ആരോപണം:
ലോകമാകമാനം അംഗീകരിക്കുന്ന ഒരു ഹിജ്‌രി കലണ്ടറും സ്വപ്നം കണ്ടുകൊണ്ടുനടക്കുന്ന ആളുകൾക്ക് അത്തരമൊരു കലണ്ടർ പ്രായോഗിക തലത്തിൽ രൂപപ്പെടുത്താൻ സാധിച്ചില്ല എന്നത് തന്നെ ഇവരുടെ അറിവിന്റെ ആഴമളക്കാൻ സഹായിക്കുന്നതാണ്. ഉണ്ടാക്കി പ്രചരിപ്പിക്കുന്ന കലണ്ടറിന്റെ മഹത്വവും ലോകത്ത് ഇതേ ആശയം വെച്ചുപുലർത്തുന്ന കേരള ഹിജ്രിക്കാരേക്കാൾ മതവും ശാസ്ത്രവും അറിയാവുന്നവർ പുറത്തിറക്കുന്ന കലണ്ടറുമായി കോഴിക്കോടൻ ഹിജ്‌രി കലണ്ടറുമായുള്ള വൈരുധ്യവും നാം കണ്ടതാണ്.
മറുപടി:
<< വുളുവിന്റെയും നമസ്ക്കാരത്തിന്റെയും ശർത്തും ഫർളും വാ തോരാതെ പ്രസംഗിച്ചു നടക്കുന്നവർക്ക് അതിനപ്പുറത്തേക്ക് ഒന്നിനും ശർത്തുമില്ല ഫർളുമില്ല എന്ന വിചാരമാണ്. ഒരു കലണ്ടറിന്റെ ശർത്തും ഫർളും എന്താണെന്ന തിരിച്ചറിവില്ലാതെയാണു അതിനെതിരെ പ്രസംഗിക്കാൻ ഇറങ്ങി തിരിച്ചിരിക്കുന്നത്. ലോകത്തുള്ള ഏതൊരു കലണ്ടറിനും ഒരു ദിവസത്തിന് ഒരു തിയതി എന്ന പ്രാഥമിക നിയമം പോലും അറിയാത്തവരാണ് ഹിജ്റക്കാരേക്കാൾ മതവും ശാസ്ത്രവും അറിയാമെന്ന് വീമ്പിളക്കുന്നത്, എന്നിട്ടവർ ഉണ്ടാക്കിയ കലണ്ടറിനോ ഒരു ദിവസത്തിന് മുന്നോ നാലോ തിയതിയോ ഒരു തിയതിക്ക് മുന്നോ നാലോ ദിവസമോ ആണ് ഉണ്ടായത്>>