ഹാവൂ….. എന്തൊരാശ്വാസം…
സാധാരണ ഹിജിരി കമ്മിറ്റിയെ കുറിച്ച് കേൾക്കാറുള്ള വലിയ ഒരു പരിഹാസമാണ് അവർ ഒരു ദിവസം മുമ്പേ നോമ്പും പെരുന്നാളും മുഹറവുമൊക്കെ കൊണ്ടാടുന്നവരാണ് എന്ന്. എന്നാൽ അവരെയും കടത്തിവെട്ടി ഒരു ദിവസം മുമ്പേ മുഹറത്തിൽ പ്രവേശിച്ച് കൊണ്ട് പൊതു മുസ്ലിം സമൂഹം മാതൃകയായി.
ഇത് വായിക്കുന്ന നിങ്ങളുടെ നെറ്റി അൽപം ചുളിഞ്ഞിട്ടുണ്ടാകും. ആശ്ചര്യപെടണ്ട, പറഞ്ഞത് നേര് തന്നെയാണ്. കാരണം ഇവിടെ പഠിപ്പിക്കപെട്ടുകൊണ്ടിരിക്കുന്നത് ഇസ്ലാം ദീനിൽ ദിവസം ആരംഭിക്കുന്നത് മഗ്രിബിനാണ് എന്നാണല്ലോ. ആ കണക്കിന് നോക്കിയാൽ അവരുടെ മുഹറ മാസം ഒന്നാം തീയതി കാപ്പാട് കടപ്പുറത്തിന്റെ കടാക്ഷം കൊണ്ട് ഇന്നലെ ബുധനാഴ്ച മഗ് രിബിന് ആരംഭിച്ചു. പക്ഷെ ഹിജിരി കമ്മിറ്റിക്ക് 1442 മുഹറം ഒന്ന് ആരംഭിച്ചത് ഇന്ന് വ്യാഴം ഫജറോട് കൂടിയാണ്.
ആയതിനാൽ ഇനിയെങ്കിലും ഒരു ദിവസം മുമ്പേ നോമ്പും പെരുന്നാളും ആചരിക്കുന്നവരാണ് ഹിജിരി കമ്മിറ്റിക്കാർ എന്ന പരിഹാസം ഞങ്ങളിൽ നിന്ന് തിരിച്ച് വാങ്ങി നിങ്ങൾ തന്നെ ഏറ്റെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
വസ്സലാം,
വി എ അബ്ദുൽ റഹീം
ഹിജിരി കമ്മിറ്റി ഓഫ് ഇന്ത്യ.