‍ പ്പെട്ടതാണ്. അതും ഒരു തിയതിയാണ്. ഒന്നുമുതല്‍ പൂജ്യം വരെയാണ് ത്തിയതികളെങ്കില്‍ പൂജ്യത്തിന്‍റെ സ്ഥാനമാണ് ന്യൂ മൂണിനുള്ളത്.  ചന്ദ്രന്‍ ക്ഷയിച്ചുത്തീരുമ്പോള്‍ മാസം അവസാനിക്കും. പകലിന്‍റെ ദൃഷ്ടാന്തത്തെ നാം പ്രകാശമാക്കുകയും രാത്രിയുടെ ദൃഷ്ടാന്തത്തെ നാം മായിച്ചു കളയുകയും ചെയ്യുന്നു.(ഖുറാന്‍)  അതാണ് നബി പറഞ്ഞത് അത് മറയുമ്പോള്‍  മാസം പൂര്‍ത്തിയാക്കുക എന്നു. മാസം ആരംഭത്തില്‍ ചന്ദ്രന് വര്‍ദ്ധനവ് തുടങ്ങും. ചന്ദ്രന്‍റെ ഓരോ കലകളും ഓരോ സ്ഥലങ്ങളിലാണ് (മന്‍സിലുകള്‍) അല്ലാഹു നിശ്ചയിച്ചിക്കുന്നത്. ലോകാവസാനം വരെയുള്ള ചന്ദ്രന്‍റെ മന്‍സിലുകള്‍ നിര്‍ണയിക്കപ്പെട്ടു കഴിഞ്ഞു എന്നാണ് ഖുര്‍ ആന്‍ പറഞ്ഞിരിക്കുന്നത്. “വഖദരഹൂ മനാസില ലി താലമൂ അദദ സിനീന വല്‍ ഹിസാബ് 10:5 .

തുടരും….    
 
അബ്ദുൽ റഹിം ,
സെക്രട്ടറി,
ഹിജിരി കമ്മിറ്റി ഓഫ് ഇന്ത്യ

Leave a Reply

Your email address will not be published. Required fields are marked *

© 2024 Universal Hijri Calendar | WordPress Theme: Annina Free by CrestaProject.