പ്രധാന അറിയിപ്പ്:
സുര്യചന്ദ്രന്മാരുടെ അസ്തമന വ്യത്യാസം ചന്ദ്ര മാസകലണ്ടറിൻ്റെ മാനദണ്ഡമല്ല, അതിന് യാതൊരു തെളിവും ഇസ്ലാമിലില്ല.
നബി(സ) ഹദീസ് പ്രകാരം ചന്ദ്രൻ മറയുമ്പോൾ മാസം പൂർത്തിയാക്കാനാണ് കൽപന. ചന്ദ്രൻ മാസത്തിൽ ഒരു ദിവസം മാത്രമേ മറയുന്നുള്ളൂ, അത് അമാവാസിയിലാണ്, ഈ മാസത്തിലെ അമാവാസി ഇന്ന് ചൊവ്വാഴ്ചയിലാണ് സംഭവിക്കുന്നത്, ഈ ദിവസം ഭൂമിലെവിടെ നിന്നും ചന്ദ്രനെ കാണുക സാദ്ധ്യമല്ല, ഇതിനെയാണ് റസൂൽ പറഞ്ഞത്, ” ……..ഫ ഇൻ ഗുമ്മ അലൈക്കും, അഖിമി ലുൽ ഇദ്ദത്ത”, എന്ന്, അതായത് നിങ്ങളുടെ മേൽ ചന്ദ്രൻ മറയപ്പെട്ടാൽ നിങ്ങൾ എണ്ണം പൂർത്തിയാക്കുക എന്ന്,
എന്നാൽ ഇന്ന് ചൊവ്വാഴ്ച യുണിവേഴ്സൽസമയം 19.00 നാണ്, ചന്ദ്രൻ സൂര്യനെ മറികടക്കുന്നത്. ഇത് അമേരിക്കയുടെ മെറിഡിയനിൽ വച്ചാണ് സംഭവിക്കുന്നത്, യൂണിവേഴ്സൽ ദിവസമായ ചൊവ്വാഴ്ചയിൽ കൻ ജൻഷൻ നടന്നിട്ടുണ്ടോ അടുത്ത യുണിവേഴ്സൽ ദിവസമായ ബുധനാഴ്ച വൈകുന്നേരം മാത്രമേ ഭൂമിയിലെവിടെയെങ്കിലും ഹിലാലിനെ കാണാൻ സാധിക്കുകയുള്ളൂ. അഥവാ ഒരോ ചന്ദ്രകലയും അതാത് ദിവസത്തിൻ്റെ ചന്ദ്രകലയാണ് എന്ന് മനസ്സിലാക്കുക,
മറിച്ച് ഇന്ന് കാണുന്നത് നാളത്തെ ദിവസത്തിൻ്റെ തിയതി കുറിക്കുന്ന ചന്ദ്രകലയല്ല എന്ന്കൂടി അറിയുക,
ആയതിനാൽ ഇന്ന് ചൊവ്വാഴ്ചയോടെ ഈ വർഷത്തിലെ റമദാൻ അവസാനിക്കുമെന്നും വിശ്വാസികൾ ഇന്നത്തോടെ നോമ്പ് പൂർത്തിയാക്കി നാളെ ഇദുൽ ഫിത്ർ ആചരിക്കണമെന്നും ഉണർത്തുന്നു,
ഒരു കാരണവശാലും പെരുന്നാൾ ദിവസം നോമ്പെടുക്കൽ പ്രവാചകൻ (സ) വിലക്കിയിട്ടുള്ളതാകുന്നു.
നാളെ ബുധനാഴ്ച ആരെങ്കിലും നോമ്പെടുത്താൽ അത് പ്രവാചകൻ്റെ (സ) അദ്ധ്യാപനത്തെ തിരസ്കരികലായിരിക്കും,
കൂടുതലറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക,
www.hijricalendar.in
വസ്സലാം
വി എ അബ്ദുൽ റഹീം,
ജനറൽ സെക്രട്ടറി,
ഹിജിരി കമ്മിറ്റി ഓഫ് ഇന്ത്യ.
Mob: 9605757190